عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
بابُ المسحِ على الخفينِ
രണ്ട് പാദരക്ഷകളിന്‍ മേല്‍ തടവല്‍
23 - عَنْ الْمُغِيرَةِ بْنِ شُعْبَةَ - رضي
الله عنه - قَالَ: ((كُنْتُ مَعَ النَّبِيِّ - صلى الله عليه وسلم - فِي سَفَرٍ،
فَأَهْوَيْتُ لأَنْزِعَ خُفَّيْهِ، فَقَالَ: دَعْهُمَا، فَإِنِّي
أَدْخَلْتُهُمَا طَاهِرَتَيْنِ، فَمَسَحَ عَلَيْهِمَا)) .
മുഈറതുബ്നു ശുഅ'ബ رضي الله عنه പറഞ്ഞു: ഞാന്‍ നബി صلى الله عليه وسلم യോടൊപ്പം ഒരു യാത്രയിലായിരുന്നു. (വുദൂഅ' ചെയ്യുന്ന വേളയില്‍) അദ്ദേഹത്തിന്‍റെ ഇരു പാദരക്ഷകള്‍ അഴിക്കുന്നതിനായി ഞാന്‍ കുനിഞ്ഞു. അപ്പോള്‍ നബി صلى الله عليه وسلم പറഞ്ഞു: അവ രണ്ടും വിട്ടേക്കുക. ഞാന്‍ അവ രണ്ടും ധരിച്ചിരിക്കുന്നത് ശുദ്ധിയുള്ള അവസ്ഥയിലാണ്. എന്നിട്ട് നബി صلى الله عليه وسلم അവ രണ്ടിന്‍മേലും തടവി.
فأَهويتُ لأَنزعَ خفيهِ:
അദ്ദേഹത്തിന്‍റെ പാദരക്ഷകള്‍ അഴിക്കാന്‍ ഞാന്‍ കുനിഞ്ഞു
خُفَّيْهِ:
കാല്‍പാദങ്ങള്‍ മൂടുന്നവിധത്തിലുള്ള തോല്‍ കൊണ്ടുള്ള പാദരക്ഷയാണ് ഖുഫ്ഫ.
فَإِنِّي أَدْخَلْتُهُمَا
ഞാന്‍ ഇരു പാദങ്ങളും പാദരക്ഷക്കുള്ളില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.
വിവരണം
ഒരിക്കല്‍ നബി صلى الله عليه وسلم ഒരു യാത്രയില്‍ വുദൂഅ് എടുക്കുകയായിരുന്നു. അവിടുന്ന് തൻ്റെ കാലുകൾ കഴുകാനുള്ള സമയം എത്തിയപ്പോൽ മുഗീറതു ബ്നു ശുഅ്ബ رضي الله عنه അവിടുത്തെ തിരുപാദങ്ങളിൽ നിന്ന് നബി صلى الله عليه وسلم യുടെ കാലുറകൾ ഊരിയെടുക്കാൻ തുനിഞ്ഞു! അപ്പോൾ നബി صلى الله عليه وسلم അദ്ദേഹത്തോട് പറഞ്ഞു: "അവ രണ്ടും താങ്കൾ ഊരേണ്ടതില്ല. ഞാൻ ഈ രണ്ട് ഖുഫ്ഫകളും ധരിച്ചത് ശുദ്ധിയുള്ള അവസ്ഥയിലാണ്." ശേഷം നബി صلى الله عليه وسلم തൻ്റെ കാലുകൾ കഴുകുന്നതിന് പകരം രണ്ട് ഖുഫ്ഫകളുടെയും മേൽ തടവി.
ഹദീസില്‍ നിന്നുള്ളപാഠങ്ങള്‍
1-വുദൂഇൻ്റെ സന്ദർഭത്തിൽ, ചെറിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാവാൻ വേണ്ടി വുദൂഅ' ചെയ്യുമ്പോള്‍ രണ്ട് ഖുഫ്ഫകളുടെയും മേൽ തടവൽ അനുവദനീയമാണ്. എന്നാൽ വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാവാൻ കുളിക്കുന്ന സന്ദർഭത്തിൽ രണ്ട് കാലുകളും കഴുകുക തന്നെ വേണം.
2- നനവുള്ള കൈകൾ കൊണ്ട് ഒരു തവണ ഖുഫ്ഫയുടേ മുകളിൽ തടവുക എന്നതാണ് അതിൻ്റെ രൂപം. ഖുഫ്ഫയുടെ മേൽഭാഗം മാത്രമാണ് തടവേണ്ടത്; താഴ്ഭാഗം തടവേണ്ടതില്ല.
3- രണ്ട് ഖുഫ്ഫകളുടെ മേലും തടവാൻ ചില നിബന്ധനകളുണ്ട്.
(1) രണ്ട് ഖുഫ്ഫകളും പൂർണ്ണമായും വുദൂഅ് ചെയ്ത് -കാലുകളടക്കം വെള്ളം കൊണ്ട് കഴുകിയ ശേഷം- ധരിച്ചതായിരിക്കണം.
(2) വുദൂഇൻ്റെ സന്ദർഭത്തിൽ നിർബന്ധമായും കാലിൻ്റെ കഴുകേണ്ട ഭാഗങ്ങൾ മറക്കുന്ന തരത്തിലുള്ള ഖുഫ്ഫയായിരിക്കണം ധരിച്ചിരിക്കുന്നത്.
(3) ചെറിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാകാൻ മാത്രമേ ഖുഫ്ഫയുടെ മേൽ തടവാൻ പാടുള്ളൂ; ജനാബത്തിൽ നിന്ന് ശുദ്ധിയാകാനോ കുളി നിർബന്ധമായ കാര്യങ്ങൾ ഉണ്ടായാലോ ഖുഫ്ഫയിൽ തടവിയാൽ മതിയാവുകയില്ല.
(4) ഖുഫ്ഫയുടെ മേൽ തടവാൻ അനുവാദം നൽകപ്പെട്ട സമയപരിധിക്കുള്ളിലായിരിക്കണം തടവേണ്ടത്; നാട്ടിൽ താമസിക്കുന്ന വ്യക്തിക്ക് ഒരു പകലും രാത്രിയും, യാത്രക്കാർക്ക് മൂന്ന് പകലും മൂന്ന് രാത്രികളും എന്നതാണ് ഈ സമയപരിധി.
4- രണ്ട് കാലുകളും മറക്കുന്ന തരത്തിലുള്ള സോക്സുകളും മറ്റും ഖുഫ്ഫകളുടേതിന് സമാനമാണ്. അവയുടെ മേലും തടവാം.
5- നബി صلى الله عليه وسلم യുടെ ഉൽകൃഷ്ടമായ സ്വഭാവവും, അവിടുത്തെ മാന്യമായ അദ്ധ്യാപനവും. ഖുഫ്ഫ ഊരാൻ ശ്രമിച്ച മുഗീറ رضي الله عنه വിനെ അതിൽ നിന്ന് തടഞ്ഞ ശേഷം നബി صلى الله عليه وسلم അതിൻ്റെ പിന്നിലുള്ള കാരണം അദ്ദേഹത്തിന് വിവരിച്ചു കൊടുക്കുന്നു. മുഗീറ رضي الله عنه വിന്‍റെ മനസ്സ് ശാന്തമാകാനും, അദ്ദേഹത്തിന് ഒരു മതവിധി പഠിക്കാനും അതിലൂടെ കഴിഞ്ഞു.
No comments:
Post a Comment