عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
നമസ്കാര സമയത്ത്
ഭക്ഷണം തയ്യാറായാല്‍
57 - عَنْ عائِشَةَ رضي الله عنها: أَنَّ
النَّبِيَّ - صلى الله عليه وسلم - قَالَ: ((إذَا أُقِيمَتْ الصَّلاةُ ،
وَحَضَرَ الْعَشَاءُ ، فَابْدَءُوا بِالْعَشَاءِ)) .
ആഇശ رضي الله عنها നിവേദനം. നബി പറഞ്ഞു: രാത്രി ഭക്ഷണം ഹാജറായിരിക്കെ നമസ്കാരത്തിന് ഇക്വാമത്ത് വിളിക്കപ്പെട്ടാല്‍ നിങ്ങള്‍ രാത്രി ഭക്ഷണം കൊണ്ട് തുടങ്ങുക (ആദ്യം നിങ്ങള്‍ ഭക്ഷണം കഴിക്കുക).
وَعَنْ ابْنِ عُمَرَ نَحْوُهُ.
ഇത് പോലെ ഇബ്നു ഉമര്‍ വും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
الْعَشَاءُ രാത്രി ഭക്ഷണം
വിവരണം
ഭക്ഷണം പാനീയങ്ങള്‍ മുന്നിൽ ഉള്ളപ്പോള്‍ ഇക്വാമാത്ത് വിളിക്കപ്പെട്ടാല്‍ നമസ്കാരിക്കാന്‍ ഒരുങ്ങുന്നവന്‍ ആദ്യം ഭക്ഷണം കഴിച്ച് നമസ്കരിക്കാന്‍ പോകുന്നതാണ് ഉചിതം. അതുവഴി അവന്‍റെ വിശപ്പു ശമിക്കുകയും മനസ്സു ഭക്ഷണത്തിലേക്കല്ലാതെ നമസ്കാരത്തിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്യും. നമസ്കാരത്തിന്‍റെ സമയം അവസാനിക്കാനായ സന്ദര്‍ഭത്തില്‍ ഭക്ഷണത്തെ മുന്തിക്കരുത്. അത് പോലെ ഭക്ഷണത്തിന് അതിയായ ആവശ്യം ഉള്ള സമയത്തുമാണ് ഇത് പരിഗണിക്കപ്പെടുന്നത്. അല്ലാത്തപ്പോള്‍ നമസ്കാരം കഴിഞ്ഞ് തന്നെയാണ് ഭക്ഷണത്തിലേക്ക് തിരിയേണ്ടത്.
മതനിയമത്തിന്‍റെ പരിപൂർണതയും, മനുഷ്യന്‍റെ ആവശ്യങ്ങൾ മതം പരിഗണിക്കുന്നതും നമുക്ക് പ്രകടമായ കാര്യമാണ് എന്ന് ഈ ഹദീസിലൂടെ മനസ്സിലാക്കാം. മതം എളുപ്പവും ആളുകള്‍ക്ക് നടപ്പിലാക്കാന്‍ സൗകര്യമുള്ളതുമാണ് എന്ന് ഹദീസ് വ്യക്തമാക്കുന്നു.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- മനസ്സ് പരിപൂര്‍ണ്ണമായും നമസ്കാരത്തില്‍ കേന്ദ്രീകരിക്കണം. അതിനു ആവശ്യമായ മുന്‍കരുതലുകള്‍ നമസ്കരിക്കാന്‍ ഒരുങ്ങുന്നവന്‍ സ്വീകരിക്കണം.
2- നമസ്കാര സമയത്ത് ഭക്ഷണം കൊണ്ട് വരപ്പെട്ടാല്‍ ആദ്യം ഭക്ഷണം കഴിക്കണം. എന്നാല്‍ നമസ്കാരത്തിന്‍റെ സമയം തെറ്റുമെന്ന് കണ്ടാല്‍ നമസ്കരിച്ചതിനു ശേഷമേ ഭക്ഷണം കഴിക്കാവൂ.
3- ഒരാള്‍ക്ക് ഭക്ഷണത്തിന് അതിയായ ആവശ്യമുള്ളപ്പോള്‍ ഇക്വാമാത്ത് വിളിക്കപ്പെടുകയും ഭക്ഷണം കൊണ്ട് വരപ്പെടുകയും ചെയ്‌താല്‍ അയാള്‍ക്ക് ജമാഅത്ത് ഒഴിവാക്കി ഭക്ഷണം കഴിക്കാം. അവന്‍റെ മനസ്സ് ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ നമസ്കാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവന് സാധിച്ചെന്നു വരില്ല എന്നതിനാലാണ് ഇത്.
4- എല്ലാ ദിവസങ്ങളിലും ഇത് പോലെ ചെയ്യാന്‍ പാടില്ലാത്തതാണ്.
5- നമസ്കാരത്തില്‍ പരിപൂര്‍ണ്ണ ഭക്തിയും ശ്രദ്ധയും കൊടുക്കാന്‍ സാധിക്കണം
6- ഇസ്‌ലാം ആളുകള്‍ക്ക് എളുപ്പം നല്‍കുന്ന മതമാണ്.

No comments:
Post a Comment