ഫോളോ ചെയ്യാം

Saturday, 7 December 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 51 دروس الحديث - നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ മേല്‍ കളവ് പറയല്‍



 ഹദീസ്: 51

عَنِ المُغِيرَةِ رَضِيَ اللَّهُ عَنْهُ، قَالَ: سَمِعْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: «إِنَّ كَذِبًا عَلَيَّ لَيْسَ كَكَذِبٍ عَلَى أَحَدٍ، مَنْ كَذَبَ عَلَيَّ مُتَعَمِّدًا، فَلْيَتَبَوَّأْ مَقْعَدَهُ مِنَ النَّارِ»- البخاري ومسلم

മുഗീറ رَضِيَ اللَّهُ عَنْهُ പറഞ്ഞു: നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പറയുന്നതായി ഞാന്‍ കേട്ടു: നിശ്ചയം എന്‍റെ മേല്‍ ഉള്ള കളവ് മറ്റൊരാളുടേയും മേല്‍ ഉള്ള കളവ് പോലെ അല്ല. ആരെങ്കിലും മനഃപ്പൂര്‍വ്വം എന്‍റെ മേല്‍ കളവ് പറഞ്ഞാല്‍ നരകത്തില്‍ നിന്നുള്ള അവന്‍റെ ഇരിപ്പിടം അവന്‍ സ്വീകരിച്ച് കൊള്ളട്ടെ. (ബുഖാരി, മുസ്ലിം)


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: അല്‍മുഗീറതു ബ്നു ശുഅ്ബ رَضِيَ اللَّهُ عَنْهُ, മരണം: ഹി-50


റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ മേല്‍ കളവുകള്‍ പറയുന്നത് ഗുരുതരമായ അപരാധമാണ്. അങ്ങനെ കളവ് പറയുന്നവര്‍ക്ക് നരകം ഉറപ്പാണ് എന്ന് റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ അറിയിക്കുന്നു.


മനുഷ്യര്‍ പരസ്പരം കളവ് പറയുന്നത് തന്നെ വലിയ തെറ്റാണ്. സത്യവാന്‍മാരോടൊപ്പം കൂടണം എന്നാണ് അല്ലാഹു വിശ്വാസികളോട് വിശുദ്ധ ക്വുര്‍ആനിലൂടെ ആഹ്വാനം ചെയ്യുന്നത്. 


സാധാരണ നിലക്ക് കളവ് പറയുന്നത് കൊണ്ട് തന്നെ അവന്‍ നരകാവകാശിയാകും, കളവ് തെമ്മാടിത്തത്തിലേക്കാണ് നയിക്കുന്നത്, ബര്‍സഖീ ലോകത്ത് തന്നെ അതിനുള്ള ശിക്ഷകള്‍ അനുഭവിച്ച് തുടങ്ങും, കളവ് ഉപേക്ഷിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തിന്‍റെ മധ്യത്തില്‍ ഒരു ഭവനം ലഭിക്കും, തമാശക്ക് പോലും കളവ് പറയാന്‍ പാടില്ല എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. 


കളവ് വ്യാപിക്കുന്നത് അന്ത്യദിനത്തിന്‍റെ അടയാളങ്ങളില്‍ പെട്ടതാണ്. ഈ കാലത്ത് ഇത് പല രൂപങ്ങളിലും സംഭവിച്ച് കൊണ്ടിരിക്കുന്നു. 


റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ മേല്‍ കളവുകള്‍ പറയാന്‍ പാടില്ല. അത് മറ്റുള്ളവരോട് പറയുന്നത് പോലെയല്ല. കഠിന ശിക്ഷകള്‍ക്ക് അര്‍ഹമായ കാര്യമാണത്. 


റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറയാത്ത കാര്യം റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു എന്ന് പറയുന്നത് വലിയ കളവാണ്. അവസാന കാലത്ത് ഇങ്ങനെ കുറേ കള്ള ഹദീസുകളുമായി ചില കള്ളന്‍മാര്‍ ഉടലെടുക്കും എന്ന് റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 


മതത്തില്‍ ബിദ്അത്തുകള്‍ ഉണ്ടാക്കലും, അവ ചെയ്യലും നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ മേല്‍ കളവ് പ്രചരിപ്പിക്കുന്നതിന് തുല്യമാണ്. കാരണം മുസ്ലീംകള്‍ മത കാര്യങ്ങളായി ചെയ്യേണ്ടത് റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പഠിപ്പിച്ച കര്യങ്ങളാണ്. അവയിലില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ അവര്‍ മതത്തിന്‍റെ വിഷയത്തില്‍ കളവാണ് ചെയ്യുന്നത്. 


പല ബിദ്അത്തുകള്‍ക്കും അതിന്‍റെ ആളുകള്‍ കള്ള ഹദീസുകള്‍ തെളിവായി ഉദ്ധരിക്കാറുണ്ട്. ഇത്തരം പ്രവണതകളെല്ലാം നബി ? യുടെ മേല്‍ ഉള്ള കളവായി ഗണിക്കപ്പെടും.


ഹദീസുകള്‍ പ്രചരിപ്പിക്കുമ്പോള്‍ അത് സ്വീകാര്യയോഗ്യമാണെന്ന് ഉറപ്പ് വരുത്തി പ്രചരിപ്പിക്കാന്‍ ശ്രദ്ധിക്കണം. പല കാര്യങ്ങളും എഴുതി അടിയില്‍ നബിവചനം എന്ന് എഴുതി വിടുന്നതായി കാണപ്പെടുന്നുണ്ട്. അത് ചെയ്യുന്നവരും, പ്രചരിപ്പിക്കുന്നവരും കുറ്റക്കാരാകും.

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...