ഫോളോ ചെയ്യാം

Friday, 11 July 2025

266 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 6- دروس الحديث - നായ പാത്രത്തില്‍ തലയിട്ടാല്‍ ചെയ്യേണ്ടത്

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ) 


നായ പാത്രത്തില്‍ 

തലയിട്ടാല്‍ 

ചെയ്യേണ്ടത്

6 - عَنْ أَبِي هُرَيْرَةَ - رضي الله عنه -، أَنَّ رَسُولَ اللَّهِ - صلى الله عليه وسلم - قَالَ: ((إذَا شَرِبَ الْكَلْبُ فِي إنَاءِ أَحَدِكُمْ فَلْيَغْسِلْهُ سَبْعاً)) .
وَلِمُسْلِمٍ: ((أُولاهُنَّ بِالتُّرَابِ))
 

അബൂഹുറൈറ رضي الله عنه നിവേദനം. റസൂല്‍ صلى الله عليه وسلم പറഞ്ഞു: നിങ്ങളില്‍ ഒരാളുടെ പാത്രത്തില്‍ നായ (തലയിട്ട്) കുടിച്ചാല്‍ അവന്‍ അത് ഏഴ് പ്രാവശ്യം കഴുകട്ടെ. 

    ഇമാം മുസ്‌ലിം رحمه الله വിന്‍റെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം {അതില്‍ ആദ്യത്തെ പ്രാവശ്യം മണ്ണ് കൊണ്ടാവണം (ശുദ്ധീകരിക്കേണ്ടത്}.

• (إِذَا شَرِبَ الْكَلْبُ): وفي الرواية الأخرى: " إذا ولغ الكلب " 

ഈ റിപ്പോര്‍ട്ടില്‍ നായ കുടിച്ചാല്‍ എന്നാണ് വന്നത്, മറ്റൊരു റിപ്പോര്‍ട്ടില്‍ നായ (പാത്രത്തില്‍) തലയിട്ടാല്‍ എന്ന് വന്നിട്ടുണ്ട്.

 

വിവരണം

  • നജസുകളില്‍ നിന്നുള്ള ശുദ്ധീകരണം വളരെ പ്രധാനപ്പെട്ടതാണ് എന്ന് റസൂല്‍  صلى الله عليه وسلم നമ്മെ പഠിപ്പിക്കുന്നു. നജസ് ആയ കാര്യങ്ങള്‍ ഏതൊക്കെയാണ് എന്നും എങ്ങനെയാണ് അവയില്‍ നിന്ന് ശുദ്ധിയാക്കേണ്ടത് എന്നും റസൂല്‍ صلى الله عليه وسلم വ്യക്തമാക്കിയിരിക്കുന്നു. 
  • നായ പാത്രത്തില്‍ തലയിട്ടാല്‍ ആ പാത്രം ഏഴ് പ്രാവശ്യം കഴുകണം. അതില്‍ ഒരു പ്രാവശ്യം മണ്ണ് കൊണ്ടായിരിക്കണം. ആ പാത്രത്തിലുല്ലത് ഒഴുക്കിക്കളയണം എന്നും മറ്റൊരു റിപ്പോര്‍ട്ടിലുണ്ട്. 
  • നായയുടെ ഉമിനീര്‍ വളരെയധികം നജസായതാണ്. അത് കൊണ്ടാണ് നായ പാത്രത്തില്‍ നിന്ന് കുടിച്ചാല്‍ അല്ലെങ്കില്‍ തലയിട്ടാല്‍ ഏഴ് പ്രാവശ്യം കഴുകണം എന്ന് പഠിപ്പിക്കപ്പെട്ടത്. നായ പാത്രത്തില്‍ തലയിട്ടാല്‍ ആണ് ഈ വിധം ഏഴ് പ്രാവശ്യം കഴുകേണ്ടത്, നായയുടെ കാഷ്ടമോ മൂത്രമോ സാധാരണ നജസ് പോലെ തന്നെയാണ്. അത് പോകുന്നത് വരെ വൃത്തിയാക്കിയാല്‍ മതി. 
  • നായയുടെ രോമം പോലെയുള്ളത് നജസ് അല്ല. നായയുടെ മറ്റു ശരീര ഭാഗം നമ്മുടെ ശരീരത്തില്‍ തോട്ടാല്‍ അത് കൊണ്ട് പ്രശനമില്ല. നായയുടെ ഉമിനീര്‍ ആണ് ഈ വിധം കടുത്ത നജസ് ആയിട്ടുള്ളത്. 
  • നായ പാത്രത്തില്‍ തലയിട്ടാല്‍ ഏഴ് പ്രാവശ്യം കഴുകല്‍ നിര്‍ബന്ധമാണ്‌. അതില്‍ ഒരു പ്രാവശ്യം മണ്ണ് കൊണ്ട് വൃത്തിയാക്കുകയും ചെയ്യണം. മണ്ണിന് പകരം സോപ്പോ മറ്റോ ഉപയോഗിച്ചാല്‍ മതിയാവില്ല എന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കാരണം ഹദീസില്‍ റസൂല്‍ صلى الله عليه وسلم മണ്ണ് കൊണ്ട് വൃത്തിയാക്കണമെന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നു. മാത്രമല്ല നായയുടെ ഉമിനീരില്‍ ഉള്ള അണുക്കളെ നശിപ്പിക്കാന്‍ പറ്റിയ ധാതുക്കള്‍ മണ്ണിലുണ്ട്. 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- നായയുടെ ഉമിനീര്‍ കടുത്ത നജസ് ആണ്
2- നായ പാത്രത്തില്‍ തലയിട്ടാല്‍ അത് പാത്രത്തെയും അതിലുള്ളതിനെയും നജസ് ഉള്ളതാക്കും.
3- മണ്ണുള്‍പ്പെടെ എഴ് പ്രാവശ്യം കഴുകേണ്ടത് നായ പാത്രത്തില്‍ തലയിട്ടാല്‍ മാത്രമാണ്, എന്നാല്‍ നായയുടെ മറ്റു ശരീരഭാഗങ്ങള്‍ സ്പര്‍ശിച്ചാല്‍ ഇങ്ങനെ നജസ് ആവുകയില്ല.
4- മണ്ണ് ഉപയോഗിച്ച് കഴുകേണ്ടത് വെള്ളവും കൂടി കലര്‍ത്തിയാണ്.
5- എല്ലാ തരത്തിലുള്ള നായകള്‍ പാത്രത്തില്‍ തലയിട്ടാലും ഈ വിധി ബാധകമാണ്. അവ വേട്ടക്കോ, കാവലിനോ  ഉപയോഗിക്കുന്ന നായകള്‍ ആയാലും ശരി.
6- മണ്ണ് കൊണ്ട് കഴുകാന്‍ നിര്‍ദേശം ഉള്ളതിനാല്‍ ഒരു പ്രാവശ്യം മണ്ണ് കൊണ്ട് കഴുകല്‍ നിര്‍ബന്ധമാണ്‌. സോപ്പോ മറ്റു വസ്തുക്കളോ മണ്ണിന് പകരമാവുകയില്ല. 
7- രോഗങ്ങള്‍ പകരാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കാന്‍  മതം പഠിപ്പിക്കുന്നു. 




No comments:

Post a Comment

​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية

🇸🇦🇸🇦🇸🇦 بسم الله الرحمن الرحيم ​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية ​يطيب لي أن أر...