عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ജമാഅത്ത്
നമസ്കാരത്തിന്‍റെ ശ്രേഷ്ടത
بابُ فضلِ الجماعةِ ووجوبِها
ജമാഅത്ത് നമസ്കാരത്തിന്‍റെ ശ്രേഷ്ഠതയും
അതിന്‍റെ നിര്‍ബന്ധ സ്വഭാവവും
62 - عَنْ عَبْدِ اللَّهِ بْنِ عُمَرَ رضي
الله عنهما: أَنَّ رَسُولَ اللَّهِ - صلى الله عليه وسلم - قَالَ: ((صَلاةُ
الْجَمَاعَةِ أَفْضَلُ مِنْ صَلاةِ الْفَذِّ بِسَبْعٍ وَعِشْرِينَ دَرَجَةً)) .
അബ്ദുല്ലാഹി ബ്നു ഉമര്‍ رضي الله عنهما നിവേദനം, റസൂല്‍ صلى الله عليه وسلم പറഞ്ഞു: ജമാഅത്ത് (സംഘമായുള്ള) നമസ്കാരം തനിച്ചുള്ള നമസ്കാരത്തേക്കാള്‍ 27 ഇരട്ടി പദവിയാല്‍ ശ്രേഷ്ടമാണ്.
الفَذ: المنفرد.
الفَذ ഏകനായി
വിവരണം
ജമാഅത്ത് നമസ്കാരം ഇസ്‌ലാമില്‍ വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. അഞ്ചു നേരത്തെ നമസ്കാരങ്ങള്‍ പള്ളിയില്‍ വെച്ച് ജമാഅത്തായി നിര്‍വ്വഹിക്കണം എന്നാണു ഇസ്‌ലാം അറിയിക്കുന്നത്.
ജമാഅത്തായി ഒരാള്‍ നമസ്കാരം നിര്‍വ്വഹിക്കുമ്പോള്‍ അതിനു ഒറ്റക്ക് നമസ്കരിക്കുന്നതിനേക്കാള്‍ 27 ഇരട്ടി പ്രതിഫലം ലഭിക്കും. ജമാഅത്ത് നമസ്കാരം കൊണ്ട് ധാരാളം ഫലങ്ങള്‍ ഉണ്ട് എന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്.
ജമാഅത്ത് നമസ്കാരത്തിന്‍റെ കാര്യത്തില്‍ റസൂല്‍ صلى الله عليه وسلم വളരെയേറെ ജാഗ്രത കാണിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് ധാരാളം നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുമുണ്ട്.
ഈ ഹദീസില്‍ 27 ഇരട്ടി പ്രതിഫലം ഉണ്ട് എന്നാണു പറഞ്ഞിട്ടുള്ളത്. എന്നാല്‍ മറ്റു വേറെ ഹദീസില്‍ 25 ഇരട്ടി പ്രതിഫലം ആണ് ജമാഅത്ത് നമസ്കാരത്തിന് ലഭിക്കുക എന്നാണ്. ഇത് ഹദീസുകള്‍ തമ്മിലുള്ള വൈരുധ്യമല്ല. മറിച്ച് അവ ഓരോരുത്തരുടെയും നമസ്കാരത്തിന് അനുസരിച്ച് ലഭിക്കുന്ന കാര്യമാണ് റസൂല്‍ صلى الله عليه وسلم അറിയിച്ചത്. ചിലര്‍ക്ക് അവരുടെ നമസ്കാരത്തിനനുസരിച്ച് 25 ഇരട്ടി പ്രതിഫലമാണ് ലഭിക്കുന്നതെങ്കില്‍ മറ്റു ചിലര്‍ക്ക് അത് 27 ഇരട്ടിയായി ലഭിക്കും. നമസ്കാരത്തിന്‍റെ രൂപവും അതിലുള്ള ആത്മാര്‍ത്ഥതയും ഭക്തിയുമെല്ലാം പ്രതിഫലം ലഭിക്കുന്നതില്‍ സ്വാധീനിക്കും.
പൂര്‍വ്വീകര്‍ ജമാഅത്ത് നമസ്കാരത്തിന്‍റെ കാര്യത്തില്‍ വളരെയേറെ കണിശത പുലര്‍ത്തിയിരുന്നു.
സ്ത്രീകള്‍ക്ക് അഞ്ച് നേരത്തെ ജമാഅത്ത് നമസ്കാരത്തില്‍ പങ്കെടുക്കാവുന്നതാണ്. സ്ത്രീകളെ പള്ളിയില്‍ നിന്ന് തടയാന്‍ പാടുള്ളതല്ല എന്ന് റസൂല്‍ صلى الله عليه وسلم അറിയിച്ചിട്ടുണ്ട്. ആയതിനാല്‍ തന്നെ ജമാഅത്ത് നമസ്കാരത്തിന്‍റെ പ്രതിഫലം ആണിനും പെണ്ണിനുമെല്ലാം ഉള്ളതാണ്.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- ഈ ഹദീസ് ജമാഅത്ത് നമസ്കാരത്തിന്‍റെ ശ്രേഷ്ടത അറിയിക്കുന്നു
2- ജമാഅത്ത് നമസ്കാരത്തിന് ഒറ്റക്ക് നമസ്കരിക്കുന്നതിനേക്കാള്‍ 27 ഇരട്ടി പ്രതിഫലം ലഭിക്കും.
3- ബാങ്ക് കേള്‍ക്കുന്ന പരിസരത്തുള്ള ആളുകള്‍ക്ക് ജമാഅത്ത് നമസ്കാരത്തില്‍ പങ്കെടുക്കല്‍ നിര്‍ബന്ധമാണ്.
4- സ്ത്രീകള്‍ക്കും ജമാഅത്തില്‍ പങ്കെടുക്കാനുള്ള അനുവാദം ഇസ്‌ലാം നല്‍കുന്നുണ്ട്. സ്വഹാബി വനിതകള്‍ ഫജ്ര്‍ വരെ ജമാഅത്തായി നിര്‍വ്വഹിച്ചിരുന്നു. ഈ പ്രതിഫലം ആണിനും പെണ്ണിനുമെല്ലാം ഉള്ളതാണ്.

No comments:
Post a Comment