ഫോളോ ചെയ്യാം

Monday, 27 January 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 103 دروس الحديث - തകല്ലുഫില്‍ നിന്ന് നമ്മള്‍ വിരോധിക്കപ്പെട്ടു.

 

عَنْ أَنَسٍ، قَالَ: كُنَّا عِنْدَ عُمَرَ فَقَالَ: «نُهِينَا عَنِ التَّكَلُّفِ»- صحيح البخاري

അനസ് h പറഞ്ഞു: ഞങ്ങള്‍ ഉമര്‍ h വിന്‍റെ അടുക്കല്‍ ആയിരിക്കേ അദ്ദേഹം പറഞ്ഞു: തകല്ലുഫില്‍ നിന്ന് നമ്മള്‍ വിരോധിക്കപ്പെട്ടിട്ടുണ്ട്. (ബുഖാരി).


വിവരണം

     (തകല്ലുഫ് എന്നാല്‍: മതകാര്യത്തിലെ അനാവശ്യമായ ചോദ്യങ്ങളും, അറിഞ്ഞിരിക്കല്‍ അനിവാര്യമല്ലാത്ത കാര്യങ്ങളുടെ പിറകെ പോകലും, ആവശ്യമില്ലാതെ സ്വന്തത്തെ ബുദ്ധിമുട്ടിച്ച് കാര്യങ്ങള്‍ ചെയ്യലും തുടങ്ങിയവയാണിത്).


# മതവിഷയങ്ങളുടെ പേരില്‍ അനാവശ്യമായി സ്വന്തത്തെ ബുദ്ധിമുട്ടിക്കല്‍ വിരോധിക്കപ്പെട്ടതാണ്.


വാക്ക് കൊണ്ടോ പ്രവര്‍ത്തനങ്ങള്‍ കൊണ്ടോ ഇത്തരത്തില്‍ അനാവശ്യമായി സ്വന്തത്തെ പ്രയാസപ്പെടുത്തുന്നവരുണ്ട്.


# ഇങ്ങനെ ചെയ്യുന്നവര്‍ ജനങ്ങളില്‍ ഏറ്റവും ദ്രോഹമുള്ളവരാണ്. അവര്‍ അടുത്തുള്ളതിനെ അകലത്തിലാക്കുകയും, ഇണക്കമുള്ളതിനെ ഇണക്കമില്ലാതാക്കുകയും, വില കൂടിയതിനെ വില കുറക്കുകയും ചെയ്യും.


# എളുപ്പമുള്ളതിനെ വിട്ട് പ്രയാസമുള്ളതിനെ സ്വീകരിക്കുന്ന അവസ്ഥ ഇതില്‍ പെടുന്നു. അത് പോലെ, അറിയാത്തത് പറയലും, വിവരമില്ലാത്ത കാര്യം ഫത്വ നല്‍കലും എല്ലാം ഇതില്‍ പെടും. മതവിഷയങ്ങളിലുള്ള അനാവശ്യ ചോദ്യങ്ങള്‍ വിലക്കപ്പെട്ടതാണ്. അറിയാനും പ്രാവര്‍ത്തികമാക്കാനും വേണ്ടി ചോദിക്കാം. അതിനല്ലെങ്കില്‍ അത് അല്ലാഹുവിന് തൃപ്തിയില്ലാത്ത കാര്യമാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്.


#    ഇസ്ലാമിലെ മുന്‍ഗണനാ കാര്യങ്ങള്‍ തെറ്റിച്ച് ഗവേഷണം ആവശ്യമില്ലാത്ത വിഷയങ്ങളില്‍ ഇടപെടുന്നതും ശ്രദ്ധിക്കേ ണ്ടതാണ്. ആദ്യം പഠിക്കേണ്ടത് ആദ്യം പഠിക്കണം, അല്ലാതെ അവസാനം അറിയേണ്ടത് ആദ്യം അറിയല്‍ ശരിയായ രീതിയല്ല. ഇത് എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണ്, വിശിഷ്യാ യുവാക്കള്‍ ഇത് നന്നായി പാലിക്കേണ്ടതുണ്ട്.

تكَلُّف നുള്ള കാരണങ്ങളില്‍ പെട്ടതാണ്:

1- വിവരക്കേട്

2- ലോകമാന്യം

3- വസ് വാസ്


#    നബി g പഠിപ്പിക്കാത്ത വിധം മതത്തെ നടപ്പിലാക്കാന്‍ പ്രതിജ്ഞ ചെയ്തവരോട് നബി g പറഞ്ഞത് എന്‍റെ സുന്നത്തിനെ വെറുക്കന്നവന്‍ എന്നില്‍ പെട്ടവനല്ല എന്നാണ്.


#    നബി g പഠിപ്പിച്ച വിധം മത വിഷയങ്ങളെ നടപ്പിലാക്കലാണ് നമുക്ക് ബാധ്യതയായിട്ടുള്ളത്. അതിനപ്പുറം ചിന്തിക്കാവതല്ല.


#    അബ്ദുല്ലാഹി ബ്നു മസ്ഊദ് h പറഞ്ഞു: അല്ലയോ ജനങ്ങളേ.. ആര്‍ക്കെങ്കിലും എന്തെങ്കിലും അറിവുണ്ടെങ്കില്‍ അവന്‍ അത് പറഞ്ഞ് കൊള്ളട്ടെ, അവന് അറിയില്ലെങ്കില്‍ الله أعلم (അല്ലാഹു ആണ് ഏറ്റവും അറിയുന്നവന്‍) എന്ന് അവന്‍ പറയട്ടെ, അറിയാത്തത് എനിക്ക് അറിയില്ല എന്ന് പറയല്‍ വിജ്ഞാനത്തില്‍ പെട്ടതാണ്.


അല്ലാഹു അവന്‍റെ നബി g യോട് പറഞ്ഞിട്ടുണ്ട്:

ﱡﭐقُلْ مَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ وَمَا أَنَا مِنَ الْمُتَكَلِّفِينَ    ص: ٨٦ 

(നബിയേ,) പറയുക: ഇതിന്‍റെ പേരില്‍ നിങ്ങളോട് ഞാന്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. ഞാന്‍ കൃത്രിമം കെട്ടിച്ചമയ്ക്കുന്നവരുടെ കൂട്ടത്തിലുമല്ല. (സ്വാദ്:86) -(ബുഖാരി)


#    നമ്മുടെ വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും കൃത്രിമത്വം ഉണ്ടായിക്കൂടാ.


No comments:

Post a Comment

​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية

🇸🇦🇸🇦🇸🇦 بسم الله الرحمن الرحيم ​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية ​يطيب لي أن أر...