عَنْ
عَائِشَةَ، رَضِيَ اللَّهُ عَنْهَا قَالَتْ: «كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ
وَسَلَّمَ يُحِبُّ التَّيَمُّنَ فِي طُهُورِهِ، وَتَرَجُّلِهِ، وَتَنَعُّلِهِ»- رواه البخاري ومسلم
ആഇശ رضي الله عنها പറഞ്ഞു: നബി صَلَّى اللهُ عَلَيْهِ وَسَلَّمَ ശുദ്ധീകരണത്തിലും, മുടി ചീകുന്നതിലും ചെരിപ്പ് ധരിക്കുന്നതിലുമെല്ലാം വലതിനെ മുന്തിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നു- ബുഖാരി, മുസ്ലിം.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ ബിന്‍ത്ത് അബീബക്കര്‍ അസ്സ്വിദ്ദീക്വ് അത്തൈമിയ്യ, മരണം ഹിജ്റ:57.
# ഓരോ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ വലതിനെ മുന്തിക്കല്‍ നബിചര്യയാണ്. നബി صَلَّى اللهُ عَلَيْهِ وَسَلَّمَ ക്ക് മുഴുവന്‍ കാര്യങ്ങളിലും കഴിയുന്നത്ര വലതിനെ മുന്തിക്കല്‍ ഇഷ്ടമായിരുന്നു എന്ന് ഹദീസിലുണ്ട്. ഇതില്‍ സുന്നത്തായി പഠിപ്പിച്ചവയും മര്യാദയായി പഠിപ്പിക്കപ്പെട്ടവയും ഉണ്ട്. വസ്ത്രം ധരിക്കുമ്പോഴും, മുടി ചീകുമ്പോഴും വലതിനെ മുന്തിച്ചിരുന്നു.
# എന്നാല്‍ ബാത്ത്റൂമില്‍ കയറുമ്പോള്‍ ഇടത് കാല്‍ വെച്ച് കയറണം, അതേ പോലെ വസ്ത്രം അഴിക്കുമ്പോള്‍ ആദ്യം ഇടത് ഭാഗം കൊണ്ട് അഴിച്ച് തുടങ്ങണം.
# ഈ ഹദീസിന്‍റെ വെളിച്ചത്തില്‍ ചെരിപ്പ്, സോക്സ് പോലെയുള്ളവ ധരിക്കുമ്പോള്‍ ആദ്യം വലത് കാലില്‍ ധരിക്കുകയും അഴിക്കുമ്പോള്‍ ഇടത് കൊണ്ട് തുടങ്ങുകയും ചെയ്യണം.
# തലമുടി ചീകുമ്പോഴും മറ്റും വലത് ഭാഗം കൊണ്ട് തുടങ്ങണം, ഇബ്നു ബത്വാല്‍ رحمه الله പറയുന്നു: (തര്‍ജീല്‍) തലമുടി ചീകല്‍ എന്നതില്‍ തലമുടിയും താടിയും നേരെയാക്കലും എണ്ണ പുരട്ടലും പെടും. തലമുടി വടിക്കുന്ന സന്ദര്‍ഭത്തില്‍ വലത് ഭാഗം കൊണ്ട് തുടങ്ങല്‍ സുന്നത്താണ്).
# അംഗശുദ്ധി വരുത്തുമ്പോഴും, കുളിക്കുമ്പോഴും, ശുദ്ധീകരിക്കുമ്പോഴും വലതിനെ മുന്തിക്കല്‍ മുസ്തഹബ്ബാണെന്നതിന് ഹദീസ് തെളിവാണ്.
# എല്ലാ കാര്യങ്ങളിലും ഇത് ശ്രദ്ധിക്കണമെന്ന പാഠമാണ് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ അധ്യാപനത്തില്‍ നിന്ന് മനസ്സിലാകുന്നത്.
ഈ ഹദീസിന്‍റെ രത്നച്ചുരുക്കം:
# ആദരിക്കപ്പെടേണ്ട കാര്യങ്ങളില്‍ വലതിനെ മുന്തിക്കണം. അത് കൈകൊണ്ട് ചെയ്യുന്നതാണെങ്കിലും, കാല്‍ കൊണ്ടുള്ളതാണെങ്കിലും. പള്ളിയിലേക്ക് പ്രവേശിക്കുമ്പോള്‍ വലത് കാല്‍ വെച്ച് കയറലും, പുറത്ത് വരുമ്പോള്‍ ഇടത് കാല്‍ വെച്ച് ഇറങ്ങലും അതിനെ ആദരിക്കുന്നതില്‍ പെട്ടതാണ്.
# മോശമായതോ, വൃത്തികേടുള്ളതോ ആയ കാര്യങ്ങളില്‍ ഇടതിനെ മുന്തിക്കണം, കക്കൂസില്‍ പ്രവേശിക്കുമ്പോള്‍ ഇടത് കാല്‍ വെച്ച് പ്രവേശിക്കുക, ഇറങ്ങുമ്പോള്‍ വലത് കാല്‍ വെച്ച് ഇറങ്ങുക പോലെയുള്ളവ.

No comments:
Post a Comment