عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
വിവിധ ശുദ്ധീകരണങ്ങള്‍
4 - عَنْ أَبِي هُرَيْرَةَ - رضي الله عنه -:
أَنَّ رَسُولَ اللَّهِ - صلى الله عليه وسلم - قال: ((إذَا تَوَضَّأَ أَحَدُكُمْ
فَلْيَجْعَلْ فِي أَنْفِهِ مَاءً، ثُمَّ لِيَنْتَثِرْ، وَمَنْ اسْتَجْمَرَ
فَلْيُوتِرْ، وَإِذَا اسْتَيْقَظَ أَحَدُكُمْ مِنْ نَوْمِهِ فَلْيَغْسِلْ
يَدَيْهِ قَبْلَ أَنْ يُدْخِلَهُمَا فِي الإِنَاءِ ثَلاثاً، فَإِنَّ أَحَدَكُمْ لا
يَدْرِي أَيْنَ بَاتَتْ يَدُهُ)) .
അബൂഹുറൈറ رضي الله عنه നിവേദനം, റസൂല്‍ صلى الله عليه وسلم പറഞ്ഞു: നിങ്ങളില്‍ ആരെങ്കിലും വുദൂഅ' ചെയ്‌താല്‍ അവന്‍ അവന്‍റെ മൂക്കില്‍ വെള്ളം കയറ്റുകയും എന്നിട്ട് ചീറ്റുകയും ചെയ്യട്ടെ, ആരെങ്കിലും (കല്ല് കൊണ്ടോ മറ്റോ) ശൗച്യം ചെയ്‌താല്‍ അവനത് ഒറ്റയാക്കി ചെയ്യട്ടെ. നിങ്ങളില്‍ ആരെങ്കിലും ഉറക്കില്‍ നിന്ന് ഉണര്‍ന്നാല്‍ (വുദൂഇന്‍റെ) പാത്രത്തിലേക്ക് കൈ കടത്തും മുമ്പ് അവന്‍ അവന്‍റെ ഇരു കൈകളും കഴുകട്ടെ. നിശ്ചയം അവന്‍റെ കൈ എവിടെയായിരുന്നെന്ന് അവന് അറിയില്ല.
وَفِي لَفْظٍ لِمُسْلِمٍ: ((فَلْيَسْتَنْشِقْ بِمِنْخَرَيْهِ مِنَ الْمَاءِ))
ഇമാം മുസ്‌ലിം رحمه الله റിപ്പോര്‍ട്ട് ചെയ്തതില്‍ (അവന്‍ അവന്‍റെ മൂക്കിലെ ദ്വാരങ്ങളില്‍ വെള്ളം കയറ്റി ചീറ്റട്ടെ),
وَفِي لَفْظٍ: ((مَنْ تَوَضَّأَ فَلْيَسْتَنْشِقْ)) .
മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം (ആരെങ്കിലും വുദൂഅ' ചെയ്‌താല്‍ അവന് മൂക്കില്‍ വെള്ളം കയറ്റി ചീറ്റട്ടെ).
لِينْثِرْ: يعني يُخرجُ الماءَ منْ أَنفِهِ، بعدَ إِدخاله فيهِ، وهو الاستنشاقُ.
അഥവാ മൂക്കില്‍ വെള്ളം കയറ്റിയതിന് ശേഷം ചീറ്റല്‍. മൂക്കിലേക്ക് വെള്ളം കടത്തുന്നതാണ് الاستنشاقُ.
استجمرَ: استعملَ الحجارةَ في مسحِ البولِ والغائطِ.
മലമൂത്ര വിസര്‍ജ്ജനശേഷം കല്ല് കൊണ്ട് കാഷ്ടവും മൂത്രവും തുടച്ചെടുക്കല്‍ ആണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.
فلْيوتِرْ: أَيْ لِيُنْهِ استجمارَه على وِترٍ، ثلاثٍ أَوخمسٍ أَوأَكثرَ.
കല്ല് കൊണ്ടോ അത് പോലെയുള്ളത് കൊണ്ടോ വൃത്തിയാക്കുമ്പോള്‍ മൂന്നോ അഞ്ചോ എന്നിങ്ങനെ ഒറ്റയായി ചെയ്യല്‍.
فَلْيَستنشقْ: الاستنشاقُ هو إِدخالُ الماء في الأَنفِ ثمَّ نثْرُهُ خارِجَهُ.
മൂക്കില്‍ വെള്ളം കയറ്റല്‍.
വിവരണം
മൂക്കില്‍ വെള്ളം കയറ്റി ചീറ്റല്‍
ഈ ഹദീസില്‍ വുദൂഅ' ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും ശുദ്ധീകരണവുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളും ആണ് അറിയിക്കുന്നത്.
ഒരാള്‍ വുദൂഅ' ചെയ്യുമ്പോള്‍ അവന്‍റെ മൂക്കും അതിന്‍റെ ഉള്‍വശവും വൃത്തിയാക്കണം. ഇത് അവന്‍റെ ശുദ്ധിക്കും ആരോഗ്യത്തിനും നല്ലതാണ്.
മൂക്ക് വൃത്തിയാക്കുമ്പോള്‍ അതെങ്ങനെ ചെയ്യണമെന്നും റസൂല്‍ صلى الله عليه وسلم വ്യക്തമാക്കി. മൂക്കില്‍ പതുക്കെ വെള്ളം കയറ്റുകയും ശേഷം ശക്തിയായി ചീറ്റുകയും ചെയ്യുകയാണ് വേണ്ടത്. അതിനുള്ളിലെ വൃത്തികേടുകള്‍ എല്ലാം പുറത്ത് പോകാന്‍ പറ്റിയ വിധം ചെയ്യണം. ഇത് മൂന്ന് പ്രാവശ്യം ചെയ്യല്‍ സുന്നത്താണ്.
ഉറക്കില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോഴും ഈ കാര്യം ചെയ്യല്‍ സുന്നത്താണ് എന്ന് ഹദീസില്‍ വന്നിട്ടുണ്ട്.
മൂക്കിലെ മാലിന്യങ്ങള്‍ പോകുന്നതിലൂടെ അവന് ആശ്വാസവും പൂര്‍ണ്ണ ശുചിത്വവും കൈവരുന്നു. വുദൂഅ' ചെയ്യുമ്പോള്‍ മൂക്കിന്‍റെ പുറം ഭാഗം മാത്രം കഴുകിയാല്‍ പോര എന്ന് നാം മനസ്സിലാക്കണം.
മൂക്കിലേക്ക് സാവകാശം വെള്ളം പ്രവേശിപ്പിച്ച് ശക്തിയായി ചീറ്റുന്നത്തിലൂടെ ഇത് സാധ്യമാകും. ഇത് ചെയ്യുമ്പോള്‍ വിരലുകള്‍ കൊണ്ട് ആവുന്നത്ര തടവുന്നതും നല്ലതാണ്.
ശൗച്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടവ
മലമൂത്ര വിസര്‍ജ്ജന ശേഷം ആരെങ്കിലും കല്ല് കൊണ്ടോ അത് പോലുള്ളത് കൊണ്ടോ ശുദ്ധീകരിക്കുകയാണെങ്കില്‍ അത് ഒറ്റയായി ചെയ്യണം. ശുദ്ധിയാകുന്ന അത്ര അത് മൂന്നോ, അഞ്ചോ, ഏഴോ തവണകളായി ചെയ്യണം. ഒറ്റയാക്കി അവസാനിപ്പിക്കുന്നത് സുന്നത്താണ്.
വെള്ളം കൊണ്ട് വൃത്തിയാക്കുമ്പോഴും ഈ രൂപത്തില്‍ ഒറ്റയായി ചെയ്യാന്‍ ശ്രദ്ധിക്കുന്നത് ഇതില്‍ പെടും. الله أعلم
ഉറങ്ങി എണീറ്റ ഉടന്‍ കൈകള്‍ കഴുകല്‍
ഉറക്കില്‍ നിന്ന് ഉണര്‍ന്ന ഉടന്‍ വുദൂഇന്‍റെ വെള്ളമുള്ള പാത്രത്തില്‍ കൈ ഇടരുത്. അതിലേക്ക് കൈ പ്രവേശിപ്പിക്കുന്നതിന് മുമ്പേ അവന്‍ അവന്‍റെ ഇരു കൈകളും കഴുകേണ്ടതുണ്ട്. കാരണം രാത്രി എവിടെയായിരുന്നു കൈ കഴിഞ്ഞിരുന്നത് എന്ന് അവന് അറിയില്ല എന്നതാണ്. അതില്‍ നജസുകളോ മാലിന്യങ്ങളോ ഉണ്ടാകാന്‍ ഇടയുണ്ട്.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- സംശയമുള്ള വിഷയങ്ങളില്‍ സൂക്ഷമത പാലിക്കാനുള്ള പ്രേരണ ഈ ഹദീസിലുണ്ട്
2- ചില പദപ്രയോഗങ്ങള്‍ പച്ചയായി പറയല്‍ അനുഗുണമല്ല. അങ്ങനെയുള്ള സമയങ്ങളില്‍ സൂചനാ പദങ്ങള്‍ ഉപയോഗിക്കാം. അവന്‍റെ കൈ എവിടെയാണ് രാത്രി കഴിഞ്ഞതെന്ന് അവനറിയില്ല എന്നതില്‍ ഈ കാര്യം വ്യക്തമാണ്.
3- ശുദ്ധീകരണത്തിന് ഇസ്‌ലാം വളരെയധികം പ്രാധാന്യം നല്‍കുന്നു. പ്രത്യേകിച്ചും മല-മൂത്ര വിസര്‍ജ്ജനങ്ങളില്‍ നിന്നുമുള്ള ശുദ്ധീകരണം.
4- ശുദ്ധീകരണത്തില്‍ ശ്രദ്ധനല്‍കേണ്ട സൂക്ഷ്മ കാര്യങ്ങള്‍ വരെ ഈ ഹദീസ് അറിയിക്കുന്നു.
No comments:
Post a Comment