ഫോളോ ചെയ്യാം

Wednesday, 9 July 2025

263 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 3- دروس الحديث - മടമ്പന്‍മാര്‍ക്ക് നാശം




عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)

മടമ്പന്‍മാര്‍ക്ക് നാശം

3 - عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ وَأَبِي هُرَيْرَةَ وَعَائِشَةَ رضي الله عنهم قَالُوا: قَالَ رَسُولُ اللَّهِ - صلى الله عليه وسلم -: ((وَيْلٌ لِلأَعْقَابِ مِنَ النَّارِ)) .
الويلُ: العذابُ والهلاكُ، وجاءَ في بعضِ الآثارِ أَنَّه وادٍ في جهنم.
الأَعقاب: جمعُ عَقِبٍ، وهو مُؤَخَّرُ القَدَمِ. والمرادُ أَصحابُها. 

അബ്ദുല്ലാഹിബ്നു അംറുബ്നുല്‍ ആസ്വ് رضي الله عنهما , അബൂ ഹുറൈറ رضي الله عنه, ആഇശرضي الله عنها എന്നിവര്‍ നിവേദനം ചെയ്യുന്നു. റസൂല്‍ صلى الله عليه وسلم പറഞ്ഞു: മടമ്പന്‍മാര്‍ക്ക് (വുദൂഅ' ചെയ്യുമ്പോള്‍ കാല്‍ പൂര്‍ണ്ണമായി നനയാത്തവര്‍) നരകത്തില്‍ നിന്നുള്ള നാശം. 


الويلُ:ശിക്ഷ, നാശം, നരകത്തിലെ ഒരു താഴ്വര

الأَعقاب: കാലിന്‍റെ മടമ്പുകള്‍

വിവരണം

    വുദൂഅ' പരിപൂര്‍ണ്ണമായി ചെയ്യണം എന്ന പാഠം ഈ ഹദീസില്‍ നിന്ന് ലഭിക്കുന്നു. 
    വുദൂഇല്‍ കാല്‍ കഴുകുമ്പോള്‍ കാലില്‍ നനയാത്ത ഭാഗം ഉണ്ടാവുന്ന അവസ്ഥ റസൂല്‍ صلى الله عليه وسلم കണ്ടപ്പോഴാണ് അതിന്‍റെ ഗൗരവം റസൂല്‍ صلى الله عليه وسلم ബോധ്യപ്പെടുത്തിയത്. വുദൂഇന്‍റെ അവയവങ്ങള്‍ പൂര്‍ണ്ണമായും നനയേണ്ടതുണ്ട്. 
ഇമാം നവവി رحمه الله  പറഞ്ഞു: 
ويلٌ للأعقاب من النار، توعَّدها بالنار؛ لعدم طهارتها
മടമ്പന്‍മാര്‍ക്ക് നരകത്തില്‍ നിന്നുള്ള നാശം, അത് ശുദ്ധീകരിക്കാത്തതിനാല്‍ ഈ കാര്യത്തിന് നരകം കൊണ്ട് താക്കീത് നല്‍കിയിരിക്കുന്നു. 

    വുദൂഅ' പരിപൂര്‍ണ്ണമാക്കല്‍ പാപങ്ങളെ മായ്ച്ച് കളയുന്ന കാര്യങ്ങളില്‍ പെട്ടതായി റസൂല്‍ صلى الله عليه وسلم പഠിപ്പിച്ചിട്ടുണ്ട്. വുദൂഅ' പരിപൂര്‍ണ്ണമാക്കി ചെയ്യാന്‍ റസൂല്‍ صلى الله عليه وسلم കല്‍പിക്കാറുണ്ടായിരുന്നു എന്ന് അബ്ദുല്ലാഹി ബ്നു മസ്ഊദ് رضي الله عنه പറഞ്ഞതായി ഇമാം ത്വബറാനി رحمه الله  റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- അറിവില്ലാത്തവരെ പഠിപ്പിക്കല്‍ 
2- തിന്‍മകാണുമ്പോള്‍ അതിനെ എതിര്‍ക്കല്‍
3- ജനങ്ങള്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ കാര്യങ്ങള്‍ ആവര്‍ത്തിച്ച് പറയല്‍
4- ചൂടുള്ള കാലാവസ്ഥയില്‍ വരണ്ടുണങ്ങിയ കാലുകള്‍ ശരിക്കും നനയാന്‍ ശ്രദ്ധിക്കണം എന്ന പാഠം. 

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...