عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
സ്വഫ്ഫുകള്‍ ശരിയാക്കല്‍
76 - عَنِ النُّعْمَانِ بْنِ بَشِيرٍ رضي الله عنهما ، قَالَ: سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: (لَتُسَوُّنَّ صُفُوفَكُمْ أَوْ لَيُخَالِفَنَّ اللَّهُ بَيْنَ وُجُوهِكُمْ) .
നുഅ'മാനു ബ്നു ബഷീര്‍ رضي الله عنهما നിവേദനം. റസൂല്‍ صلى الله عليه وسلم പറയുന്നതായി ഞാന്‍ കേട്ടു. 'നിങ്ങള്‍ നിങ്ങളുടെ സ്വഫ്ഫുകള്‍ ശരിപ്പെടുത്തുക തന്നെ ചെയ്യുക, ഇല്ലെങ്കില്‍ പിശാച് നിങ്ങളുടെ മുഖങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുക തന്നെ ചെയ്യും.
وَلِمُسْلِمٍ: (كَانَ رَسُولُ اللَّهِ صلى الله عليه وسلم يُسَوِّي صُفُوفَنَا، حَتَّى كَأَنَّمَا يُسَوِّي بِهَا الْقِدَاحَ، حَتَّى إذَا رَأَى أَنْ قَدْ عَقَلْنَا عَنْهُ، ثُمَّ خَرَجَ يَوْمًا فَقَامَ، حَتَّى إذَا كَادَ أَنْ يُكَبِّرَ، فَرَأَى رَجُلاً بَادِياً صَدْرُهُ، فَقَالَ: عِبَادَ اللَّهِ، لَتُسَوُّنَّ صُفُوفَكُمْ أَوْ لَيُخَالِفَنَّ اللَّهُ بَيْنَ وُجُوهِكُمْ).
ഇമാം മുസ്‌ലിം رحمه الله യുടെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: റസൂല്‍ صلى الله عليه وسلم ഞങ്ങളുടെ സ്വഫ്ഫുകള്‍ ശരിപ്പെടുത്തുകയായിരുന്നു, അമ്പുകള്‍ നിരയായി വെക്കുന്നത് പോലെ അത് ശരിയാക്കുമായിരുന്നു. ഞങ്ങള്‍ക്ക് അതിനെ കുറിച്ച് (സ്വഫ്ഫ് ശരിയാക്കുന്നതിനെ കുറിച്ച്) നന്നായി മനസ്സിലായി എന്ന് റസൂല്‍ صلى الله عليه وسلم കാണുന്നത് വരെ അങ്ങനെ ചെയ്തിരുന്നു. അങ്ങനെ ഒരു ദിവസം റസൂല്‍ صلى الله عليه وسلم പുറപ്പെട്ടു (നമസ്കാരത്തിനായി) വന്നു നിന്നു, തക്ബീര്‍ ചൊല്ലി (നമസ്കാരം തുടങ്ങാന്‍) ആയപ്പോള്‍, ഒരാള്‍ തന്‍റെ നെഞ്ച് വെളിവാക്കി (സ്വഫ്ഫില്‍ മുന്നിട്ട് നില്‍ക്കുന്നതായി) റസൂല്‍ صلى الله عليه وسلم കണ്ടു. അപ്പോള്‍ റസൂല്‍ صلى الله عليه وسلم പറഞ്ഞു: 'അല്ലാഹുവിന്‍റെ അടിമകളേ... നിങ്ങള്‍ നിങ്ങളുടെ സ്വഫ്ഫുകള്‍ ശരിപ്പെടുത്തുക, ഇല്ലെങ്കില്‍ പിശാച് നിങ്ങളുടെ മുഖങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുക തന്നെ ചെയ്യും'.
വിവരണം
മുസ്‌ലീംകള്‍ പരസ്പരം ഐക്യത്തിലും സ്നേഹത്തിലും കഴിയേണ്ടാവരാണെന്നും അവര്‍ക്കിടയില്‍ ഭിന്നതകളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകരുതെന്നും ഇസ്‌ലാം നിര്‍ദേശിക്കുന്നു. ഭിന്നിപ്പുകള്‍ ഉണ്ടാകാന്‍ ഇടയുള്ള കാര്യങ്ങള്‍ ഇസ്‌ലാം അവര്‍ക്ക് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.
സ്വഫ്ഫുകള്‍ക്കിടയില്‍ വിടവുകളും വളവുകളും ഇല്ലാതെ നേരെ നില്‍ക്കല്‍ ഭിന്നതകളില്ലാതിരിക്കാന്‍ കാരണമാണ് എന്ന് ഈ ഹദീസ് അറിയിക്കുന്നു. സ്വഫ്ഫുകള്‍ നേരെ ചൊവ്വേ നില്‍ക്കണം. ഇല്ലെങ്കില്‍ പിശാച് മുസ്‌ലീംകള്‍ക്കിടയില്‍ ഭിന്നതകള്‍ ഉണ്ടാക്കും എന്നാണ് റസൂല്‍ صلى الله عليه وسلم അറിയിച്ചിരിക്കുന്നത്.
നമസ്കരിക്കാന്‍ നില്‍ക്കുമ്പോള്‍ സ്വഫ്ഫുകള്‍ ശരിയാക്കുന്നതില്‍ റസൂല്‍ صلى الله عليه وسلم വളരെ ശ്രദ്ധിച്ചിരുന്നു. അമ്പുകള്‍ നേരെ നിരത്തി വെക്കുന്നത് പോലെ റസൂല്‍ صلى الله عليه وسلم സ്വഫ്ഫുകള്‍ ശരിപ്പെടുത്തിയിരുന്നു. ജനങ്ങള്‍ക്ക് സ്വഫ്ഫിന്‍റെ പ്രാധാന്യവും അത് ശരിപ്പെടുത്തുന്നതിന്‍റെ മഹത്വവും മനസ്സിലാകുന്നത് വരെ റസൂല്‍ صلى الله عليه وسلم ആ കാര്യം നന്നായി ശ്രദ്ധിച്ചിരുന്നു.
സ്വഫ്ഫുകള്‍ നേരെയാക്കുന്നതിന് അനേകം ഫലങ്ങളും ശ്രേഷ്ടതകളും ഉണ്ട് എന്ന് നാം മനസ്സിലാക്കണം. സ്വഫ്ഫ് ശരിപ്പെടുത്തുന്ന കാര്യത്തില്‍ അലസതയും അശ്രദ്ധയും നമ്മില്‍ ഉണ്ടാകരുത് എന്നാണ് ഈ ഹദീസുകള്‍ അറിയിക്കുന്നത്. സ്വഫ്ഫ് ശരിയാക്കാന്‍ വിശ്വാസികള്‍ക്ക് സാധിച്ചില്ലെങ്കില്‍ അവര്‍ക്കിടയില്‍ പിശാച് കുഴപ്പങ്ങളുമായി ഇടപെടുകയും ഭിന്നതകള്‍ ഉണ്ടാക്കുകയും ചെയ്യും.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- സ്വഫ്ഫ് ശരിയാക്കുന്നതിന്‍റെ മഹത്വം ഈ ഹദീസ് അറിയിക്കുന്നു
2- സ്വഫ്ഫ് നില്‍ക്കുമ്പോള്‍ അതില്‍ വിടവുകളും വളവുകളും ഉണ്ടാകാന്‍ പാടില്ല
3- റസൂല്‍ صلى الله عليه وسلم സ്വഫ്ഫ് ശരിയാക്കുന്നതില്‍ അതീവ ശ്രദ്ധ കാണിച്ചരുന്നു. ആളുകള്‍ക്ക് മനസ്സിലാകുന്നത് വരെ റസൂല്‍ صلى الله عليه وسلم സ്വഫ്ഫ് ശരിപ്പെടുത്തുന്നത് തുടര്‍ന്ന് കൊണ്ടേ ഇരുന്നിരുന്നു.
4- നമസ്കാരത്തില്‍ സ്വഫ്ഫ് ശരിപ്പെടുത്തിയില്ലെങ്കില്‍ അതില്‍ പിശാചിന്‍റെ സ്വാധീനം ഉണ്ടാവുകയും ആളുകള്‍ക്കിടയില്‍ പിശാച് ഭിന്നതകള്‍ ഉണ്ടാക്കുകയും ചെയ്യും.
5- നമസ്കാരം തുടങ്ങുന്നതിന് മുമ്പ് സ്വഫ്ഫുകള്‍ ശരിയായിട്ടുണ്ടോ എന്ന് റസൂല്‍ صلى الله عليه وسلم ഉറപ്പ് വരുത്തിയിരുന്നു. ശരിയായില്ലെങ്കില്‍ സ്വഫ്ഫുകള്‍ ശരിപ്പെടുത്തിയത്തിന് ശേഷമായിരുന്നു റസൂല്‍ صلى الله عليه وسلم നമസ്കരിച്ചിരുന്നത്.
6- നമസ്കാരത്തിന് മുമ്പ് സ്വഫ്ഫുകള്‍ ശരിപ്പെടുത്താന്‍ ഉണര്‍ത്തല്‍ നബി صلى الله عليه وسلم യുടെ സുന്നത്തില്‍ പെട്ടതാണ്.

No comments:
Post a Comment