عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
മലമൂത്ര വിസര്‍ജ്ജന മര്യാദകള്‍
15 - عَنْ عَبْدِ اللَّهِ بْنِ عُمَرَ بْنِ الْخَطَّابِ رضي الله عنهما قَالَ: ((رَقِيْتُ يَوْماً عَلَى بَيْتِ حَفْصَةَ، فَرَأَيْتُ النَّبِيَّ - صلى الله عليه وسلم - يَقْضِي حَاجَتَهُ مُسْتَقْبِلَ الشَّامَ، مُسْتَدْبِرَ الْكَعْبَةَ)) . وَفِي رِوَايَةٍ ((مُسْتَقْبِلاً بَيْتَ الْمَقْدِسِ)) .
അബ്ദുല്ലാഹിബ്നു ഉമറുബ്നുല്‍ ഖതാബ് رضي الله عنهما പറഞ്ഞു: ഒരു ദിവസം ഞാന്‍ ഹഫ്സ്വ رضي الله عنها യുടെ വീടിനു മുകളില്‍ കയറി. അപ്പോള്‍ നബി صلى الله عليه وسلم ശാമിലേക്ക് മുന്നിട്ടും കഅ'ബക്ക് പിന്നിട്ടുമായി തന്‍റെ ആവശ്യ നിര്‍വ്വഹണം നടത്തുന്നതായി ഞാന്‍ കണ്ടു. മറ്റൊരു റിപ്പോര്‍ട്ടില്‍ (ബൈത്തുല്‍ മഖ്വ്'ദിസിന് മുന്നിട്ട്) എന്നുമുണ്ട്.
رَقِيتُ: صعدتُ.
ഞാന്‍ കയറി
വിവരണം
മലമൂത്രവിസര്‍ജ്ജന മര്യാദകളില്‍ പെട്ട എല്ലാ കാര്യങ്ങളും റസൂല്‍ صلى الله عليه وسلم നമുക്ക് അറിയിച്ച് തന്നിട്ടുണ്ട്. ആ സന്ദര്‍ഭത്തില്‍ പറയേണ്ടതും ചെയ്യേണ്ടതും എല്ലാം വിവരിക്കപ്പെട്ടിട്ടുണ്ട്.
മലമൂത്ര വിസജ്ജന സമയത്ത് കഅ'ബയിലേക്ക് മുന്നിടുവാണോ പിന്നിടുവാണോ പാടില്ല എന്ന് റസൂല്‍ صلى الله عليه وسلم അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഹദീസില്‍ പറയുന്നത് റസൂല്‍ صلى الله عليه وسلم കഅ'ബക്ക് പിന്നിട്ടുകൊണ്ട് ആവശ്യനിര്‍വ്വഹണം ചെയ്യുന്നതായി ഇബ്നു ഉമര്‍ رضي الله عنهما കണ്ടു എന്നാണ്. ഈ ഹദീസുകള്‍ തമ്മില്‍ വൈരുധ്യമില്ല എന്ന് ശൈഖ് മുഹമ്മദുബ്നു സ്വാലിഹ് അല്‍ ഉസൈമീന്‍ رحمه الله പറഞ്ഞിട്ടുണ്ട്.
ഒഴിഞ്ഞ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്ന സമയത്ത് ഒരിക്കലും ക'ബയെ മുന്നിടാണോ പിന്നിടാനോ പാടില്ല. എന്നാല്‍ ഒരു എടുപ്പിനുള്ളില്‍ വെച്ചാണ് കാര്യം സാധിക്കുന്നത് എങ്കില്‍ ഇത് കൊണ്ട് കുഴപ്പമില്ല എന്നാണ് ശൈഖ് ഉസൈമീന്‍ رحمه الله അറിയിച്ചിരിക്കുന്നത്.
വീടുകള്‍ നിര്‍മിക്കുമ്പോള്‍ കക്കൂസുകള്‍ ക്രമീകരിക്കുന്ന സമയത്ത് അവ ക്വിബ്'ലക്ക് അഭിമുഖമായോ പിന്നിട്ടോ വരുന്ന രീതിയില്‍ ആവാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം. ഇതാണ് സൗദിയിലെ പണ്ഡിതസഭയുടെ വിശദീകരണം.
കെട്ടിടമുണ്ടാക്കുമ്പോള്‍ അതിന് മറ്റു മാര്‍ഗ്ഗങ്ങളില്ലെങ്കില്‍ കുഴപ്പമില്ല എന്ന് പണ്ഡിതന്‍മാര്‍ അറിയിച്ചിട്ടുണ്ട്.

No comments:
Post a Comment