عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
മദിയ്യിന്റെ വിധി
بابٌ في المذيِ وغيرِهِ
25 - عَنْ عَلِيِّ بْنِ أَبِي طَالِبٍ - رضي الله عنه - قَالَ: ((كُنْتُ رَجُلاً مَذَّاءً، فَاسْتَحْيَيْتُ أَنْ أَسْأَلَ رَسُولَ اللَّهِ - صلى الله عليه وسلم - لِمَكَانِ ابْنَتِهِ مِنِّي، فَأَمَرْتُ الْمِقْدَادَ بْنَ الأَسْوَدِ فَسَأَلَهُ، فَقَالَ: يَغْسِلُ ذَكَرَهُ، وَيَتَوَضَّأُ)) .
അലി رضي الله عنه പറഞ്ഞു: ഞാന്‍ ധാരാളമായി മദ്'യ് ഉള്ള വ്യക്തിയായിരുന്നു. റസൂല്‍ صلى الله عليه وسلم യുടെ മകള്‍ക്ക് എന്നിലുള്ള സ്ഥാനം കാരണം (അതിനെ കുറിച്ച്) റസൂല്‍ صلى الله عليه وسلم യോട് ചോദിക്കാന്‍ ഞാന്‍ മടിച്ചു. അങ്ങനെ (അതിനെ കുറിച്ച് ചോദിക്കാന്‍) ഞാന്‍ മിഖ്ദാദു ബ്നുല്‍ അസ്വദിനോട് കല്പിച്ചു, അദ്ദേഹം റസൂല്‍ صلى الله عليه وسلم യോട് അത് ചോദിച്ചു. അപ്പോള്‍ റസൂല്‍ صلى الله عليه وسلم പറഞ്ഞു: അദ്ദേഹം തന്റെ ഗുഹ്യസ്ഥാനം കഴുകുകയും വുദൂഅ' ചെയ്യുകയും ചെയ്യട്ടെ.
وَلِلْبُخَارِيِّ ((اغْسِلْ ذَكَرَكَ وَتَوَضَّأْ)) . وَلِمُسْلِمٍ ((تَوَضَّأْ وَانْضَحْ فَرْجَكَ)) .
ഇമാം ബുഖാരിയുടെ റിപ്പോര്‍ട്ടില്‍ (നീ നിന്റെ ഗുഹ്യസ്ഥാനം കഴുകുകയും വുദൂഅ' ചെയ്യുകയും ചെയ്യുക) എന്നും, ഇമാം മുസ്ലിമിന്റെ റിപ്പോര്‍ട്ടില്‍ (നീ വുദൂഅ' ചെയ്യുകയും ഗുഹ്യഭാഗം വൃത്തിയാക്കുകയും ചെയ്യുക) എന്നുമുണ്ട്.
المذيُ മദ്'യ് എന്നാല്‍ വികാരമുള്ളപ്പോള്‍ സ്ത്രീയുടെയും പുരുഷന്റെയും ലിംഗങ്ങളില്‍ നിന്ന് പുറത്തേക്ക് വരുന്ന ദ്രാവകമാണ്. അത് ആസ്വാദനത്തോടെയോ തെറിച്ച് കൊണ്ടോ അല്ല പുറത്തേക്ക് വരിക. ഈ പദം الـمَـذْي- الـمَـذِيّ - الـمَـذِي എന്നിങ്ങനെ ഉച്ചരിക്കപ്പെടുന്നു.
مذَّاء എന്നാല്‍ ധാരാളമായി മദ്'യ് ഉള്ള ആള് എന്നാണ് അര്‍ത്ഥം.
انضحْ فرجَكَ എന്നാല്‍ നീ നിന്റെ ഗുഹ്യാവയവം കഴുകുക എന്നാണ്.
വിവരണം
ധാരാളമായി മദിയ്യ് വരുന്ന വ്യക്തിയായിരുന്നു താൻ എന്ന് അലിയ്യു ബ്നു അബീ ത്വാലിബ് رضي الله عنه അറിയിക്കുന്നു. പുരുഷൻ്റെ ലൈംഗികാവയവത്തിൽ നിന്ന് പുറത്തു വരുന്ന, പശിമയുള്ള, വെള്ളനിറമുള്ള ഒരു നേർത്ത ദ്രാവകമാണ് മദിയ്യ്. ലൈംഗികതാൽപ്പര്യമുള്ളപ്പോഴും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് മുൻപായുമാണ് ഇത് പൊതുവെ ഉണ്ടാകാറുള്ളത്. മദിയ്യ് പുറത്തു വന്നാൽ എന്തു ചെയ്യണമെന്ന കാര്യം അലി رضي الله عنه വിന് അറിയില്ലായിരുന്നു. നബി صلى الله عليه وسلم യോട് അത് ചോദിക്കാനാകട്ടെ, അദ്ദേഹത്തിന് ലജ്ജയുമായിരുന്നു. കാരണം നബി صلى الله عليه وسلم യുടെ മകളുടെ ഭർത്താവായിരുന്നല്ലോ അലി رضي الله عنه! അതിനാൽ നബി صلى الله عليه وسلم യോട് ഇക്കാര്യം ചോദിക്കാൻ തൻ്റെ സുഹൃത്തായ മിഖ്ദാദ് ബ്നു അസ്വദിനോട് അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹത്തിൻ്റെ ചോദ്യത്തിനുള്ള ഉത്തരമായി നബി صلى الله عليه وسلم പറഞ്ഞത് ലൈംഗികാവയവം കഴുകാനും, ശേഷം വുദൂഅ് എടുക്കാനുമാണ്.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
- അലിയ്യു ബ്നു അബീത്വാലിബ് رضي الله عنه വിൻ്റെ ശ്രേഷ്ഠത. ലജ്ജയുടെ പേരിൽ അദ്ദേഹം ചോദ്യം ചോദിക്കുന്നത് പൂർണ്ണമായും ഉപേക്ഷിച്ചില്ല. മറിച്ച് മറ്റൊരാള്‍ മുഖേന അക്കാര്യം ചോദിക്കുകയാണ് ചെയ്തത്.
- തനിക്ക് വേണ്ടി ഫത്വ ചോദിച്ചറിയാൻ വിശ്വസ്തനായ മറ്റൊരാളെ ഏൽപ്പിക്കുന്നത് അനുവദനീയമാണ്.
- മറ്റുള്ളവരോട് പറയാൻ ഒരാൾ ലജ്ജിച്ചേക്കാവുന്ന തൻ്റെ അവസ്ഥകളെ കുറിച്ച് ആവശ്യമുണ്ടെങ്കിൽ പറയുന്നത് അനുവദനീയമാണ്.
- മദിയ്യ് മാലിന്യങ്ങളിൽ പെടുന്ന നജസാണ്. ശരീരത്തിലോ വസ്ത്രത്തിലോ അത് ആയിട്ടുണ്ട് എങ്കിൽ കഴുകൽ നിർബന്ധവുമാണ്.
- മദിയ്യ് പുറപ്പെട്ടാൽ വുദൂഅ് മുറിയുന്നതാണ്.
- മദിയ്യ് കുളി നിര്‍ബന്ധമാക്കില്ല.
- മദിയ്യ് പുറപ്പെട്ടാൽ ലൈംഗികാവയവം കഴുകൽ നിർബന്ധമാണ്. വൃഷ്ണസഞ്ചികളും കഴുകണമെന്ന് മറ്റൊരു ഹദീഥിൽ വന്നിട്ടുണ്ട്.
- മദ്'യ് വസ്ത്രത്തിലായാല്‍ അത് കഴുകിക്കളയണം എന്നാണ് ഭൂരിഭാഗം പണ്ഡിതരുടെയും അഭിപ്രായം. ഇമാം അഹ്മദ് رحمه الله, ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله, ഇബ്നുല്‍ ഖയ്യിം رحمه الله പോലെയുള്ളവര്‍ അതില്‍ വെള്ളം കുടഞ്ഞാല്‍ മതി എന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്.
- ഈ ഹദീസിലുള്ള അലി رضي الله عنه വിന്റെ ലജ്ജ പ്രശംസനീയമാണ്. ഇത് ഇസ്ലാമിക നിയമം അറിയുന്നതിൽ നിന്ന് തടഞ്ഞതല്ല. മറിച്ച് നബി صلى الله عليه وسلم യോടുള്ള ആഴത്തിലുള്ള ആദരവും ബഹുമാനവും മൂലം അദ്ദേഹം നേരിട്ട് ചോദിക്കുന്നതിന് പകരം മറ്റൊരാളെ നിയോഗിക്കുകയാണ്ഉണ്ടായത്.
- മദ്'യ് ഉണ്ടായാല്‍ ആദ്യം കഴുകലും പിന്നെ വുദൂഅ' ചെയ്യലുമാണ് വേണ്ടത്.

No comments:
Post a Comment