عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
സ്വുബ്'ഹി നമസ്കാരവും
ഇശാഅ' നമസ്കാരവും
64 - عَنْ أَبِي هُرَيْرَةَ - رضي الله عنه -
قَالَ: قَالَ رَسُولُ اللَّهِ - صلى الله عليه وسلم -: ((أَثْقَلُ الصَّلاةِ عَلَى
الْمُنَافِقِينَ: صَلاةُ الْعِشَاءِ، وَصَلاةُ الْفَجْرِ. وَلَوْ يَعْلَمُونَ مَا
فِيهَا لأَتَوْهُمَا وَلَوْ حَبْوًا. وَلَقَدْ هَمَمْتُ أَنْ آمُرَ بِالصَّلاةِ
فَتُقَامَ، ثُمَّ آمُرَ رَجُلاً فَيُصَلِّيَ بِالنَّاسِ، ثُمَّ أَنْطَلِقَ مَعِي
بِرِجَالٍ مَعَهُمْ حُزَمٌ مِنْ حَطَبٍ إلَى قَوْمٍ لا يَشْهَدُونَ الصَّلاةَ،
فَأُحَرِّقَ عَلَيْهِمْ بُيُوتَهُمْ بِالنَّارِ)) .
അബൂ ഹുറൈറ رضي الله عنه നിവേദനം: നബി صلى الله عليه وسلم പറഞ്ഞു: 'കപടവിശ്വാസികൾക്ക് ഏറ്റവും ഭാരമുള്ള നമസ്കാരം ഇശാഅ' നമസ്കാരവും ഫജ്ർ (സുബ്ഹ്) നമസ്കാരവുമാണ്. അവ രണ്ടിലുമുള്ള (പ്രതിഫലത്തിൻ്റെ മഹത്വം) അവർ അറിഞ്ഞിരുന്നെങ്കിൽ മുട്ടിലിഴഞ്ഞു കൊണ്ടെങ്കിലും അവരതിന് വന്നെത്തുമായിരുന്നു. നമസ്കാരം നിർവ്വഹിക്കാൻ കൽപ്പന നൽകുകയും, അങ്ങനെ ഇഖാമത്ത് കൊടുക്കപ്പെടുകയും ശേഷം ജനങ്ങൾക്ക് ഇമാമായി നമസ്കരിക്കാൻ ഒരാളോട് ഞാന്‍ കൽപ്പിക്കുകയും, ശേഷം വിറകുകെട്ടുകളുമായി കുറച്ചു പേരോടൊപ്പം നമസ്കാരത്തിന് സന്നിഹിതരാകാത്തവരിലേക്ക് ഞാന്‍ ചെല്ലുകയും, അവരെ അവരുടെ വീടുകളോടെ കത്തിച്ചു കളയുകയും ചെയ്യാൻ ഞാൻ വിചാരിച്ചു പോയി."
حبواً: الحَبْوُ: الزحفُ على اليدينِ والرُّكبتينِ.
കൈകാലുകളില്‍ ഇഴയല്‍
വിവരണം
ഫജ്ര്‍ നമസ്കാരത്തിനും ഇശാഅ' നമസ്കാരത്തിനും വളരെയേറെ ശ്രേഷ്ടതയുണ്ട്. അത് കൃത്യമായി നിര്‍വ്വഹിക്കുന്നതില്‍ കണിശത കാണിക്കല്‍ ഒരാളില്‍ കാപട്യം ഇല്ല എന്നതിന്‍റെ തെളിവാണ്.
കപടവിശ്വാസികളെ കുറിച്ചും നമസ്കാരത്തിന് സന്നിഹിതരാകുന്നതിൽ അവർക്കുള്ള മടിയെ കുറിച്ചും നബി صلى الله عليه وسلم ഈ ഹദീഥിലൂടെ അറിയിക്കുന്നു. പ്രത്യേകിച്ചും, ഇശാഅ' നമസ്കാരത്തിൻ്റെയും ഫജ്ർ നമസ്കാരത്തിൻ്റെയും കാര്യത്തിൽ.
കപട വിശ്വാസികള്‍ക്ക് ഏറ്റവും ഭാരമേറിയ രണ്ട് നമസ്കാരങ്ങളാണ് ഇവ. അഥവാ ഇവ രണ്ടും നിര്‍വ്വഹിക്കല്‍ അവര്‍ക്ക് വളരെ പ്രയാസവും കടുത്തതുമായിരിക്കും.
എന്നാൽ ഈ രണ്ട് നമസ്കാരങ്ങളിലും മുസ്‌ലിംകളോടൊപ്പം ജമാഅത്തായി നിർവ്വഹിക്കാൻ സന്നിഹിതരാകുന്നതിൻ്റെ പ്രതിഫലവും പുണ്യവും എത്രയുണ്ടെന്ന് അവർക്ക് ബോധ്യമുണ്ടായിരുന്നെങ്കിൽ കുട്ടികൾ കൈകാലുകളിൽ ഇഴഞ്ഞുവരുന്നത് പോലെ അവർ അതിന് വരുമായിരുന്നു.
നമസ്കാരം നിർവ്വഹിക്കാൻ കൽപ്പന നൽകുകയും, അങ്ങനെ നമസ്കാരം ആരംഭിക്കുകയും ചെയ്ത ശേഷം തൻ്റെ സ്ഥാനത്ത് ജനങ്ങൾക്ക് ഇമാമായി നിസ്കരിക്കാൻ ഒരാളെ നിശ്ചയിക്കുകയും, ശേഷം കുറച്ചു പേരെ വിറകുകൊള്ളികൾ ചുമക്കാൻ വേണ്ടി ഒപ്പം കൂട്ടുകയും, നമസ്കാരത്തിന് വന്നെത്താത്തവരുടെ വീടുകൾ അവരുടെ മേൽ ചുട്ടെരിക്കുകയും ചെയ്യാൻ ഞാന്‍ ഉദ്ദേശിച്ചു എന്ന് നബി صلى الله عليه وسلم അറിയിക്കുന്നു. അവര്‍ ചെയ്ത് കൊണ്ടിരിക്കുന്ന തിന്മയുടെ ഗൗരവം പരിഗണിച്ചു കൊണ്ടാണ് അവിടുന്ന് അപ്രകാരം പറഞ്ഞത്. എന്നാൽ നബി صلى الله عليه وسلم അപ്രകാരം ചെയ്യുകയുണ്ടായില്ല; വീടുകളിൽ നിരപരാധികളായ സ്ത്രീകളും കുട്ടികളുമുണ്ട് എന്നതും, നിസ്കാരത്തിന് സന്നിഹിതരാകേണ്ടതില്ലാത്ത ഒഴിവുകഴിവുകളുള്ളവരും ഉണ്ട് എന്നതായിരുന്നു അവിടുത്തെ അതിൽ നിന്ന് തടഞ്ഞത്.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- മസ്ജിദിൽ ജമാഅത്ത് നിസ്കാരത്തിന് വന്നെത്താതിരിക്കുന്നതിൻ്റെ ഗൗരവവും, അതിലുള്ള അപകടവും.
2- കപടവിശ്വാസികൾ അവരുടെ ഇബാദത്തുകൾ കൊണ്ട് ഉദ്ദേശിക്കുന്നത് ജനങ്ങൾ കാണണമെന്നും, അവർക്കിടയിൽ സല്‍പേര് ഉണ്ടാകണമെന്നും മാത്രമാണ്. കാരണം ജനങ്ങൾ കാണുന്ന സന്ദർഭത്തിൽ മാത്രമേ അവർ നിസ്കാരത്തിന് സന്നിഹിതരാവുകയുള്ളൂ.
3- ഇശാഅ', ഫജ്ർ നമസ്കാരങ്ങൾ ജമാഅത്തായി നിർവ്വഹിക്കുന്നതിലുള്ള പ്രതിഫലം വളരെ വലുതാണ്. മുട്ടിലിഴഞ്ഞു കൊണ്ട് പോലും വന്നെത്താൻ മാത്രം പ്രതിഫലങ്ങള്‍ ആ നമസ്കാരങ്ങൾക്കുണ്ട്.
4- ഫജ്ർ, ഇശാ എന്നീ രണ്ട് നമസ്കാരങ്ങൾ ശ്രദ്ധയോടെ നിർവ്വഹിക്കുന്നത് കപട വിശ്വാസത്തിൽ നിന്ന് ഒരാൾ മുക്തനാണെന്നതിൻ്റെ അടയാളമാണ്. അവ രണ്ടിൽ നിന്നും വിട്ടുനിൽക്കുന്നത് കപടവിശ്വാസികളുടെ വിശേഷണങ്ങളിൽ പെട്ടതും ആണ്.
No comments:
Post a Comment