عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
വുദൂഇന്‍റെ അവയവങ്ങള്‍ പ്രകാശിക്കും
11 - عَنْ
نُعَيْمٍ الْمُجْمِرِ عَنْ أَبِي هُرَيْرَةَ - رضي الله عنه - عَنْ النَّبِيِّ - صلى الله عليه وسلم - أَنَّهُ قَالَ: ((إنَّ أُمَّتِي يُدْعَوْنَ
يَوْمَ القِيَامَةِ غُرّاً مُحَجَّلِينَ مِنْ آثَارِ الْوُضُوءِ)) . فَمَنْ
اسْتَطَاعَ مِنْكُمْ أَنْ يُطِيلَ غُرَّتَهُ فَلْيَفْعَلْ.
നുഐമു ബ്നു മുജ്മിര്‍ അബൂഹുറൈറ رضي الله عنه വില്‍ നിന്ന് നിവേദനം ചെയ്യുന്നു. നബി صلى الله عليه وسلم പറഞ്ഞു: നിശ്ചയം എന്‍റെ സമുദായം വുദൂഇന്‍റെ അടയാളങ്ങളുമായി കാലുകളും നെറ്റിത്തടങ്ങളും (വുദൂഇന്‍റെ അവയവങ്ങള്‍) തിളക്കമുള്ളതായി അന്ത്യ ദിനത്തില്‍ വിളിക്കപ്പെടും. ആയതിനാല്‍ ആര്‍ക്ക് തന്‍റെ തിളക്കം നീളമുള്ളതാക്കാന്‍ കഴിയുന്നുവോ അവന്‍ അത് ചെയ്യട്ടെ.
وَفِي لَفْظٍ لِمُسْلِمٍ: ((رَأَيْتُ أَبَا هُرَيْرَةَ يَتَوَضَّأُ، فَغَسَلَ
وَجْهَهُ وَيَدَيْهِ حَتَّى كَادَ يَبْلُغُ الْمَنْكِبَيْنِ، ثُمَّ غَسَلَ
رِجْلَيْهِ حَتَّى رَفَعَ إلَى السَّاقَيْنِ، ثُمَّ قَالَ: سَمِعْتُ رَسُولَ
اللَّهِ - صلى الله عليه وسلم - يَقُولُ: إنَّ أُمَّتِي يُدْعَوْنَ يَوْمَ
الْقِيَامَةِ غُرَّاً مُحَجَّلِينَ مِنْ آثَارِ الْوُضُوءِ)) فَمَنْ اسْتَطَاعَ
مِنْكُمْ أَنْ يُطِيلَ غُرَّتَهُ وَتَحْجِيلَهُ فَلْيَفْعَلْ.
ഇമാം മുസ്‌ലിം رحمه الله ന്‍റെ റിപ്പോര്‍ട്ട്: (അബൂഹുറൈറ رضي الله عنه വുദൂഅ' ചെയ്യുന്നത് ഞാന്‍ കണ്ടു. അദ്ദേഹം തന്‍റെ മുഖവും ഇരു കൈകളും അദ്ദേഹത്തിന്‍റെ തോള്‍ ഭാഗം എത്തുമാറ് കഴുകുന്നതായി ഞാന്‍ കണ്ടു. പിന്നെ അദ്ദേഹം തന്‍റെ ഇരു കാലുകളും രണ്ട് കണങ്കാല്‍ വരെ കഴുകി. പിന്നെ പറഞ്ഞു: റസൂല്‍ صلى الله عليه وسلم പറയുന്നതായി ഞാന്‍ കേട്ടു.
നിശ്ചയം എന്‍റെ സമുദായം വുദൂഇന്‍റെ അടയാളങ്ങളുമായി കാലുകളും നെറ്റിത്തടങ്ങളും (വുദൂഇന്‍റെ അവയവങ്ങള്‍) തിളക്കമുള്ളതായി അന്ത്യ ദിനത്തില്‍ വിളിക്കപ്പെടും. ആയതിനാല്‍ ആര്‍ക്ക് തന്‍റെ മുഖത്തെയും കാലിലെയും തിളക്കം നീളമുള്ളതാക്കാന്‍ സാധിക്കുന്നുവോ അവനത് ചെയ്യട്ടെ.
الغُرَّةُ: بَياضٌ في الجَبهةِ
മുഖത്തുള്ള വെളുപ്പ് അല്ലെങ്കില്‍ തിളക്കം.
التَّحجيلُ: بَياضٌ في السَّاق
കണങ്കാലിലെ വെളുപ്പ് അല്ലെങ്കില്‍ തിളക്കം.
വിവരണം
അല്ലാഹു വിശ്വാസികളെ മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിക്കാന്‍ ചില അടയാളങ്ങളും വിശേഷണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്ത്യദിനത്തില്‍ അവ മുഖേന റസൂല്‍ صلى الله عليه وسلم തന്‍റെ ഉമ്മത്തിലെ ആളുകളെ തിരിച്ചറിയും.
വുദൂഅ', ബാങ്ക് വിളിക്കല്‍ പോലെയുള്ള കാര്യങ്ങള്‍ പതിവാക്കുന്നവരെ വേഗം തിരിച്ചറിയാനുള്ള അടയാളങ്ങളുണ്ട്. വുദൂഉമായി ബന്ധപ്പെട്ട വിവരണങ്ങളാണ് ഈ ഹദീസില്‍ ഉള്ളത്.
വുദൂഇന്‍റെ അവയവങ്ങള്‍ പ്രകാശിക്കുന്ന വിധമായിരിക്കും അന്ത്യദിനത്തില്‍ അതിന്‍റെ ആളുകള്‍ വരിക. അവരെ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കും.
വുദൂഅ' ചെയ്യുമ്പോള്‍ പരിപൂര്‍ണ്ണമായി ചെയ്യാനുള്ള പ്രേരണയാണ് ഈ ഹദീസ്.
നനയേണ്ട ഭാഗങ്ങള്‍ കൃത്യമായി നനയുന്ന വിധമായിരിക്കണം വുദൂഅ' ചെയ്യേണ്ടത്. കഴുകുമ്പോള്‍ കഴുകേണ്ട ഭാഗം പരിപൂര്‍ണ്ണമാക്കി കഴുകല്‍ ശ്രേഷ്ടത വര്‍ധിക്കാന്‍ കാരണമായ കാര്യമാണ്. അതാണ് റസൂല്‍ صلى الله عليه وسلم യുടെ വാക്കില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്.
പരലോകത്ത് മുഴുവന്‍ മനുഷ്യര്‍ക്കിടയില്‍ നിന്നും അല്ലാഹു ഈ ഉമ്മത്തിലെ വിശ്വാസികളെ വിളിക്കും. അപ്പോള്‍ അവര്‍ മുഖവും കണങ്കാലുകളും വെളുത്ത് തിളങ്ങുന്ന അവസ്ഥയിലായിരിക്കും.
വുദൂഅ' ഇഹലോകത്തും പരലോകത്തും ശരീരത്തിലും മനസ്സിലും ശോഭയും വെളിച്ചവും പകരുന്ന കര്‍മ്മമാണ്. ഇത് വിശ്വാസികള്‍ക്ക് ലഭിക്കുന്ന സവിശേഷതയാണ്. റസൂല്‍ صلى الله عليه وسلم യുടെ ഉമ്മത്തിലെ വിശ്വാസികള്‍ക്ക് മാത്രം പ്രത്യേകമായ കാര്യം കൂടിയാണിത്.
വുദൂഇന്‍റെ അവയവങ്ങള്‍ പരിപൂര്‍ണ്ണമാക്കി കഴുകാനുള്ള കല്‍പനയാണ് റസൂല്‍ صلى الله عليه وسلم നല്‍കുന്നത്. വുദൂഇല്‍ അമിതമായി ധൂര്‍ത്ത് കാണിക്കാനല്ല. മുഖം കഴുകുമ്പോള്‍ തലയും കൂട്ടി കഴുകാനുമല്ല എന്ന് നാം മനസ്സിലാക്കണം.
No comments:
Post a Comment