ഫോളോ ചെയ്യാം

Saturday, 7 December 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 60 دروس الحديث - ഇസ്‌ലാം എളുപ്പമാണ്

 



عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «إِنَّ الدِّينَ يُسْرٌ، وَلَنْ يُشَادَّ الدِّينَ أَحَدٌ إِلَّا غَلَبَهُ، فَسَدِّدُوا وَقَارِبُوا، وَأَبْشِرُوا، وَاسْتَعِينُوا بِالْغَدْوَةِ وَالرَّوْحَةِ وَشَيْءٍ مِنَ الدُّلْجَةِ»- صحيح البخاري- 39

അബൂ ഹുറൈറ رضي الله عنه നിവേദനം, നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: നിശ്ചയം മതം എളുപ്പമാണ്, ഏതെങ്കിലും ഒരുത്തന്‍ മതത്തെ കഠിനമാക്കിയാല്‍ അത് അവനെ അതിജയിക്കും. ആയതിനാല്‍ നിങ്ങള്‍ നേരെയാക്കുക, നിങ്ങള്‍ (പൂര്‍ണതയോട്) അടുത്ത് വരിക, നിങ്ങള്‍ സന്തോഷവാര്‍ത്തയറിയിക്കുക, നിങ്ങള്‍ പ്രഭാതത്തിലും, മധ്യാഹ്നത്തിലും, രാത്രിയില്‍ കുറച്ച് സമയത്തും (ആരാധനകള്‍ പതിവാക്കിക്കൊണ്ട്) സഹായം തേടുക. (ബുഖാരി:39)


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍


# ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: അബൂഹുറൈറ رضي الله عنه.


# മത വിഷയങ്ങളില്‍ അതിരു വിടാന്‍ പാടില്ല. ആരെങ്കിലും എളുപ്പമുള്ള ഈ മതത്തെ ഇടുസ്സായ വിധം മനസ്സിലാക്കി ചെയ്യുകയാണെങ്കില്‍ അവന് അധികനാള്‍ അത് മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കുകയില്ല. അവന്‍റെ അതിരു കവിച്ചില്‍ അവനെ അതിജയിക്കും.


#  മതവിഷയങ്ങളില്‍ മധ്യമ നിലപാട് സ്വീകരിക്കാനാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അതില്‍ ഒതുങ്ങി നില്‍ക്കല്‍ വിശ്വാസികള്‍ക്ക് ബാധ്യതയാണ്.


#  അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള കര്‍മങ്ങള്‍ സ്ഥിരമായി ചെയ്യുന്നവയാണ്, അവ കുറച്ചാണെങ്കിലും ശരി. ഇടക്ക് ചെയ്ത് പെട്ടെന്ന് അവസാനിപ്പിക്കുന്ന കര്‍മങ്ങളല്ല. മത വിഷയങ്ങളില്‍ അതിരു വിടലിലൂടെ കര്‍മങ്ങള്‍ നിലച്ച് പോകുന്ന അവസ്ഥയാണ് ഉണ്ടാവുക. അവര്‍ക്ക് പിന്നീട് മത വിഷയങ്ങളോട് തന്നെ വെറുപ്പ് വരുന്ന അവസ്ഥ വരെ സംജാതമാകും.


# നമ്മള്‍ ചെയ്യേണ്ടത് കാര്യങ്ങള്‍ പഠിപ്പിക്കപ്പെട്ടത് പോലെ ശരിയാക്കി ചെയ്യലും, അവ പൂര്‍ണ്ണതയിലേക്ക് എത്തിക്കുകയുമാണ്. ഇസ്ലാം എളുപ്പമാണെന്ന സന്തോഷ വാര്‍ത്തയാണ് നാം നല്‍കേണ്ടത്. അല്ലാതെ കാണുന്നവര്‍ക്കൊക്കെ ഇത് വലിയ പ്രയാസമാണെന്ന് വിലയിരുത്തുന്ന വിധമല്ല. രാാപ്പകലുകളില്‍ ആരാധനകള്‍ മൂലം അല്ലാഹുവിനോട് സഹായം തേടുകയും ചെയ്യണം.


# മതവിഷയങ്ങളില്‍ അതിരു വിട്ട് കര്‍മങ്ങള്‍ ചെയ്യാന്‍ ശപഥം ചെയ്ത് പോയ ആളുകളോട് റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞത് എന്‍റെ സുന്നത്തിനെ ആരെങ്കിലും വെറുത്താല്‍ അവന്‍ നമ്മില്‍ പെട്ടവനല്ല എന്നാണ്.


No comments:

Post a Comment

​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية

🇸🇦🇸🇦🇸🇦 بسم الله الرحمن الرحيم ​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية ​يطيب لي أن أر...