عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ജലസ്രോതസ്സുകള്‍
വൃത്തിയായി സൂക്ഷിക്കുക
5 -عَنْ أَبِي هُرَيْرَةَ - رضي الله عنه -: أَنَّ رَسُولَ
اللَّهِ - صلى الله عليه وسلم - قَالَ: ((لا يَبُولَنَّ أَحَدُكُمْ فِي
الْمَاءِ الدَّائِمِ الَّذِي لا يَجْرِي , ثُمَّ يَغْتَسِلُ مِنْهُ))
وَلِمُسْلِمٍ: ((لا يَغْتَسِلُ أَحَدُكُمْ فِي الْمَاءِ الدَّائِمِ وَهُوَ
جُنُبٌ)) .
അബൂഹുറൈറ رضي الله عنه നിവേദനം. റസൂല്‍ صلى الله عليه وسلم പറഞ്ഞു: ഒഴുകാത്തതായ, കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നിങ്ങളാരും മൂത്രം ഒഴിക്കകയും പിന്നെ അതില്‍ നിന്ന് കുളിക്കുകയും ചെയ്യരുത്.
ഇമാം മുസ്‌ലിമിന്‍റെ റിപ്പോര്‍ട്ടില്‍: (ജനാബത്തുകാരനായി (വലിയ അശുദ്ധിയുള്ളവനായി) കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നിങ്ങളില്‍ ഒരാളും തന്നെ കുളിക്കരുത്) എന്നുണ്ട്.
الماءُ الدائمُ: المستَقِرُّ في مكانِهِ كالغُدرانِ والبِرَكِ.
الماءُ الدائمُ: തടാകം, കുളം പോലെ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലം
جُنُبٌ: الجُنُبُ، مَنْ أَصابته الجنابةُ، يطلقُ على المُذَكَّرِ والمُؤَنَّثِ، والفردِ والجماعةِ.
جُنُبٌ: ജനാബത്ത് എന്നാല്‍ വലിയ അശുദ്ധി ബാധിച്ചത് എന്നാണര്‍ത്ഥം. ഇത് ഇത് ആണിനും പെണ്ണിനും, ഏകവചനമായും ബഹുവചനമായും ഉപയോഗിക്കപ്പെടുന്നു.
വിവരണം
- ഇസ്‌ലാം വൃത്തിയുടെയും ശുദ്ധിയുടേയും മതമാണ്. ഒരു മുസ്‌ലിം എപ്പോഴും ശുചിത്വം കാത്തുസൂക്ഷിക്കണം എന്ന് ഇസ്‌ലാം നിര്‍ദേശിക്കുന്നു.
- ശുചീകരണത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട വസ്തുവാണ് വെള്ളം. വെള്ളം വൃത്തിയായി സൂക്ഷിക്കണമെന്നും അത് വൃത്തികേട് ആക്കരുതെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. അതിലേക്ക് മാലിന്യങ്ങള്‍ എറിയരുതെന്നും മതം അറിയിക്കുന്നു.
- കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കരുത് എന്ന വിലക്കാണ് ഈ ഹദീസിലുള്ളത്. അഥവാ ഒഴുകാതെ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍. അതില്‍ മൂത്രം ഒഴിച്ച് പിന്നെ അതില്‍ തന്നെ കുളിക്കുകയും ചെയ്യല്‍ പാടില്ലാത്തതാണ്. ഇത് മ്ലേഛമായ കാര്യമാണ്.
- കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നിന്ന് കുളിക്കേണ്ട രീതി എങ്ങനെയാണെന്ന് റസൂല്‍ صلى الله عليه وسلم നമ്മെ പഠിപ്പിച്ചിട്ടുണ്ട്. «يَتناوَلُهُ تَناوُلًا» അതില്‍ നിന്ന് വെള്ളം എടുത്ത് പുറത്ത് നിന്നാണ് കുളിക്കേണ്ടത് എന്നാണ് ഇസ്‌ലാമിന്‍റെ മാര്‍ഗ്ഗ ദര്‍ശനം. വെള്ളം കേടാവാതെ വൃത്തിയായി സൂക്ഷിക്കാന്‍ ഇങ്ങനെ ചെയ്യല്‍ അനിവാര്യമാണ്.
- കെട്ടിക്കിടക്കുന്ന വെള്ളം വേഗത്തില്‍ വൃത്തികേടാകാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ചും അതിലേക്ക് മലം, മൂത്രം, മാലിന്യങ്ങള്‍ എന്നിവ എറിയുമ്പോള്‍ അത് വേഗം മലിനമാകുന്നു.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- ജല സ്രോതസ്സുകളെ വൃത്തിയായി സൂക്ഷിക്കണം. അവ മലിനമാക്കാന്‍ പാടില്ല.
2- ഒഴുകാതെ കിട്ടിക്കിടക്കുന്ന വെള്ളത്തില്‍ മൂത്രം ഒഴിക്കുന്നത് ഹറാം ആകുന്നു.
3- ഒഴുകാതെ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ വലിയ അശുദ്ധിയുള്ളവര്‍ മുങ്ങിക്കുളിക്കാന്‍ പാടില്ല. അവന്‍ അതില്‍ നിന്ന് വെള്ളം എടുത്ത് പുറത്ത് നിന്നാണ് കുളിക്കേണ്ടത്.
4- ഇത്തരം സ്ഥലങ്ങളില്‍ ജനാബത്തുകാരല്ലാത്തവരും മുങ്ങിക്കുളിക്കാതിരിക്കുന്നതാണ് ഏറ്റവും ഉത്തമം. വെള്ളം വൃത്തിയായി സൂക്ഷിക്കാന്‍ ഇത് സഹായകമാകും.
5- കെട്ടിക്കിടക്കാത്ത ഒഴുകുന്ന വെള്ളത്തില്‍ മൂത്രം ഒഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല, എന്നാലും വെള്ളത്തില്‍ മൂത്രമൊഴിക്കുന്നത് ഉപേക്ഷിക്കല്‍ ഉത്തമമാണ്.
6- ഉപദ്രവങ്ങളും മറ്റുമുള്ളവര്‍ക്ക് ശല്യവുമാകുന്ന എല്ലാ കാര്യങ്ങളും ഒഴിവാക്കല്‍ അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങള്‍ മതം വിലക്കിയതാണ്.
7- കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കുകയും അതില്‍ കുളിക്കുകയും ചെയ്യരുത് എന്ന വിലക്ക് അതില്‍ നിന്ന് അംഗശുദ്ധി വരുത്തുന്നത്തിനും ബാധകമാണ്. അതില്‍ നിന്ന് വുദൂഅ' ചെയ്യാനും പാടില്ല എന്നര്‍ത്ഥം.
8- കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മൂത്രം ഒഴിക്കല്‍ വിലക്കപ്പെട്ടത് പോലെ അതിലേക്ക് മൂത്രം, കാഷ്ടം എന്നിവ ഏതെങ്കിലും വിധേന കലര്‍ത്തുന്നതും വിലക്കില്‍ പെടും.

No comments:
Post a Comment