عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
നമസ്കാരം
പാടില്ലാത്ത സമയങ്ങള്‍
59 - عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ رضي
الله عنهما قَالَ: ((شَهِدَ عِنْدِي رِجَالٌ مَرْضِيُّونَ - وَأَرْضَاهُمْ عِنْدِي
عُمَرُ - أَنَّ النَّبِيَّ - صلى الله عليه وسلم - نَهَى عَنْ الصَّلاةِ بَعْدَ
الصُّبْحِ حَتَّى تَطْلُعَ الشَّمْسُ ، وَبَعْدَ الْعَصْرِ حَتَّى تَغْرُبَ)) .
അബ്ദുല്ലാഹി ബ്നു അബ്ബാസ് رضي الله عنهما പറഞ്ഞു: (സാക്ഷ്യത്തിന്) തൃപ്തിപ്പെട്ടവരായ കുറച്ചാളുകള്‍ എന്‍റെ അടുക്കല്‍ സാക്ഷ്യപ്പെടുത്തി, -അവരില്‍ എന്നിലേക്ക് ഏറ്റവും തൃപ്തിയുള്ളത് ഉമര്‍ رضي الله عنه ആണ്. (എന്തെന്നാല്‍), സ്വുബ്ഹി നമസ്കാരത്തിന് ശേഷം സൂര്യന്‍ ഉദിക്കുന്നത് വരെയും, അസ്വര്‍ നമസ്കാരത്തിന് ശേഷം സൂര്യന്‍ അസ്തമിക്കുന്നത് വരെയും നമസ്കരിക്കുന്നത് നിശ്ചയം നബി صلى الله عليه وسلم വിരോധിച്ചിരിക്കുന്നു.
വിവരണം
സുന്നത്ത് നമസ്കാരങ്ങള്‍ നിര്‍വ്വഹിക്കാന്‍ പാടില്ലാത്ത സമയങ്ങളെ കുറിച്ചാണ് ഈ ഹദീസില്‍ അറിയിക്കുന്നത്. നിരുപാധികമായ സുന്നത്ത് നമസ്കാരങ്ങളാണ് ഈ സമയങ്ങളില്‍ നമസ്കരിക്കാന്‍ പാടില്ലാത്തത്.
ഫജ്ര്‍ നമസ്കാരം കഴിഞ്ഞതിനു ശേഷം സൂര്യന്‍ ഉദിക്കുന്നത് വരെയും, അസ്വര്‍ നമസ്കാരത്തിന് ശേഷം സൂര്യന്‍ അസ്തമിക്കുന്നത് വരെയും ആണ് നമസ്കാരം പാടില്ലാത്ത സമയങ്ങള്‍.
എന്നാല്‍ ഈ സന്ദര്‍ഭത്തിലും നമസ്കരിക്കാവുന്ന നമസ്കാരങ്ങളാണ് പള്ളിയില്‍ കയറുമ്പോഴുള്ള തഹിയ്യത്തും ത്വവാഫിന് ശേഷമുള്ള രണ്ട് റക്അത്തും ഗ്രഹണ നമസ്കാരവും വുദൂഇന്‍റെ രണ്ട് റക്അത്തും.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- നിരുപാധിക സുന്നത്ത് നമസ്കാരങ്ങള്‍ വിലക്കപ്പെട്ട സമയങ്ങളെയാണ് ഈ ഹദീസില്‍ അറിയിക്കുന്നത്.
2-നമസ്കാരം വിരോധിക്കപ്പെട്ട ഈ സമയങ്ങളില്‍ സുന്നത്ത് നമസ്കാരങ്ങള്‍ നിര്‍വ്വഹിക്കാന്‍ പാടില്ല
3- ഫജ്ര്‍ നമസ്കാര ശേഷം സൂര്യന്‍ ഉദിച്ച് ഒരു കുന്തത്തിന്‍റെ അത്ര ഉയരത്തില്‍ പൊന്തുന്നത് വരെയാണ് നമസ്കാരം പാടില്ലാത്തത്. സൂര്യന്‍ ഉദിച്ച് ഒരു കുന്തത്തിന്‍റെ അത്ര ഉയരാനുള്ള സമയം ഏകദേശം 15-20 മിനിറ്റ് ആണ്.
4- ഉച്ചക്ക് സൂര്യന്‍ മധ്യത്തില്‍ ആവുന്ന സമയത്തും നമസ്കാരം പാടില്ലാത്ത സമയമാണ്.
5- പ്രത്യേക കാരണമുള്ള നമസ്കാരങ്ങള്‍ ഈ സമയങ്ങളില്‍ നിരവ്വഹിക്കാവുന്നതാണ്. തഹിയ്യത്ത്, ഗ്രഹണം പോലെയുള്ള നമസ്കാരങ്ങളാണ് അവ .

No comments:
Post a Comment