ഫോളോ ചെയ്യാം

Thursday, 11 September 2025

327 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 67- دروس الحديث - ഫജ്റിന്‍റെ മുമ്പുള്ള രണ്ട് റക്അത്തുകള്‍


 

عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

ഫജ്റിന്‍റെ മുമ്പുള്ള 

രണ്ട് റക്അത്തുകള്‍

67 - عنْ عائِشَةَ رضِيَ اللهُ عنْها قالَتْ: ((لَمْ يَكُنِ النَّبِيُّ صلى الله عليه وسلم على شيءٍ منَ النَّوافِلِ تَعاهُدَاً منْهُ على ركْعَتَي الفَجْرِ)) .
وفي لفْظٍ لِمُسْلِمٍ: ((رَكْعَتا الفَجْرِ خيرٌ منَ الدُّنيا وما فيها)) .

ആഇശ رضِيَ اللهُ عنْها പറഞ്ഞു: 'ഫജ്റിന്‍റെ രണ്ട് റക്അത്തുകളെക്കാള്‍ മറ്റു സുന്നത്ത് നമസ്കാരങ്ങളില്‍ ഒന്നിലും തന്നെ റസൂല്‍ صلى الله عليه وسلم പതിവ് കാണിച്ചിരുന്നില്ല'. 

ഇമാം മുസ്‌ലിമിന്‍റെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: 'ഫജ്റിന്‍റെ രണ്ട് റക്അത്തുകള്‍ ദുന്‍യാവും അതിലുള്ളവയെക്കാളും ഉത്തമമാണ്'. 


വിവരണം

റസൂല്‍ صلى الله عليه وسلم മറ്റു സുന്നത്ത് നമസ്കാരങ്ങളെക്കാള്‍ ഫജ്റിന്‍റെ മുമ്പുള്ള രണ്ട് റക്അത്തുകളുടെ കാര്യത്തില്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തിയിരുന്നു. ഈ രണ്ട് റക്അത്തുകള്‍ റസൂല്‍ صلى الله عليه وسلم സ്ഥിരമായി ചെയ്തിരുന്നു. യാത്രയിലോ അല്ലാത്തപ്പോഴോ ഈ നമസ്കാരം റസൂല്‍ صلى الله عليه وسلم ഒരിക്കലും ഉപേക്ഷിച്ചിരുന്നില്ല. വളരെ പ്രതിഫലാര്‍ഹവും ശ്രേഷ്ഠതയുള്ളതുമായ രണ്ട് റക്അത്തുകളാണ് ഇവ. ഈ ലോകവും അതിലുള്ള സകല വസ്തുക്കളെക്കാളും ഉത്തമമാണ് ഫജ്റിനു മുമ്പുള്ള രണ്ട് റക്അത്തുകള്‍ എന്ന് റസൂല്‍ صلى الله عليه وسلم അറിയിച്ചിട്ടുണ്ട്. 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- സുന്നത്ത് നമസ്കാരങ്ങള്‍ എന്നാല്‍ നിര്‍ബന്ധ നമസ്കാരങ്ങള്‍ക്ക് പുറമെയുള്ള ഐച്ഛീകമായ നമസ്കാരങ്ങളാണ്. ഇവിടെ ഉദ്ദേശിക്കുന്നത് നിര്‍ബന്ധ നമസ്കാരങ്ങളോടനുബന്ധിച്ചുള്ള റവാത്തിബ് സുന്നത്തുകളാണ്. 

2- റവാത്തിബ് സുന്നത്തുകള്‍ ഏതൊക്കെയാണ് എന്ന് ഇതിന് മുമ്പുള്ള ഹദീസില്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. 

3- ഫജ്റിന്‍റെ രണ്ട് റക്അത്ത് വളരെ ശ്രേഷ്ടതയുള്ളതാണ്. യാത്രയിലും അല്ലാത്തപ്പോഴും അത് സ്ഥിരമാക്കി ചെയ്യല്‍ കൂടുതല്‍ പുണ്യമുള്ള കാര്യമാണ്. 

4- ഫജ്റിന്‍റെ മുമ്പുള്ള രണ്ട് റക്അത്തുകള്‍ റസൂല്‍ صلى الله عليه وسلم സ്ഥിരമായി ചെയ്യാറുണ്ടായിരുന്നു. 

5- ഇഹലോകവും അതിലുള്ള സകല വസ്തുക്കളെക്കാളും ഉത്തമമാണ് ഫജ്റിന്‍റെ മുമ്പുള്ള രണ്ട് റക്അത്തുകള്‍. 



No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...