ഫോളോ ചെയ്യാം

Friday, 27 December 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 73 دروس الحديث - കഠിനമായ പരീക്ഷണങ്ങള്‍

 


عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: "لاَ تَقُومُ السَّاعَةُ حَتَّى يَمُرَّ الرَّجُلُ بِقَبْرِ الرَّجُلِ فَيَقُولُ: يَا لَيْتَنِي مَكَانَهُ"- روا ه البخاري ومسلم

അബൂഹുറൈറ رضي الله عنه നിവേദനം, നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: ഒരാള്‍ മറ്റൊരാളുടെ ക്വബ്റിന്നരികിലൂടെ നടക്കുകയും, അപ്പോള്‍ അവന്‍റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ എന്ന് അയാള്‍ പറയുകയും ചെയ്യുന്നത് വരെ അന്ത്യദിനം സംഭവിക്കുകയില്ല.- ബുഖാരി, മുസ്ലിം 


 ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: അബ്ദുറഹ്മാനു ബ്നു സ്വഖ്ര്‍ അദ്ദൗസി അല്‍യമാനി, മരണം ഹിജ്:57. 


#      അന്ത്യദിനത്തിന്‍റെ അടയാളങ്ങളില്‍ പെട്ട ഒരു കാര്യമാണ് ഈ ഹദീസില്‍ പഠിപ്പിക്കുന്നത്.


#      അവസാന കാലഘട്ടങ്ങളില്‍ നിരന്തര ഫിത്നകളും, പ്രയാസങ്ങളും കാണേണ്ടി വരും.


#      ഒരു വിശ്വാസി എപ്പോഴും തന്‍റെ റബ്ബിനെ കണ്ടുമുട്ടാന്‍ തയ്യാറായിരിക്കണം, ഐഹിക ജീവിതത്തില്‍ നിര്‍ഭയനായിരുന്നു കൂടാ, സഹിക്കാവുന്നതിലും അപ്പുറം പ്രതിസന്ധികള്‍ വരുമ്പോള്‍ ഉറച്ച് നില്‍ക്കാന്‍ അത് സഹായകമാകും.


#     ഭൂരിഭാഗം ആളുകളും ക്വബ്ര്‍ കാണുമ്പോള്‍ ഈ സ്ഥാനത്ത് ഞാന്‍ ആയിരുന്നെങ്കില്‍ എന്ന് പറയുന്നത് മതകാര്യങ്ങളില്‍ ഉള്ള ആശങ്ക കൊണ്ടായിരിക്കില്ല, മറിച്ച് പലരും അതാഗ്രഹിക്കുന്നത് പരീക്ഷണങ്ങളുടെ കടുപ്പം കൊണ്ടാണ്.


#      ഫിത്നയുടെ കാലത്ത് ദീന്‍ നഷ്ടപ്പെടുമോ എന്ന് വിചാരിച്ച് മരണം ആഗ്രഹിക്കുന്ന കാര്യത്തെ കറിച്ചാണ് ഈ ഹദീസ് സൂചിപ്പിക്കുന്നത് എന്നും എല്ലാ ആളുകള്‍ക്കും ഇത് ബാധകമല്ല എന്നും, നന്‍മയുടെ ആളുകള്‍ക്ക് പ്രത്യേകമാണിതെന്നും മുഹദ്ദിസ് ആയ ഇബ്നു ബത്വാല്‍ رحمه الله പറഞ്ഞിട്ടുണ്ട്.


#      മരണം കൊതിക്കാന്‍ പാടില്ല എന്ന ഹദീസിനോട് എതിരാകുന്നതല്ലേ ഈ ഹദീസ് എന്ന് ചോദിക്കപ്പെടാം. ഇബ്നു അബ്ദുല്‍ ബര്‍റ് رحمه الله പറയുന്നു: (മരണം കൊതിക്കുന്നതിന്‍റെ വിലക്കിനോട് എതിരാകുന്നതല്ലെ (ഇത്) എന്ന് ചിലര്‍ വിചാരിക്കും, അതങ്ങനെയല്ല, ശരീരത്തിന് ബാധിക്കുന്ന കുഴപ്പങ്ങള്‍ക്കല്ല, മറിച്ച് മത കാര്യങ്ങളില്‍ കുഴപ്പങ്ങളും, ദൗര്‍ബല്യങ്ങളും, അത് (മതം) നഷ്ടപ്പെടും എന്ന ഭയവും കൊണ്ട് ജനങ്ങള്‍ക്ക് ഇറങ്ങുന്ന പരീക്ഷണത്തിന്‍റെ കാഠിന്യം നിമിത്തം  കൊണ്ട് മാത്രമാണിത്).


#      മതത്തില്‍ അത്രമാത്രം പ്രയാസമുണ്ടായാല്‍ മരണമാണ് നല്ലതെങ്കില്‍ മരിപ്പിക്കണേ എന്ന് പറയാം എന്നും ഹദീസില്‍ വന്നിട്ടുണ്ട്.

 

 


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...