ഫോളോ ചെയ്യാം

Friday, 27 December 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 77 دروس الحديث - അക്രമം അന്ത്യദിനത്തില്‍ അന്ധകാരമാണ്

 



عَنْ جَابِرِ بْنِ عَبْدِ اللهِ، أَنَّ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ: اتَّقُوا الظُّلْمَ، فَإِنَّ الظُّلْمَ ظُلُمَاتٌ يَوْمَ الْقِيَامَةِ، وَاتَّقُوا الشُّحَّ، فَإِنَّ الشُّحَّ أَهْلَكَ مَنْ كَانَ قَبْلَكُمْ، حَمَلَهُمْ عَلَى أَنْ سَفَكُوا دِمَاءَهُمْ وَاسْتَحَلُّوا مَحَارِمَهُمْ- رواه مسلم: 6668

ജാബിറു ബ്നു അബ്ദില്ല رضي الله عنه നിവേദനം, റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  പറഞ്ഞു: നിങ്ങള്‍ അക്രമത്തെ സൂക്ഷിക്കുക, നിശ്ചയം അക്രമം അന്ത്യദിനത്തില്‍ അന്ധകാരങ്ങളാണ്. നിങ്ങള്‍ ലുബ്ധതയെ സൂക്ഷിക്കുക, നിശ്ചയം ലുബ്ധതയാണ് നിങ്ങള്‍ക്ക് മുമ്പുള്ളവരെ നശിപ്പിച്ചിട്ടുള്ളത്, അത് അവരെ അവരുടെ രക്തം ചിന്താനും നിഷിദ്ധങ്ങളെ അനുവദനീയമാക്കാനും പ്രേരിപ്പിച്ചു.- മുസ്ലിം: 6668


 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: ജാബിറു ബ്നു അബ്ദില്ലാഹി ബ്നു അംറുബ്നു ഹറാം അല്‍അന്‍സ്വാരി അല്‍ഖസ്റജി, മരണം: ഹിജ്:71 


#     രണ്ട് ദുര്‍ഗുണങ്ങളെ കുറിച്ച് അറിയിക്കുന്ന ഹദീസാണിത്. അക്രമവും, ലുബ്ധതയുമാണവ. ഇത് രണ്ടും അതിന്‍റെ ആള്‍ക്ക് പ്രയാസങ്ങള്‍ സമ്മാനിക്കുന്നവയാണ്.


അക്രമം

അക്രമം രണ്ട് ഇനമുണ്ട്,

ഒന്ന്: ഒരാള്‍ സ്വന്തത്തോട് ചെയ്യുന്ന അക്രമം. അവന്‍ ശിര്‍ക്ക് പോലുള്ള കാര്യങ്ങള്‍ ചെയ്താല്‍ അവന്‍ സ്വന്തത്തോട് തന്നെയാണ് അക്രമം പ്രവര്‍ത്തിക്കുന്നത്.

രണ്ട്: മറ്റുള്ളവരോട് ചെയ്യുന്ന അക്രമം. 

ഇത് രണ്ട് ഇനമുണ്ട്, 

ഒന്ന്: അവര്‍ക്ക് നല്‍കേണ്ട കടമകള്‍ നിറവേറ്റാതെ ചെയ്യുന്ന അക്രമങ്ങള്‍.

രണ്ട്: അവര്‍ക്കെതിരെ ശത്രുതയിലും മറ്റും പെരുമാറല്‍.


#      ഏത് തരം അക്രമമായാലും അതിനെ സൂക്ഷിക്കണം എന്നാണ് റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ കല്‍പ്പിച്ചിരിക്കുന്നത്. 


ലുബ്ധത

ലുബ്ധതയാണ് രണ്ടാമത്തെ ദുര്‍ഗ്ഗുണം. അത് പിശുക്കിനേക്കാള്‍ വീര്യം കൂടിയതാണ്. പിശുക്ക് എന്നാല്‍ ചിലവഴിക്കേണ്ടിടത്ത് ചിലവഴിക്കാതെ തടഞ്ഞ് വെക്കലാണ്. എന്നാല്‍ ലുബ്ധത തന്‍റെ അടുക്കല്‍ ഇല്ലാത്തതിന് അത്യാഗ്രഹം കാണിക്കലാണ്. ലുബ്ധത കാണിക്കുന്നവന്‍ ജനങ്ങളുടെ അടുക്കലുള്ളത് ആഗ്രഹിക്കുകയും തന്‍റെ പക്കലുള്ളത് ചിലവഴിക്കാതെ തടഞ്ഞ് വെക്കുകയും ചെയ്യും.


#      മനസ്സിന്‍റെ ലുബ്ധതയില്‍ നിന്ന് രക്ഷപ്പെട്ടവര്‍ വിജയികളാണെന്ന് (തഗാബുന്‍:16) അല്ലാഹു അറിയിച്ചതായി കാണാം.


#      ലുബ്ധത അക്രമത്തിലേക്കെത്തിക്കും. മുമ്പുള്ള ആളുകള്‍ നശിക്കാന്‍ കാരണമായ കാര്യമാണ് ലുബ്ധത എന്നും പരസ്പരം രക്തം ചിന്താന്‍ വരെ അത് കാരണമായിട്ടുണ്ട് എന്നും റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  അറിയിച്ചിരിക്കുന്നു. 


No comments:

Post a Comment

​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية

🇸🇦🇸🇦🇸🇦 بسم الله الرحمن الرحيم ​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية ​يطيب لي أن أر...