ഫോളോ ചെയ്യാം

Sunday, 8 December 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 62 دروس الحديث - കുടുംബത്തിന് ചിലവഴിക്കുന്നത് പോലും ദാനമാകും

 



عَنْ أَبِي مَسْعُودٍ الأَنْصَارِيِّ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «إِذَا أَنْفَقَ المُسْلِمُ نَفَقَةً عَلَى أَهْلِهِ، وَهُوَ يَحْتَسِبُهَا، كَانَتْ لَهُ صَدَقَةً»- متفق عليه

അബൂമസ്ഊദ് അല്‍അന്‍സ്വാരി رضي الله عنه  നിവേദനം, നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: ഒരു മുസ്ലിം പ്രതിഫലം ആഗ്രഹിച്ച് കൊണ്ട് തന്‍റെ കുടുംബത്തിന് മേല്‍ (എന്തെങ്കിലും) ചിലവഴിച്ചാല്‍ അത് അവന് സ്വദക്വ (ദാനം) ആയിത്തീരും. (ബുഖാരി, മുസ്ലിം)


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍


# ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: അബൂമസ്ഊദ് അല്‍അന്‍സ്വാരി رضي الله عنه, യഥാര്‍ത്ഥ നാമം: ഉക്വ്ബതു ബ്നു സഅ്ലബ, മരണം: ഹി- 40


# ചിലവഴിക്കുന്നതിന്‍റെ മഹത്വം നമ്മള്‍ മനസ്സിലാക്കിയിട്ടുണ്ട്. വളരെ പുണ്യങ്ങള്‍ നേടാന്‍ സഹായിക്കുന്ന കാര്യമാണ് നന്‍മകളില്‍ പണം, സമയം, ആരോഗ്യം എന്നിവ ചിലവഴിക്കല്‍.


# ഒരാള്‍ തന്‍റെ ഭാര്യക്കും, മക്കള്‍ക്കും ചിലവിന് നല്‍കിയാല്‍ അത് പോലും ദാനമായിട്ടാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അവന്‍ ചിലവഴിക്കുമ്പോള്‍ ആ ഒരു പ്രതിഫലേച്ഛയില്‍ അത് ചെയ്യണം എന്ന് മാത്രം.


# ഈ നന്‍മ ജീവിത കാലം മുഴുവന്‍ ഓരോ ദിവസവും നേടാന്‍ സാധിക്കുന്നതാണ്.


# അല്ലാഹു അതിന് പ്രതിഫലം നല്‍കുമെന്ന പ്രതീക്ഷയില്‍ പ്രതിഫലം ആഗ്രഹിച്ച് വേണം ഇത് ചെയ്യാന്‍.


# ഒരു കടമ എന്നതിലപ്പുറം പുണ്യം നേടാനുള്ള വഴിയായിട്ട് അതിനെ കാണാന്‍ വിശ്വാസികള്‍ക്ക് സാധിക്കണം.


# ജീവിതത്തില്‍ നാം ചെയ്യുന്ന ഓരോ കര്‍മത്തിനും പ്രതിഫലേച്ഛ അനിവാര്യമാണ്. അങ്ങനെ ആ കാര്യം നാം ചെയ്യുമ്പോള്‍ അത് ഭംഗിയായി ചെയ്യാന്‍ നമുക്ക് സാധിക്കും.

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...