ഫോളോ ചെയ്യാം

Sunday, 8 December 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 61 دروس الحديث - ആരോപണങ്ങളെ സൂക്ഷിക്കുക

 



عَنْ أَبِي ذَرٍّ رَضِيَ اللَّهُ عَنْهُ أَنَّهُ سَمِعَ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: «لاَ يَرْمِي رَجُلٌ رَجُلًا بِالفُسُوقِ، وَلاَ يَرْمِيهِ بِالكُفْرِ، إِلَّا ارْتَدَّتْ عَلَيْهِ، إِنْ لَمْ يَكُنْ صَاحِبُهُ كَذَلِكَ»- صحيح البخاري- 6045

അബൂദര്‍ رضي الله عنه നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പറയുന്നതായി കേട്ടു: ഒരാള്‍ മറ്റൊരാളെ തെമ്മാടിത്തം കൊണ്ടോ, സത്യ നിഷേധം (കുഫ്ര്‍) കൊണ്ടോ ആരോപിച്ചാല്‍ അതിന്‍റെ ആള്‍ അപ്രകാരമല്ലെങ്കില്‍ അത് അവന്‍റെ (പറയുന്നവന്‍റെ) മേല്‍ക്ക് മടങ്ങും. (ബുഖാരി:6045)


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍


# ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: അബൂദര്‍ رضي الله عنه, യഥാര്‍ത്ഥ നാമം: ജുന്‍ദുബു ബ്നു ജനാദ, മരണം: ഹി-32


#  മനുഷ്യര്‍ പരസ്പരം പാലിക്കേണ്ട പെരുമാറ്റ രീതികളില്‍ പെട്ട കാര്യമാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്.


#   ഒരാള്‍ മറ്റൊരാളുടെ മേല്‍ തെമ്മാടിത്തമോ സത്യനിഷേധമോ ആരോപിക്കുന്നത് തെറ്റായ കാര്യമാണ്.


#   അരോപിക്കുന്ന കാര്യം ആരോപിതനില്‍ ഇല്ലെങ്കില്‍ അത് ആരോപിച്ചവനിലേക്ക് മടങ്ങും. അത് മാത്രമല്ല അവനോട് ആരോപകന്‍ ചെയ്തത് വലിയ അക്രമവുമാണ്.


#   ഇത്തരം കാര്യങ്ങള്‍ മുസ്ലിം ഒഴിവാക്കണം. ഒരാളില്‍ ന്യൂനത കണ്ടാല്‍ അതിനെ നല്ല നിലക്ക് ഉപദേശിച്ച് മാറ്റുകയാണ് വേണ്ടത്. ആരോപണം നടത്തുകയല്ല.


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...