ഫോളോ ചെയ്യാം

Sunday, 7 September 2025

323 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 63- دروس الحديث -ജമാഅത്ത് നമസ്കാരത്തിന്‍റെ മഹത്വം


 

عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

ജമാഅത്ത് 

നമസ്കാരത്തിന്‍റെ മഹത്വം

63 - عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ: قَالَ رَسُولُ اللَّهِ  صلى الله عليه وسلم: (صَلاةُ الرَّجُلِ فِي جَمَاعَةٍ تُضَعَّفُ عَلَى صَلاتِهِ فِي بَيْتِهِ وَفِي سُوقِهِ خَمْساً وَعِشْرِينَ ضِعْفاً ، وَذَلِكَ: أَنَّهُ إذَا تَوَضَّأَ ، فَأَحْسَنَ الْوُضُوءَ. ثُمَّ خَرَجَ إلَى الْمَسْجِدِ لا يُخْرِجُهُ إلا الصَّلاةُ لَمْ يَخْطُ خَطْوَةً إلا رُفِعَتْ لَهُ بِهَا دَرَجَةٌ ، وَحُطَّ عَنْهُ خَطِيئَةٌ. فَإِذَا صَلَّى لَمْ تَزَلْ الْمَلائِكَةُ تُصَلِّي عَلَيْهِ ، مَا دَامَ فِي مُصَلاهُ: اللَّهُمَّ صَلِّ عَلَيْهِ ، اللَّهُمَّ اغْفِرْ لَهُ ، اللَّهُمَّ ارْحَمْهُ ، وَلا يَزَالُ فِي صَلاةٍ مَا انْتَظَرَ الصَّلاةَ) .

അബൂഹുറൈറ رضي الله عنه നിവേദനം, റസൂല്‍ صلى الله عليه وسلم പറഞ്ഞു. ഒരാളുടെ ജമാഅത്തായുള്ള നമസ്കാരത്തിന് അവന്‍റെ വീട്ടിലും അങ്ങാടിയിലും വെച്ചുള്ള നമസ്കാരത്തേക്കാള്‍ ഇരുപത്തിയഞ്ച് മടങ്ങ്‌ (പ്രതിഫലമായി) ഇരട്ടിയാക്കപ്പെടുന്നതാണ്. അത്, നിശ്ചയം അവന്‍ വുദൂഅ' ചെയ്താല്‍ വുദൂഅ; നന്നാക്കുകയും പിന്നെ അവന്‍ പള്ളിയിലേക്ക് പുറപ്പെടുകയും ചെയ്യും. അവനെ നമസ്കാരമാല്ലാതെ (വീട്ടില്‍ നിന്ന്) പുറത്തിറക്കുകയില്ല. (അഥവാ അവന്‍ നമസ്കാരത്തിന് മാത്രമാണ് വീട്ടില്‍ നിന്ന് പുറത്ത് പോകുന്നത്), (അപ്പോള്‍) അവന്‍റെ ഓരോ കാലടിക്കും പദവി ഉയര്‍ത്തപ്പെടുകയും, അവനില്‍ നിന്ന് പാപം മായ്ക്കപ്പെടുകയും ചെയ്യും. അവന്‍ നമസ്കരിച്ചാല്‍ അവന്‍ അവന്‍റെ നമസ്കാര സ്ഥലത്ത് ആവുന്നിടത്തോളം മലക്കുകള്‍ അവനു വേണ്ടി പ്രാര്‍ഥിക്കുന്നവരാകും. (അവര്‍ പറയും): അല്ലാഹുവേ അവന് നന്മ ചെയ്യേണമേ.. അല്ലാഹുവേ അവനു പൊറുത്ത് കൊടുക്കേണമേ, അല്ലാഹുവേ അവനോട്‌ കരുണ കാണിക്കേണമേ.. അവന്‍ നമസ്കാരം പ്രതീക്ഷിക്കുന്നിടത്തോളം അവന്‍ നമസ്കാരത്തിലായിരിക്കുകയും ചെയ്യും.


വിവരണം

 ജമാഅത്ത് നമസ്കാരത്തിന് വളരെയേറെ ശ്രേഷ്ടതയുണ്ട്. ഒറ്റക്ക് നമസ്കരിക്കുന്നതിനേക്കാള്‍ ഇരുപത്തിയഞ്ച് ഇരട്ടി പ്രതിഫലം ജമാഅത്ത് നമസ്കാരത്തിന് ലഭിക്കുന്നതാണ്. ഇതിന് മുമ്പത്തെ ഹദീസിലും ജമാഅത്ത് നമസ്കാരത്തിന്‍റെ മഹത്വത്തെ കുറിച്ച് തന്നെയാണ് വിവരിച്ചത്. വീട്ടിലും അങ്ങാടിയിലും വെച്ച്  ഒറ്റക്ക് നമസ്കരിക്കുന്ന നമസ്കാരത്തേക്കാള്‍ അതിന് വലിയ പ്രതിഫലമുണ്ട്. പള്ളിയില്‍ വെച്ച് ഒന്നിച്ച് നമസ്കരിക്കലാണ്‌ അത്. വീട്ടില്‍ വെച്ച് ജമാഅത്തായി നമസ്കരിച്ചാലും പള്ളിയില്‍ വെച്ചുള്ള ജമാഅത്ത് നമസ്കാരത്തിന്‍റെ ശ്രേഷ്ടത ലഭിക്കുകയില്ല. എന്നാല്‍ എവിടെ വെച്ചാണെങ്കിലും ഒറ്റക്ക് നമസ്കരിക്കുന്നതിനേക്കാള്‍ നല്ലത് ഒന്നിച്ച് നമസ്കരിക്കുന്നതിന് തന്നെയാണ്. 

 ജമാഅത്ത് നമസ്കാരത്തിനുള്ള ശ്രേഷ്ടത അറിയിച്ചതിനു ശേഷം വുദൂഇന്‍റെയും ആത്മാര്‍ത്ഥമായി പള്ളിയിലേക്ക് പോകുന്നതിന്‍റെയും മഹത്വങ്ങള്‍ ആണ് ഹദീസില്‍ അറിയിച്ചിരിക്കുന്നത്. അവ നമുക്ക് ചുരുക്കി മനസ്സിലാക്കാം.  

1-വുദൂഅ' ചെയ്യുമ്പോള്‍ പരിപൂര്‍ണ്ണമായി ചെയ്യണം. 

2- നമസ്കാരത്തിനായി മാത്രം പള്ളിയിലേക്ക് പുറപ്പെടല്‍ ശ്രേഷ്ടമായ കാര്യമാണ്. 

3- പരിപൂര്‍ണ്ണ വുദൂഅ' ചെയ്ത് നമസ്കാരത്തിന് മാത്രമായി ഒരാള്‍ പള്ളിയിലേക്ക് പുറപ്പെട്ടാല്‍ അത്തിലൂടെ ധാരാളം നന്മകള്‍ അവനുണ്ടാകും, അവ: 

(ഒന്ന്) അവന്‍റെ ഓരോ കാലടിക്കും പ്രത്യേകം പദവികള്‍ ഉയര്‍ത്തപ്പെടും.

(രണ്ട്): അവന്‍റെ പാപങ്ങള്‍ മായ്ക്കപ്പെടും. 

(മൂന്ന്) അവനു മലക്കുകളുടെ പ്രാര്‍ത്ഥന ലഭിക്കും. (നാല്) അവന്‍ നമസ്കാരം പ്രതീക്ഷിച്ച് ഇരിക്കുന്ന സമയമത്രയും നമസ്കാരത്തിലെന്ന പോലെയാകും

4- ജമാഅത്തിനു മാത്രമായി പള്ളിയിലെത്തി നമസ്കാരം നിര്‍വ്വഹിച്ചാല്‍ അവനു വേണ്ടി മലക്കുകളുടെ പ്രാര്‍ത്ഥനയുണ്ടാകും. അല്ലാഹുവേ ഇവന് നന്മ ചെയ്യേണമേ, അല്ലാഹുവേ ഇവന് പൊറുത്ത് കൊടുക്കേണമേ, അല്ലാഹുവേ ഇവനോട് കരുണ കാണിക്കേണമേ എന്നായിരിക്കും മലക്കുകള്‍ പ്രാര്‍ഥിക്കുന്നത്. 


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍ 

1- പള്ളിയില്‍ വെച്ചുള്ള ജമാഅത്ത് നമസ്കാരത്തിന്‍റെ മഹത്വവും ശ്രേഷ്ടതയും ഈ ഹദീസ് അറിയിക്കുന്നു.

2- ജമാഅത്ത് നമസ്കാരം എന്നാല്‍ ഒറ്റക്ക് നമസ്കരിക്കുന്നത് ഒഴിവാക്കി എത്ര ആളുകളാണെങ്കിലും ഒന്നിച്ച് നമസ്കരിക്കലാണ്‌.

3- ജമാഅത്തില്‍ പങ്കെടുക്കാതെ ഒറ്റക്ക് നമസ്കരിക്കുന്നതിന് പ്രതിഫലം കുറയും. 

4- ജമാഅത്ത് നമസ്കാരത്തിന്‍റെ പ്രതിഫലം അറിയിച്ചതിനു ശേഷം ഈ ഹദീസില്‍ പറയപ്പെട്ട മറ്റു പ്രതിഫലങ്ങള്‍ വിവിധ കാര്യങ്ങള്‍ ഒന്നിച്ച് ചെയ്യുമ്പോഴാണ് ലഭിക്കുക. അതില്‍ ഏതെങ്കിലും ഒന്ന് വിട്ടു പോയാല്‍ അതില്‍ പറയപ്പെട്ട പ്രതിഫലം ലഭിക്കുകയില്ല. വുദൂഅ' നന്നാക്കലും, നമസ്കാരത്തിന് മാത്രമായി വീട്ടില്‍ നിന്നിറങ്ങലും നമസ്കാരം പ്രതീക്ഷിച്ചിരിക്കലും നമസ്കരിക്കലും ആണ് അവ. 

5- പരിപൂര്‍ണ്ണമായി വുദൂഅ' ചെയ്യല്‍ അത്യാവശ്യവും മഹത്വമേറിയ കാര്യവുമാണ്

6- ആരാധനാ കാര്യങ്ങളില്‍ ആത്മാര്‍ത്ഥത അത്യാവശ്യമാണ്

7- നമസ്കാരത്തിനായി നടക്കുമ്പോള്‍ ഓരോ കാലടിക്കും അനുസരിച്ച് പദവികള്‍ കൂടുകയും പാപങ്ങള്‍ മായ്ക്കപ്പെടുകയും ചെയ്യും. 

8- നമ്മുടെ കൂടെയും നമ്മള്‍ നമസ്കരിക്കുന്ന സ്ഥലങ്ങളിലും മലക്കുകളുടെ സാന്നിധ്യം ഉണ്ടായിരിക്കും

9- ഒരാള്‍ പള്ളിയിലെത്തി തഹിയ്യത്ത് അല്ലെങ്കില്‍ സുന്നത്ത് നമസ്കരിച്ച ശേഷം നമസ്കാരം പ്രതീക്ഷിച്ചിരിക്കുമ്പോള്‍ ആ സമയമത്രയും അവന്‍ നമസ്കാരത്തിലെന്ന പോലെയാണ്.

10-അവനു മലക്കുകളുടെ പ്രാര്‍ത്ഥന ലഭിക്കും. അവന് നന്മയും കാരുണ്യവും, പാപമോചനവും ലഭിക്കാനായിരിക്കും മലക്കുകള്‍ പ്രാര്‍ഥിക്കുന്നത്.  

11- നമസ്കാരം പ്രതീക്ഷിച്ചിരിക്കുന്നവന് അത്രയും സമയം നമസ്കാരത്തിന്‍റെ പ്രതിഫലം നല്‍കപ്പെടും.


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...