عَنْ
أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:
بَدَأَ الإِسْلاَمُ غَرِيبًا، وَسَيَعُودُ كَمَا بَدَأَ غَرِيبًا، فَطُوبَى لِلْغُرَبَاءِ-
رواه مسلم: 289
അബൂഹുറൈറ رضي الله عنه നിവേദനം, റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: ഇസ്ലാം അപരിചിതാവസ്ഥയിലാണ് ആരംഭിച്ചത്, അത് അപരിചിതാവസ്ഥയായി മടങ്ങുകയും ചെയ്യും. അപ്പോള്‍ അപരിചിതര്‍ക്ക് മംഗളം.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: അബ്ദുറഹ്മാനു ബ്നു സ്വഖ്ര്‍ അദ്ദൗസി അല്‍യമാനി, മരണം ഹിജ്:57
# മക്കയില്‍ ഇസ്ലാമിന്‍റെ തുടക്കം വളരെ കുറഞ്ഞ ആളുകളുമായിട്ടാണ്. അപരിചിതത്വമുള്ള രൂപത്തിലാണതിന്‍റെ തുടക്കം. നാട്ടിലെ ഭൂരിഭാഗം ആളുകളും അവരോട് എതിര്‍പ്പും ശത്രുതയും പ്രകടിപ്പിക്കുന്ന അവസ്ഥയായിരുന്നു. മദീനയിലേക്ക് വരുമ്പോഴും ഈ അപരിചിതത്വം ഉണ്ടായിരുന്നു. പിന്നീട് ഇസ്ലാമിലേക്ക് കൂട്ടംകൂട്ടമായി ആളുകള്‍ കടന്ന് വരികയാണുണ്ടായത്.
# غُرْبَة എന്നാല്‍ ഭാഷാര്‍ത്ഥം സ്വന്തം നാട്ടില്‍ നിന്ന് വിട്ട് വേറെ സ്ഥലത്ത് താമസിക്കല്‍ എന്നാണ്.
# ഇമാം ക്വുര്‍ത്വുബി رحمه الله പറയുന്നു: സ്വന്തം നാടുകളില്‍ നിന്ന് ദീനുമായി ഓടിപ്പോയി പ്രവാസികളായി (അപരിചിതരായി) പോയ മുഹാജിറുകള്‍ ഈ ഹദീസിന്‍റെ ഉദ്ദേശ്യത്തില്‍ പെടാന്‍ സാധ്യതയുണ്ട്. അതിന്‍റെ അര്‍ത്ഥം; അവസാന കാലഘട്ടത്തില്‍ മുസ്ലീംകള്‍ക്ക് പരീക്ഷണങ്ങള്‍ കഠിനമാവുകയും അവര്‍ ദീനുമായി നാടുവിടുകയും ചെയ്യും, അവര്‍ അവരുടെ നാടുകളില്‍ നിന്ന് മാറി പ്രവാസം സ്വീകരിക്കും. മുഹാജിറുകള്‍ ചെയ്തത് പോലെ. (അല്‍മുഫ്ഹിം:1/363).
# ഇമാം നവവി رحمه الله പറഞ്ഞു: ഇമാം ക്വാദ്വി رحمه الله പറഞ്ഞിട്ടുണ്ട്: ഈ ഹദീസിന്‍റെ ആശയം പൊതുവായതാണ്, നിശ്ചയം ഇസ്ലാം ഒറ്റപ്പെട്ട കുറച്ച് ആളുകളാല്‍ ആണ് ആരംഭം കുറിച്ചത്, പിന്നെ അത് വ്യാപിക്കുകയും വിജയിക്കുകയും ചെയ്തു. പിന്നെ ഒറ്റപ്പെട്ട കുറച്ച് ആളുകളല്ലാതെ ബാക്കിയാവാത്ത വിധം അതിന് കുറവുകളും ആളൊഴിച്ചിലും വന്ന് ചേരും. (ശര്‍ഹുന്നവവി:2/354).
# ഈ ഹദീസ് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യുടെ പ്രവാചകത്വത്തിന്‍റെ അടയാളങ്ങളില്‍ പെട്ട അടയാളമാണ്, കാരണം ഭാവിയില്‍ സംഭവിക്കുന്നതായ കാര്യമാണ് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ അറിയിക്കുന്നത്, ഇസ്ലാമിന്‍റെ അപരിചിതത്വം ആണ് അത്.
# ഈ അപരിചിത്തത്തിന്‍റെ കാലഘട്ടത്തില്‍ ഇസ്ലാം മുറുകെ പിടിക്കുന്ന അപരിചിതര്‍ക്ക് മംഗളങ്ങള്‍ എന്നാണ് റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞത്. അത് അവരുടെ മഹത്വത്തെ സൂചിപ്പിക്കുന്നു.
# ഇങ്ങനെയുള്ള അവസ്ഥയില്‍ മതകാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് 50 സ്വഹാബിമാരുടെ പ്രതിഫലമുണ്ടാവും എന്ന് റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞിട്ടുണ്ട്.
അവര്‍ സഹായിക്കപ്പെടുന്ന വിഭാഗവുമാണ്.

No comments:
Post a Comment