الأربعون النووية-حديث: 48
കപടവിശ്വാസിയുടെ ലക്ഷങ്ങള്‍
عَنْ عَبْدِ اللَّهِ بْنِ عَمْرٍو
رَضِيَ اللَّهُ عَنْهُمَا أَنَّ النَّبِيَّ صلى الله عليه وسلم قَالَ: "أَرْبَعٌ مَنْ كُنَّ فِيهِ كَانَ مُنَافِقًا، وَإِنْ كَانَتْ
خَصْلَةٌ مِنْهُنَّ فِيهِ كَانَتْ فِيهِ خَصْلَةٌ مِنْ النِّفَاقِ حَتَّى
يَدَعَهَا: مَنْ إِذَا حَدَّثَ كَذَبَ، وإِذَا وَعَدَ أَخْلَفَ، وإذَا خَاصَمَ
فَجَرَ، وَإِذَا عَاهَدَ غَدَرَ".
رواه
البخاري [رقم:34]،
ومسلم [رقم:58].
അബ്ദുല്ലാഹിബ്നു അംറു رَضِيَ اللَّهُ عَنْهُمَا നിവേദനം, നബി صلى الله عليه وسلم പറഞ്ഞു: നാല് കാര്യങ്ങള്‍ ആരിലെങ്കിലും ഉണ്ടായാല്‍ അവന്‍ കപടവിശ്വാസിയാണ്. അവയില്‍ പെട്ട ഏതെങ്കിലും കാര്യങ്ങള്‍ അവനിലുണ്ടായാല്‍ അവനില്‍ കാപട്യത്തിന്‍ല്‍ പെട്ട സ്വഭാവം ഉണ്ടായിരിക്കും. അവന് അത് ഉപേക്ഷിക്കുന്നത് വരെ. (അവ) ഒരാള്‍, അവന് സംസാരിച്ചാല്‍ കളവ് പറയും, അവന് വാഗ്ദത്തം ചെയ്‌താല്‍ ലംഘിക്കും, അവന് തര്‍ക്കിച്ചാല്‍ തെറി പറയും, അവന് ഉടമ്പടി ചെയ്‌താല്‍ ചതിക്കും.
വിവരണം
കപടവിശ്വാസികളുടെ ലക്ഷണങ്ങളാണ് ഈ ഹദീസില്‍ വിശദീകരിക്കുന്നത്. ഇതില്‍ നാല് കാര്യങ്ങളാണ് ലക്ഷണങ്ങളായി പറയുന്നത്. ഇവ ഒരാളിലുണ്ടായാല്‍ അവന്‍ പരിപൂര്‍ണ്ണ കപടനാണ്. എന്നാല്‍ ഇതില്‍ പെട്ട ഏതെങ്കിലും കാര്യങ്ങളാണ് അവനിലുള്ളത് എങ്കില്‍ അതിന്‍റെ തോതനുസരിച്ച് അവനില്‍ കാപട്യമുണ്ടാകും.
കപട വിശ്വാസികളുടെ ധാരാളം അടയാളങ്ങളും വിശേഷണങ്ങളും വിശുദ്ധ ക്വുര്‍ആനും തിരു സുന്നത്തും പഠിപ്പിക്കുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ടതും പോതുവായതുമായ സ്വഭാവ വിശേഷണങ്ങളാണ് ഈ ഹദീസില്‍ ഉള്ളത്.
കാപട്യം എന്നാല്‍ ഒരാള്‍ തന്‍റെ ഉള്ളില്‍ ഉള്ളതിന് വിപരീതമായ കാര്യങ്ങള്‍ പ്രകടിപ്പിക്കലാണ്.
കാപട്യം രണ്ട് വിധമുണ്ട്:
ഒന്ന്: വിശ്വാസത്തിലുള്ള കാപട്യം. അത് ഒരാള്‍ തന്‍റെ മനസ്സില്‍ സത്യനിഷേധവും കളവും ഒളിപ്പിച്ച് പുറത്ത് ഇസ്‌ലാം പ്രകടിപ്പിക്കലാണ്. ഇങ്ങനെ ചെയ്യുന്നവന്‍ നരകത്തില്‍ ശാശ്വതനായിരിക്കും. അവര്‍ നരകത്തിന്‍റെ അടിത്തട്ടിലായിരിക്കും എന്ന് അല്ലാഹു അറിയിച്ചിട്ടുണ്ട്.
രണ്ട്: കര്‍മങ്ങളിലുള്ള കാപട്യം.
ഇത് ചെയ്യുന്നയാള്‍ തൗഹീദുള്ളവന്‍ ആയിരിക്കും. അവന് നരകത്തില്‍ ശാശ്വതനായിരിക്കില്ല.
ഈ ഹദീസില്‍ പറഞ്ഞിട്ടുള്ളത് കര്‍മ പരമായ കാപട്യത്തെ കുറിച്ചാണ്. ഇതില്‍ പറഞ്ഞ നാല് ലക്ഷണങ്ങളും ഒരാളിലുണ്ടായാല്‍ അവന്‍ ശരിക്കുള്ള കപടവിശ്വാസിയെ പോലെയാകും എന്നാണ് ഹദീസ് വ്യക്തമാക്കുന്നത്.
എന്നാല്‍ ഇതില്‍ പറയപ്പെട്ട എല്ലാ ലക്ഷണങ്ങളും ഒരാളില്‍ ഇല്ല, അവനില്‍ ഇതിലെ ചില ലക്ഷണങ്ങള്‍ ഉണ്ട് താനും. അപ്പോള്‍ അവന്‍റെ അവസ്ഥ അവനില്‍ ഉള്ള കാപട്യത്തിന്‍റെ തോതനുസരിച്ച് ആയിരിക്കും. കാപട്യത്തിന്‍റെ സ്വഭാവങ്ങള്‍ അവനിലുണ്ടാകും.
കപട വിശ്വാസിയുടെ ലക്ഷണങ്ങള്‍
1- സംസാരിച്ചാല്‍ കളവ് പറയല്‍
2- വാഗ്ദത്തം ചെയ്‌താല്‍ ലംഘിക്കല്‍
3- തര്‍ക്കിച്ചാല്‍ തെറി പറയല്‍
4- ഉടമ്പടി വെച്ചാല്‍ ചതിക്കല്‍
വിശ്വസിച്ചാല്‍ ചതിക്കല്‍ കപട വിശ്വാസിയുടെ ലക്ഷണങ്ങളില്‍ പെട്ടതാണെന്നും വേറെ ഹദീസില്‍ വന്നിട്ടുണ്ട്
സംസാരിച്ചാല്‍ കളവ് പറയല്‍
ഒരാള്‍ അവന്‍റെ സംസാരങ്ങളില്‍ കളവുകള്‍ പതിവാക്കിയാല്‍ അത് കപട വിശ്വാസത്തിന്‍റെ ലക്ഷണമാണ്. എപ്പോഴെങ്കിലും കളവ് വന്ന് പോയാല്‍ അത് ഈ ഗണത്തില്‍ പെടില്ല. സ്ഥിരമായി കളവ് പറയല്‍ ഒരാളുടെ രീതിയായാല്‍ അത് കാപട്യത്തിന്‍റെ ലക്ഷണമാണ്.
ഒരു മുസ്‌ലിം എപ്പോഴും സത്യം മാത്രം പറയുന്നവനാകണം. തമാശക്ക് പോലും കളവ് പറയരുതെന്നാണ് റസൂല്‍ صلى الله عليه وسلم പഠിപ്പിച്ചിരിക്കുന്നത്. കളവ് തെമ്മാടിത്തത്തിലേക്കാണ് നയിക്കുക. തെമ്മാടിത്തം നരകത്തിലേക്കും നയിക്കും.
വാഗ്ദത്തം ചെയ്‌താല്‍ ലംഘിക്കല്‍
വാഗ്ദത്തങ്ങള്‍ ലംഘിക്കല്‍ നിഷിദ്ധമാണ്. ഒരാള്‍ ഒരു നല്ല കാര്യം വാഗ്ദത്തം ചെയ്‌താല്‍ അത് പൂര്‍ത്തീകരിക്കല്‍ അവന് നിര്‍ബന്ധമാണ്. സാമ്പത്തിക സഹായം പോലെയുള്ള കാര്യങ്ങള്‍ ഒരാള്‍ ഓഫര്‍ ചെയ്‌താല്‍ അവന്‍ അത് പൂര്‍ത്തീകരിക്കണം. അത്തരം വാഗ്ദത്തങ്ങള്‍ നിസാരമായി കണ്ടുകൂടാ. ഈ ദുസ്വഭാവങ്ങള്‍ കപടവിശ്വാസികളുടെ സ്വഭാവങ്ങളില്‍ പെട്ടതാണ് എന്ന് മുസ്‌ലീംകള്‍ മനസ്സിലാക്കണം.
തര്‍ക്കിച്ചാല്‍ തെറി പറയല്‍
തമ്മില്‍ പിണങ്ങുകയോ തര്‍ക്കങ്ങള്‍ ഉണ്ടാവുകയോ ചെയ്‌താല്‍ അസഭ്യവും തെറി വിളികളും പറയുന്നവരില്‍ കാപട്യത്തിന്‍റെ ലക്ഷണം ഉണ്ട്. എല്ലായ്പ്പോഴും നല്ലത് മാത്രമേ നമുക്ക് പറയാന്‍ പറ്റൂ. അസഭ്യങ്ങളും അത് പോലെയുള്ള തെറിവിളികളും ഇരട്ടപ്പേരുകളും വിളിക്കല്‍ പാടില്ലാത്തതാണ്. തര്‍ക്കങ്ങളില്‍ സംയമനം പാലിക്കാന്‍ നമുക്ക് സാധിക്കണം. ദേഷ്യത്തെ ഒതുക്കി വെച്ച് നല്ലത് മാത്രം പറയുന്നവരാവുകയും വേണം.
ഉടമ്പടി വെച്ചാല്‍ ചതിക്കല്‍
കപടവിശ്വാസിയുടെ ലക്ഷണത്തില്‍ പെട്ടതാണ് അവന് ഉടമ്പടി ചെയ്‌താല്‍ അത് പൂര്‍ത്തീകരിക്കാതെ വീഴ്ച വരുത്തല്‍. അവന്‍റെ ഉടമ്പടി അല്ലാഹുവുമായിട്ടുള്ളതോ സൃഷ്ടികളുമായിട്ടുള്ളതോ ആവാം. അതില്‍ അവന്‍ ചതിച്ചാല്‍ അത് അവനില്‍ കാപട്യം ഉള്ളത് കൊണ്ടാണ്. ഉടമ്പടികള്‍ പൂര്‍ത്തീകരിക്കല്‍ വിശ്വാസിയുടെ ലക്ഷണമാണ്. വിശ്വാസികള്‍ അവ കാത്തു സൂക്ഷിക്കണം.
No comments:
Post a Comment