ഫോളോ ചെയ്യാം

Thursday, 19 December 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 70 دروس الحديث - നന്മകള്‍ ഇരട്ടിയാക്കപ്പെടും

 



عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: "إِذَا أَحْسَنَ أَحَدُكُمْ إِسْلاَمَهُ: فَكُلُّ حَسَنَةٍ يَعْمَلُهَا تُكْتَبُ لَهُ بِعَشْرِ أَمْثَالِهَا إِلَى سَبْعِ مِائَةِ ضِعْفٍ، وَكُلُّ سَيِّئَةٍ يَعْمَلُهَا تُكْتَبُ لَهُ بِمِثْلِهَا"- متفق عليه

അബൂഹുറൈറ رضي الله عنه നിവേദനം, റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: നിങ്ങളില്‍ ഒരാള്‍ തന്‍റെ ഇസ്ലാമിനെ നന്നാക്കിയാല്‍ (അഥവാ അവന്‍ യഥര്‍ത്ഥ മുസ്ലിമായാല്‍) അവന്‍ ചെയ്യുന്ന എല്ലാ നന്‍മയും അതിന്‍റെ പത്ത് ഇരട്ടി മുതല്‍ എഴുന്നൂറ് ഇരട്ടി വരെയായി അവന് രേഖപ്പെടുത്തപ്പെടും. (അത് പോലെ) അവന്‍ ചെയ്യുന്നതായ എല്ലാ തിന്‍മയും അത്പോലെ (ഇരട്ടിയാവാതെ) അവന് രേഖപ്പെടുത്തപ്പെടും. ബുഖാരി, മുസ്ലിം.


ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: അബ്ദു റഹ്മാനു ബ്നു സ്വഖ്ര്‍ അദ്ദൗസി അല്‍യമാനി, മരണം ഹിജ്:57. 


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

#     ഇസ്ലാമികമായ ചിട്ടവട്ടങ്ങളില്‍ കൃത്യതയോടെ തുടരുന്നതിന്‍റെ മഹത്വമറിയിക്കുന്നതാണ് ഈ ഹദീസ്. ക്വുര്‍ആനും തിരു സുന്നത്തും പഠിപ്പിച്ച കാര്യങ്ങള്‍ ജീവിതത്തില്‍ നേരാംവണ്ണം നടപ്പിലാക്കാന്‍ സാധിക്കണം. അങ്ങനെ ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലമാണ് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ അറിയിക്കുന്നത്.

#      ഒരാളുടെ ഇസ്ലാം കുറ്റമറ്റതായാല്‍ അവന്‍ ചെയ്യുന്ന സല്‍ക്കര്‍മങ്ങളൊക്കെയും ഇരട്ടിയായി രേഖപ്പെടുത്തപ്പെടും, അവന്‍റെ ആത്മാര്‍ത്ഥതക്കനുസരിച്ച് അത് 10 മുതല്‍ 700 വരെ ഇരട്ടിയായി പ്രതിഫലം നല്‍കപ്പെടും.

#      എന്നാല്‍ അവന്‍ ഒരു തിന്‍മ ചെയ്താല്‍ അത് ഒരു തിന്‍മ മാത്രമായാണ് രേഖപ്പെടുത്തപ്പെടുക.


#      ഇസ്ലാമിലെ പല കര്‍മങ്ങള്‍ക്കുമുള്ള പ്രതിഫലം അനേകം ഇരട്ടിയാണെന്ന് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പഠിപ്പിച്ചിട്ടുണ്ട്. ഒരു ധാന്യം ഏഴു കതിരുകളിലായി എഴുന്നൂറോളം ധാന്യങ്ങളെ ഉത്പാദിപ്പിക്കുന്നത്  (ബക്വറ:261) പോലെയാണ് ദാനം പോലുള്ള കര്‍മങ്ങളുടെ പ്രതിഫലം നല്‍കപ്പെടുന്നത്. 


#      ഒരാല്‍ ഇസ്ലാമിലേക്ക് പുതുതായി കടന്ന് വരികയാണെങ്കില്‍ അവന്‍ മുമ്പ് ചെയ്ത എല്ലാ പാപങ്ങളും മായ്ക്കപ്പെടും. അതും ഈ മതത്തിന്‍റെ പ്രത്യേകതയാണ്. 


#      തനിക്ക് അനുഗുണമല്ലാത്ത കാര്യങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കല്‍ ഒരാളുടെ നല്ല ഇസ്ലാമിന്‍റെ ലക്ഷണമാണ്.


#      ചില കര്‍മങ്ങള്‍ ചെയ്യാന്‍ എളുപ്പമുള്ളതും എന്നാല്‍ അതിന്‍റെ പ്രതിഫലം അതിമഹത്തരമായതുമാണ്. അത്തരം വാക്കുകളും, പ്രവര്‍ത്തനങ്ങളും പഠിച്ച് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞാല്‍ അത് നമുക്ക് വളരെയേറെ ഗുണകരമാകും.


# കിട്ടിയ സമയങ്ങള്‍ പാഴാക്കാതെ ഇത്തരം ഇരട്ടി പ്രതിഫലങ്ങള്‍ നേടിയെടുക്കാന്‍ നാം സദാ ശ്രമിക്കണം.

No comments:

Post a Comment

​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية

🇸🇦🇸🇦🇸🇦 بسم الله الرحمن الرحيم ​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية ​يطيب لي أن أر...