ഫോളോ ചെയ്യാം

Sunday, 14 September 2025

329 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 69- دروس الحديث - യാത്രയിലെ ജംഉം ക്വസ്'റും

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

യാത്രയിലെ ജംഉം ക്വസ്'റും

69 - عَنْ أَبِي جُحَيْفَةَ وَهْبِ بْنِ عَبْدِ اللَّهِ السُّوَائِيِّ قَالَ: (أَتَيْتُ النَّبِيَّ صلى الله عليه وسلم وَهُوَ فِي قُبَّةٍ لَهُ حَمْرَاءَ مِنْ أَدَمٍ - قَالَ: فَخَرَجَ بِلالٌ بِوَضُوءٍ، فَمِنْ نَاضِحٍ وَنَائِلٍ، قَالَ: فَخَرَجَ النَّبِيُّ صلى الله عليه وسلم عَلَيْهِ حُلَّةٌ حَمْرَاءُ ، كَأَنِّي أَنْظُرُ إلَى بَيَاضِ سَاقَيْهِ ، قَالَ: فَتَوَضَّأَ وَأَذَّنَ بِلالٌ ، قَالَ: فَجَعَلْتُ أَتَتَبَّعُ فَاهُ هَهُنَا وَهَهُنَا ، يَقُولُ يَمِيناً وَشِمَالاً: حَيَّ عَلَى الصَّلاةِ، حَيَّ عَلَى الْفَلاحِ، ثُمَّ رُكِزَتْ لَهُ عَنَزَةٌ، فَتَقَدَّمَ وَصَلَّى الظُّهْرَ رَكْعَتَيْنِ ، ثُمَّ نَزَلَ يُصَلِّي رَكْعَتَيْنِ حَتَّى رَجَعَ إلَى الْمَدِينَةِ) .

അബൂ ജുഹൈഫ വഹ്ബ് ബ്നു അബ്ദില്ല അസ്സുവാഈ رضي الله عنه പറഞ്ഞു: നബി صلى الله عليه وسلم അവരുടെ തോല്‍ കൊണ്ടുള്ള ടെന്‍റില്‍ ആയിരിക്കെ ഞാന്‍ നബി صلى الله عليه وسلم യുടെ അടുക്കലേക്ക് എത്തി. അബൂ ജുഹൈഫ പറഞ്ഞു: അപ്പോള്‍ ബിലാല്‍ വുദൂഇന്‍റെ വെള്ള പാത്രവുമായി പുറത്ത് വന്നു, അപ്പോള്‍ (സഹാബിമാരില്‍) അതില്‍ നിന്ന് (വെള്ളമെടുത്ത് ശരീരത്തില്‍) തളിക്കുകയും വെള്ളം ഉള്ളവരില്‍ നിന്ന് അത് സ്വീകരിക്കുന്നവരും ഉണ്ടായിരുന്നു. അപ്പോള്‍ ചുവന്ന ഒരു മേല്‍ വസ്ത്രവുമായി നബി صلى الله عليه وسلم പുറത്തു വന്നു. (അപ്പോള്‍) ഞാന്‍ നബി صلى الله عليه وسلم യുടെ വെളുത്ത കണങ്കാലിലേക്ക് നോക്കുന്നത് പോലെയായി (നിന്നു),  അദ്ദേഹം പറഞ്ഞു: അങ്ങനെ നബി صلى الله عليه وسلم വുദൂഅ' ചെയ്യുകയും ബിലാല്‍ ബാങ്ക് വിളിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: ഞാന്‍ അദ്ദേഹത്തിന്‍റെ വായയെ അങ്ങോട്ടും ഇങ്ങോട്ടും പിന്തുടര്‍ന്നു നോക്കുന്നവനായി. അദ്ദേഹം حَيَّ عَلَى الصَّلاةِ، حَيَّ عَلَى الْفَلاحِ എന്ന് വലത്തോട്ടും ഇടത്തോട്ടും ആയി (തിരിഞ്ഞ്‌) പറയുന്നുണ്ടായിരുന്നു. പിന്നെ നബി صلى الله عليه وسلم   ക്ക് (തിരിഞ്ഞ് നമസ്കരിക്കാന്‍) ഒരു വടി നാട്ടപ്പെട്ടു. അങ്ങനെ അദ്ദേഹം മുന്നോട്ട് വരികയും ദുഹ്ര്‍ രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്തു. പിന്നെ ഇറങ്ങി രണ്ട് റക്അത്ത് നമസ്കരിക്കുകയും മദീനയിലേക്ക് മടങ്ങുകയും ചെയ്തു..

قبة: خيمة.

ടെന്‍റ്

ناضح: النضحُ: الرَّشُّ، والمرادُ هنا الأَخذُ منَ الماءِ الذي توضأَ بِهِ النبيُّ - صلى الله عليه وسلم - للتبركِ.

നബി صلى الله عليه وسلم ഉപയോഗിച്ച വെള്ളം ബറകത്തിനായി ശരീരത്തില്‍ തളിക്കല്‍

نائل: النائلُ: الآخذُ ممنْ أَخذَ مِنْ وُضُوءِ النبيِّ - صلى الله عليه وسلم -.

നബി صلى الله عليه وسلم വുദൂഅ' ചെയ്ത വെള്ളം എടുത്ത ആളുകളില്‍ നിന്ന് വെള്ളം സ്വീകരിക്കല്‍.

عَنَزَة: عصا صغيرةٌ في آخرِها حَرْبَةٌ.

വടി, (തലപ്പത്ത് കുന്തമുനയുള്ള വടി)


വിവരണം

നബി  صلى الله عليه وسلم  യുടെ ഓരോ ചലനങ്ങളെയും സ്വഹാബിമാര്‍ കൃത്യമായി നിരീക്ഷിക്കുകയും അവ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 

നബി  صلى الله عليه وسلم  മക്കയിലെ അബ്ത്വഹ് എന്ന സ്ഥലത്ത് ആയിരിക്കുമ്പോള്‍ അബൂ ജുഹൈഫ  رضي الله عنه നബി  صلى الله عليه وسلم  യുടെ അടുക്കലേക്ക് വരികയും അവിടെ ഉണ്ടായ കാര്യങ്ങള്‍ അറിയിക്കുകയും ചെയ്തതാണ് ഈ ഹദീസിലുള്ളത്. 

    അബ്ത്വഹ് എന്ന സ്ഥലം മക്കക്ക് പുറത്താണ്. മുഹസ്സ്വബ് എന്നും ആ സ്ഥലത്തെ വിളിക്കപ്പെടുന്നു. ഈ സംഭവങ്ങള്‍ മക്ക വിജയ സന്ദര്‍ഭത്തിലോ ഹജ്ജത്തുല്‍ വിദാഇന്‍റെ സന്ദര്‍ഭത്തിലോ ആണ്. അവിടെ റസൂല്‍  صلى الله عليه وسلم  തന്‍റെ തോല്‍ കൊണ്ടുള്ള ഒരു ടെന്‍റില്‍ ആയിരുന്നു. ആ സന്ദര്‍ഭത്തില്‍ ബിലാല്‍ റസൂല്‍  صلى الله عليه وسلم  വുദൂഅ' ചെയ്ത വെള്ള  പാത്രവുമായി വന്നു. അപ്പോള്‍ സ്വഹാബികള്‍ ബറകത്തിനായി ആ വെള്ളത്തില്‍ നിന്നും എടുത്ത് ശരീരത്തില്‍ തളിക്കുകയും പുരട്ടുകയും ചെയ്യുന്നുണ്ടായിരുന്നു. ആ സന്ദര്‍ഭത്തില്‍ നബി  صلى الله عليه وسلم  ചുവന്ന വസ്ത്രം ധരിച്ച് പുറത്ത് വന്നു. അപ്പോള്‍ റസൂല്‍  صلى الله عليه وسلم  യുടെ കണങ്കാല്‍ അബൂ ജുഹൈഫ  رضي الله عنه കാണുകയുണ്ടായി. റസൂല്‍  صلى الله عليه وسلم  വുദൂഅ' ചെയ്യാന്‍ വേണ്ടി ഒരുങ്ങി വസ്ത്രം ഉയര്‍ത്തിപ്പിടിച്ചായിരുന്നു പുറത്ത് വന്നത് എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. അങ്ങനെ നബി  صلى الله عليه وسلم  വുദൂഅ' ചെയ്യുകയും ബിലാല്‍  رضي الله عنه ബാങ്ക് വിളിക്കുകയും ചെയ്തു. ആ സന്ദര്‍ഭത്തില്‍ അബൂ ജുഹൈഫ  رضي الله عنه ബിലാല്‍  رضي الله عنه ബാങ്ക് വിളിക്കുന്നത് ശ്രദ്ധിച്ചു. അദ്ദേഹം തല വലത്തോട്ടും ഇടത്തോട്ടും തിരിച്ച് കൊണ്ട്  حَيَّ عَلَى الصَّلاةِ، حَيَّ عَلَى الْفَلاحِ എന്ന് പറയുന്നുണ്ടായിരുന്നു. 

    പിന്നെ റസൂല്‍  صلى الله عليه وسلم  ക്ക് തിരിഞ്ഞ് നമസ്കരിക്കാനായി കുന്തമുനയുള്ള ചെറിയൊരു വടി മണ്ണില്‍ നാട്ടപ്പെട്ടു. ഒഴിഞ്ഞ സ്ഥലങ്ങളില്‍ നിന്ന് നമസ്കരിക്കുമ്പോള്‍ മറയായി നില്‍ക്കാന്‍ ഈ രൂപത്തില്‍ വടി നാട്ടല്‍ സുന്നത്താണ്. അല്ലെങ്കില്‍ ഏതെങ്കിലും ഉയര്‍ന്നു നില്‍ക്കുന്ന വസ്തുവിലേക്ക് തിരിഞ്ഞ് നമസ്കരിക്കാം. അതിനിടയിലൂടെ ആളുകള്‍ നടക്കാന്‍ പാടുള്ളതല്ല.  

    അങ്ങനെ റസൂല്‍  صلى الله عليه وسلم  ദുഹ്ര്‍ രണ്ട് റക്അത്തായി ചുരുക്കി നമസ്കരിച്ചു. പിന്നെ   രണ്ട് റക്അത്ത് അസ്വര്‍ നമസ്കാരവും നിര്‍വ്വഹിച്ചു. ശേഷം മദീനയിലേക്ക് മടങ്ങുകയും ചെയ്തു. 

ഹദീസില്‍ നിന്നുള്ള പാഠം

1- റസൂല്‍  صلى الله عليه وسلم  ജീവിച്ചിരിക്കുമ്പോള്‍ റസൂല്‍  صلى الله عليه وسلم  യില്‍ നിന്ന് ബറകത്ത് എടുക്കല്‍ പുണ്യമുള്ള കാര്യമാണ്. റസൂല്‍  صلى الله عليه وسلم  യുടെ വിയോഗത്തിനു ശേഷം സുന്നത്ത് അനുസരിച്ച് ജീവിക്കലാണ് ബറകത്ത് നേടാനുള്ള മാര്‍ഗ്ഗം.

2- റസൂല്‍  صلى الله عليه وسلم  യുടെ വുദൂഇന്‍റെ ബാക്കി വെള്ളത്തില്‍ നിന്ന് സ്വഹാബികള്‍ ബറകത്ത് എടുത്തിരുന്നു.

3- ബിലാല്‍  رضي الله عنه ആയിരുന്നു  നബി  صلى الله عليه وسلم  യുടെ കാലത്ത് പ്രധാനമായും ബാങ്ക് വിളിച്ചിരുന്ന സ്വഹാബി.

4- زززز എന്ന് പറയുമ്പോള്‍ വലത്തോട്ടും ഇടത്തോട്ടും തല തിരിക്കുന്നത് സുന്നത്താണ്. എല്ലാവര്‍ക്കും കേള്‍ക്കാന്‍ സാധിക്കാനായിരുന്നു ഇങ്ങനെ ചെയ്തിരുന്നത്. 

5- നമസ്കരിക്കുമ്പോള്‍ ഒരു മറ സ്വീകരിക്കല്‍ സുന്നത്താണ്. വിശാലമായ പള്ളിയില്‍ നമസ്കരിക്കുമ്പോള്‍ തൂണോ, ചുമരോ, മറ്റു വസ്തുക്കളോ ഉണ്ടെങ്കില്‍ അതിലേക്ക് അടുത്ത് നിന്ന് നമസ്കരിക്കല്‍ നബി  صلى الله عليه وسلم  യുടെ കല്‍പനയില്‍ പെട്ടതാണ്. 

6- യാത്രക്കാര്‍ക്ക് നാല് റക്അത്തുള്ള നമസ്കാരങ്ങള്‍ രണ്ട് റക്അത്തായി ചുരുക്കി നമസ്കരിക്കല്‍ സുന്നത്തായ കാര്യവും മതം നല്‍കിയ ഇളവുമാണ്. 

7- കടും ചുവപ്പല്ലാത്ത വസ്ത്രം ധരിക്കല്‍ അനുവദനീയമായ കാര്യമാണ്. 

8- കണങ്കാലുകള്‍ നഗ്നതയില്‍ ഉള്‍പ്പെടുകയില്ല

9- യാത്രയിലും ബാങ്ക് വിളിക്കല്‍ നിയമമാക്കപ്പെട്ടതാണ്. 

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...