ഫോളോ ചെയ്യാം

Monday, 15 September 2025

331 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 71- دروس الحديث - ബാങ്ക് ശ്രദ്ധിക്കുക, അത് ഏറ്റു ചൊല്ലുക

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

ബാങ്ക് ശ്രദ്ധിക്കുക, 

അത് ഏറ്റു ചൊല്ലുക

71 - عَنْ أَبِي سَعِيدٍ الْخُدْرِيِّ - رضي الله عنه - قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم: ((إذَا سَمِعْتُمْ الْمُؤَذِّنَ فَقُولُوا مِثْلَ مَا يَقُولُ)) 

അബൂ സഈദില്‍ ഖുദ്'രി رضي الله عنه നിവേദനം. റസൂല്‍ صلى الله عليه وسلم പറഞ്ഞു: ബാങ്ക് വിളിക്കുന്ന ആള്‍ (പറയുന്നത്) നിങ്ങള്‍ കേട്ടാല്‍ അത് പോലെ നിങ്ങള്‍ പറയുക. 


വിവരണം

    ബാങ്കിനും ബാങ്ക് വിളിക്കുന്ന ആള്‍ക്കും വളരെ വലിയ ശ്രേഷ്ടതകള്‍ ഉണ്ടെന്ന് ഇസ്‌ലാം അറിയിച്ചിട്ടുണ്ട്. ബാങ്ക് കേള്‍ക്കുന്ന ആള്‍ക്ക് അതിന്‍റെ മഹത്വം ലഭിക്കാന്‍ വേണ്ടി ബാങ്ക് കേള്‍ക്കുന്നവന്‍ അത് പോലെ പറയാന്‍ ഇസ്‌ലാം പഠിപ്പിക്കുകയുണ്ടായി. അഞ്ച് നേരത്തെ നിര്‍ബന്ധ നമസ്കാരങ്ങള്‍ക്കുള്ള ബാങ്കാണ് കേള്‍ക്കുന്നവര്‍ അത് പോലെ ആവര്‍ത്തിക്കേണ്ടത്. അത് എങ്ങനെയാണ് ആവര്‍ത്തിച്ച് പറയേണ്ടത് എന്ന് റസൂല്‍ صلى الله عليه وسلم നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ബാങ്ക് വിളിക്കുന്നവന്‍ ബാങ്കിന്‍റെ വാചകങ്ങള്‍ പറഞ്ഞു കഴിഞ്ഞാല്‍ കേള്‍ക്കുന്നവന്‍ അത് അതേ പോലെ പറയണം. ബാങ്ക് വിളിക്കുന്ന ആള്‍ حي على الصلاة - حي على الفلاح എന്ന് പറയുമ്പോള്‍ കേള്‍ക്കുന്നവന്‍ പറയേണ്ടത് لا حول ولا قوة إلا بالله എന്നാണ് എന്ന് റസൂല്‍ صلى الله عليه وسلم നമ്മെ അറിയിച്ചിട്ടുണ്ട്. 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- ബാങ്കിന് വളരെയേറെ ശ്രേഷ്ടതയുണ്ട്. ബാങ്ക് വിളിക്കുമ്പോള്‍ അത് ശ്രദ്ധിക്കണം. 

2- ബാങ്ക് വിളിക്കുന്ന ആള്‍ക്ക് വളരെയേറെ മഹത്വമുണ്ട്.

3- ബാങ്ക് വിളിക്കുന്നത് കേട്ടാല്‍ നാം അത് പോലെ പറയണം. 

4- ബാങ്ക് കേള്‍ക്കുമ്പോള്‍ അത് പോലെ ആവര്‍ത്തിച്ച് പറയുന്നത് സ്വര്‍ഗ്ഗപ്രവേശനത്തിനുള്ള കാരണമാണ്. 



No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...