عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
സ്ത്രീകളെ
പള്ളിയില്‍ നിന്നും തടയല്‍
65 - عَنْ عَبْدِ اللَّهِ بْنِ عُمَرَ رضي الله عنهما عَنِ النَّبيِّ - صلى الله عليه وسلم - قَالَ: ((إذَا اسْتَأْذَنَتْ أَحَدَكُمْ امْرَأَتُهُ إلَى الْمَسْجِدِ فَلا يَمْنَعُهَا. قَالَ: فَقَالَ بِلالُ بْنُ عَبْدِ اللَّهِ: وَاَللَّه لَنَمْنَعَهُنَّ. قَالَ: فَأَقْبَلَ عَلَيْهِ عَبْدُ اللَّهِ، فَسَبَّهُ سَبّاً سَيِّئاً، مَا سَمِعْتُهُ سَبَّهُ مِثْلَهُ قَطُّ، وَقَالَ: أُخْبِرُكَ عَنْ رَسُولِ اللَّهِ - صلى الله عليه وسلم - وَتَقُولُ: وَاَللَّه لَنَمْنَعَهُنَّ؟)) وَفِي لَفْظٍ ((لا تَمْنَعُوا إمَاءَ اللَّهِ مَسَاجِدَ اللَّهِ)) .
അബ്ദുല്ലാഹി ബ്നു ഉമര്‍ رضي الله عنهما നിവേദനം. നബി صلى الله عليه وسلم പറഞ്ഞു: നിങ്ങളില്‍ ഒരാളുടെ ഭാര്യ പള്ളിയിലേക്ക് പോകാന്‍ അനുവാദം ചോദിച്ചാല്‍ അവന്‍ അവളെ തടയരുത്. (ഹദീസ് റിപ്പോര്‍ട്ട് ചെയ്ത ആള്‍-ഉബൈദു ബ്നി അബ്ദില്ല) പറഞ്ഞു: അപ്പോള്‍ ബിലാലു ബ്നി അബ്ദില്ല പറഞ്ഞു: അല്ലാഹുവാണ് സത്യം, ഞങ്ങള്‍ തടയുക തന്നെ ചെയ്യും. (ഹദീസ് റിപ്പോര്‍ട്ട് ചെയ്ത) ആള്‍_ പറഞ്ഞു: അപ്പോള്‍ അബ്ദുല്ല رضي الله عنهما അദ്ദേഹത്തിലേക്ക് മുന്നിട്ടു വന്നു വളരെ മോശം രൂപത്തില്‍ അദ്ദേഹത്തെ ശകാരിച്ചു, അത് പോലെ ഒരു ശകാരം അദ്ദേഹത്തില്‍ നിന്ന് മുമ്പ് ഞാന്‍ കേട്ടിട്ടില്ല. ശേഷം അബ്ദുല്ല رضي الله عنهما പറഞ്ഞു: റസൂല്‍ صلى الله عليه وسلم യില്‍ നിന്ന് ഞാന്‍ നിന്നെ അറിയിക്കുന്നു, എന്നിട്ട് നീ ഞങ്ങള്‍ തടയുക തന്നെ ചെയ്യുമെന്ന് പറയുകയോ?
മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: 'അല്ലാഹുവിന്‍റെ അടിമകളായ സ്ത്രീകളെ നിങ്ങള്‍ പള്ളിയില്‍ നിന്ന് തടയരുത്'.
വിവരണം
ജമാഅത്ത് നമസ്കാരത്തിന്‍റെ ശ്രേഷ്ടത അറിയിക്കുന്ന ഹദീസ് ആണിത്. സ്ത്രീക്കും പുരുഷനുമെല്ലാം ഈ ശ്രേഷ്ടത കൈവരിക്കാന്‍ ഇസ്‌ലാം അനുവാദം നല്‍കുന്നുണ്ട്. സ്ത്രീകള്‍ പള്ളിയില്‍ പോകാന്‍ അനുവാദം ചോദിച്ചാല്‍ അവരെ തടയരുത് എന്നാണ് റസൂല്‍ صلى الله عليه وسلم പഠിപ്പിച്ചത്. സ്ത്രീകള്‍ക്ക് പള്ളി വിലക്ക് ഇസ്‌ലാം ഒരിക്കലും അനുവദിക്കുന്നില്ല എന്നാണ് ഇസ്‌ലാം അറിയിക്കുന്നത്. റസൂല്‍ صلى الله عليه وسلم യുടെ കാലത്ത് സ്ത്രീകള്‍ പള്ളിയില്‍ ജുമുഅ ജമാഅത്തുകളില്‍ ഹാജറായിരുന്നു എന്ന് ധാരാളം ഹദീസുകളില്‍ വന്നിട്ടുമുണ്ട്.
നിങ്ങളുടെ സ്ത്രീകള്‍ പള്ളിയില്‍ പോകാന്‍ അനുവാദം ചോദിച്ചാല്‍ അവരെ തടയരുത് എന്ന കാര്യം റസൂല്‍ صلى الله عليه وسلم പറഞ്ഞു എന്ന് അബ്ദുല്ല رضي الله عنهما മറ്റുള്ളവര്‍ക്ക് പറഞ്ഞ് കൊടുക്കുമ്പോള്‍ അബ്ദുല്ല رضي الله عنهما യുടെ ഒരു മകനായ ബിലാല്‍ അതിനു വിരുദ്ധമായി സംസാരിച്ചു, അദ്ദേഹം പറഞ്ഞു: അല്ലാഹുവാണ് സത്യം, ഞങ്ങള്‍ തടയുക തന്നെ ചെയ്യും. ഈ സമയത്ത് അവിടെ അബ്ദുല്ല رضي الله عنهما വിന്‍റെ മക്കളായ സാലിം, ഉബൈദ് എന്നിവരുണ്ടായിരുന്നു. ഇവര്‍ ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തവരാണ്.
ബിലാല്‍ അങ്ങനെ പറഞ്ഞപ്പോള്‍ പിതാവായ അബ്ദുല്ല رضي الله عنهما ബിലാലിന്‍റെ നേരെ വന്ന് വളരെ ശക്തമായ ഭാഷയില്‍ അദ്ദേഹത്തെ ശകാരിച്ചു. കാരണം റസൂല്‍ صلى الله عليه وسلم പറഞ്ഞതാണ് അബ്ദുല്ല رضي الله عنهما അവരെ അറിയിച്ചത്. അതിന് വിരുദ്ധമായി ഞങ്ങള്‍ സ്ത്രീകളെ തടയുമെന്ന് പറയുമ്പോള്‍ അത് വളരെ ഗൗരവമുള്ള കാര്യമാണ്. റസൂല്‍ صلى الله عليه وسلم പറഞ്ഞതിന് എതിരാകുന്ന അവസ്ഥ കണ്ടപ്പോഴാണ് അബ്ദുല്ല رضي الله عنهما ഈ രൂപത്തില്‍ പ്രതികരിച്ചത്. അദ്ദേഹം പറഞ്ഞു: ഞാന്‍ റസൂല്‍ صلى الله عليه وسلم യില്‍ നിന്നാണ് ഈ കാര്യം അറിയിച്ചത്, എന്നിട്ട് നീ ഞങ്ങള്‍ തടയും എന്ന് പറയുന്നോ?
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- സ്ത്രീകള്‍ ജുമുഅ- ജമാഅത്തിന് പള്ളിയിലേക്ക് പോകാന്‍ അനുവാദം ചോദിച്ചാല്‍ അവര്‍ക്ക് അനുവാദം കൊടുക്കണം.
2- ജുമുഅ-ജമാഅത്തിനല്ലാതെ വേറെ എന്തെങ്കിലും കാര്യങ്ങള്‍ക്ക് പുറത്ത് പോകാന്‍ ചോദിച്ചാല്‍ അതില്‍ നിന്ന് തടയല്‍ ആവശ്യമുള്ളത് തടയല്‍ പുരുഷന് അനുവദനീയമായ കാര്യമാണ്.
3- റസൂല്‍ صلى الله عليه وسلم യുടെ സുന്നത്തിന് എതിരായവരോട് കടുത്ത ഭാഷയില്‍ പ്രതികരിക്കല്‍
4- റസൂല്‍ صلى الله عليه وسلم യുടെ ഹദീസിനോടും സുന്നതിനോടും അബ്ദുല്ല رضي الله عنهما വിനുള്ള ഇഷ്ടവും ബഹുമാനവും വളരെ വലിയതായിരുന്നു.
5- മകന്‍ വലിയ ആളാണെങ്കിലും പിതാവ് തന്‍റെ മകനെ ഗുണദോഷിക്കണം. ഈ ഹദീസ് ഇതിന് ഉദാഹരണമാണ്.
6- അനുഗുണമല്ലാത്തത് സംസാരിച്ചാല്‍ അറിവുള്ളവര്‍ സംസാരിച്ചയാളെ തിരുത്തണം.
7- ഒരാള്‍ മതപരമായ കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ അതില്‍ തന്‍റെ കാഴ്ചപ്പാട് പറയുകയാണെങ്കില്‍ അത് വളരെ സൂക്ഷിച്ചും മാന്യതയോടെയും ബഹുമാനത്തോടെയും ആയിരിക്കണം. നല്ല ശൈലിയില്‍ അത് അവതരിപ്പിക്കുകയും വേണം.
8- ഒരു സ്ത്രീയുടെ മേല്‍ പുരുഷന് അധികാരം ഉണ്ട് എന്നും അവന്‍ അവളെ നല്ല നിലക്ക് പരിഗണിക്കണമെന്നും ഈ ഹദീസ് അറിയിക്കുന്നു. സ്ത്രീയെ ഏറ്റവും നല്ലതിലേക്ക് വഴി നടത്താന്‍ പുരുഷന്‍ ബാധ്യസ്ഥനാണ്.

No comments:
Post a Comment