عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
നമസ്കാര സമയം തെറ്റിയാല്‍
61 - عَنْ جَابِرِ بْنِ عَبْدِ اللَّهِ رضي
الله عنهما ((أَنَّ عُمَرَ بْنَ الْخَطَّابِ رضي الله عنه جَاءَ يَوْمَ
الْخَنْدَقِ بَعْدَ مَا غَرَبَتِ الشَّمْسُ فَجَعَلَ يَسُبُّ كُفَّارَ قُرَيْشٍ ،
وَقَالَ: يَا رَسُولَ اللَّهِ ، مَا كِدْتُ أُصَلِّي الْعَصْرَ حَتَّى كَادَتِ
الشَّمْسُ تَغْرُبُ. فَقَالَ النَّبِيُّ صلى الله عليه وسلم : وَاَللَّهِ مَا
صَلَّيْتُهَا. قَالَ: فَقُمْنَا إلَى بَطْحَانَ ، فَتَوَضَّأَ لِلصَّلاةِ ،
وَتَوَضَّأْنَا لَهَا ، فَصَلَّى الْعَصْرَ بَعْدَ مَا غَرَبَتْ الشَّمْسُ. ثُمَّ
صَلَّى بَعْدَهَا الْمَغْرِبَ)) .
ജാബിറു ബ്നു അബ്ദില്ല رضي الله عنهما പറഞ്ഞു: നിശ്ചയം ഖന്ദക്വ് (യുദ്ധ) ദിനത്തില്‍ സൂര്യന്‍ അസ്തമിച്ചതിന് ശേഷം ക്വുറൈശി സത്യനിഷേധികളെ ശകാരിച്ച് കൊണ്ട് ഉമര്‍ رضي الله عنه വന്നു. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ.. സൂര്യന്‍ അസ്തമിക്കാറായതിന് ശേഷമല്ലാതെ അസ്വര്‍ നമസ്കരിക്കാന്‍ എനിക്കായില്ല. അപ്പോള്‍ റസൂല്‍ صلى الله عليه وسلم പറഞ്ഞു: അല്ലാഹുവാണ് സത്യം, ഞാനും അത് നമസ്കരിച്ചിട്ടില്ല. ജാബിര്‍ رضي الله عنهما പറഞ്ഞു: ഞങ്ങള്‍ ബത്ഹാനിലേക്ക് നിന്നു, റസൂല്‍ صلى الله عليه وسلم നമസ്കാരത്തിന് വുദൂഅ' ചെയ്തു, ഞങ്ങളും അതിന് വുദൂഅ' ചെയ്തു. സൂര്യന്‍ അസ്തമിച്ചതിനു ശേഷം അസ്വര്‍ നമസ്കരിക്കുകയും അതിന് ശേഷം മഗ്'രിബ് നമസ്കരിക്കുകയും ചെയ്തു.
بَطْحَان: اسمُ مكانٍ بالمدينةِ.
ബത്വ്'ഹാന്‍ എന്നാല്‍ മദീനയിലെ ഒരു സ്ഥലമാണ്.
വിവരണം
ഹിജ്റ അഞ്ചാം വര്‍ഷം മദീനയില്‍ വെച്ച് നടന്ന കടുത്ത ഒരു സംഭവമാണ് ഖന്ദക്വ് യുദ്ധം. മദീനയെ സംരക്ഷിക്കുകയും ശത്രുക്കളെ പ്രതിരോധിക്കുകയും ചെയ്തതിന്‍റെ തിരക്കില്‍ മുസ്‌ലീംകള്‍ക്ക് അസ്വര്‍ നമസ്കാരം സമയത്തിനു നിര്‍വ്വഹിക്കാനായില്ല. അത് കാരണമായാണ് ഉമര്‍ رضي الله عنه ക്വുറൈശീ സത്യനിഷേധികളെ ശകാരിച്ച് കൊണ്ട് വന്നത്. അസ്വര്‍ നമസ്കരിക്കാനായില്ല എന്ന് അദ്ദേഹം റസൂല്‍ صلى الله عليه وسلم യോട് പരാതി പറഞ്ഞു. അപ്പോള്‍ റസൂല്‍ صلى الله عليه وسلم യും അസ്വര്‍ നമസ്കാരം നിര്‍വ്വഹിച്ചിട്ടുണ്ടായിരുന്നില്ല. അല്ലാഹുവില്‍ സത്യം ചെയ്ത് കൊണ്ട് റസൂല്‍ صلى الله عليه وسلم ആ കാര്യം ഉമര്‍ رضي الله عنه വിനെ അറിയിച്ചു. ഉമര്‍ رضي الله عنه വിന് സമാധാനം ആകുന്നതിന് വേണ്ടി കൂടിയാണ് റസൂല്‍ صلى الله عليه وسلم അങ്ങനെ പറഞ്ഞത്. അനന്തരം അവര്‍ മദീനയിലെ ബത്വ്'ഹാന്‍ താഴ്വരയിലേക്ക് പോയി വുദൂഅ' ചെയ്തു. ആദ്യം അസ്വര്‍ നമസ്കരിക്കുകയും പിന്നെ മഗ്'രിബ് നമസ്കരിക്കുകയും ചെയ്തു.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- നമസ്കാരം അതാതിന്‍റെ സമയത്ത് നിര്‍വ്വഹിക്കണം എന്ന് ഈ ഹദീസ് അറിയിക്കുന്നു.
2- മതപരമായ ഏതെങ്കിലും കാരണത്താല്‍ നമസ്കാരം കൃത്യ സമയത്ത് നിര്‍വ്വഹിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉടന്‍ തന്നെ അത് നിര്‍വ്വഹിക്കണം.
3-ഖന്ദക്വ് യുദ്ധ വേളയില്‍ റസൂല്‍ صلى الله عليه وسلم സ്വഹാബികള്‍ക്കൊപ്പം നിന്ന് വിനയത്തോടെ ഓരോ കാര്യങ്ങളില്‍ ഇടപെട്ടു.

No comments:
Post a Comment