عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ജമാഅത്ത് നമസ്കാരം ചുരുക്കുക
84 - عَنْ أَبِي هُرَيْرَةَ رضي الله عنه: أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: ((إذَا صَلَّى أَحَدُكُمْ
لِلنَّاسِ فَلْيُخَفِّفْ فَإِنَّ فِيهِمْ الضَّعِيفَ وَالسَّقِيمَ وَذَا الْحَاجَةِ ، وَإِذَا صَلَّى أَحَدُكُمْ لِنَفْسِهِ فَلْيُطَوِّلْ مَا شَاءَ)) .
അബൂ ഹുറൈറ رضي الله عنه നിവേദനം. റസൂല്‍ صلى الله عليه وسلم പറഞ്ഞു: നിങ്ങളില്‍ ഒരാള്‍ ജനങ്ങള്‍ക്ക് (ഇമാമായി) നമസ്കരിക്കുകയാണെങ്കില്‍ അവന്‍ (നമസ്കാരം) ചുരുക്കട്ടെ, നിശ്ചയം അവരില്‍ ദുര്‍ബലനും, രോഗിയും, (വേഗം പോകാന്‍) ആവശ്യമുള്ളവരും ഉണ്ടാകും. നിങ്ങളില്‍ ഒരാള്‍ തനിച്ച് നമസ്കരിക്കുകയാണെങ്കില്‍ അവന്‍ ഉദ്ദേശിക്കുന്ന വിധം നീട്ടി നമസ്കരിച്ച് ക്കൊള്ളട്ടെ.
വിവരണം
റസൂല്‍ صلى الله عليه وسلم അനുചരന്മാർക്കും തനിക്ക് ശേഷമുള്ള സമുദായത്തിനും ഏറ്റവും നല്ല അധ്യാപകനും മാർഗദർശകനുമായിരുന്നു. ജനങ്ങൾക്ക് വ്യക്തിപരമായും സാമൂഹികമായും മതപരമായും ഭൗതികമായും പ്രയോജനകരമായ കാര്യങ്ങളാണ് അവിടുന്ന് പകര്‍ന്നു നല്‍കിയിരുന്നത്. ആരാധനാപരമായ കാര്യങ്ങളിൽ, പ്രത്യേകിച്ച് നമസ്കാരത്തിൽ, ജനങ്ങൾക്ക് ഭാരമാവാത്ത രൂപം അദ്ദേഹം ഇഷ്ടപ്പെട്ടു. ജനങ്ങൾ ആരാധനകളിൽനിന്ന് അകന്നുപോവുകയോ അവർക്ക് മടുപ്പ് തോന്നുകയോ ചെയ്യാതിരിക്കാനായിരുന്നു ഇത്.
ഈ ഹദീസിൽ അതാണ് വ്യക്തമാക്കുന്നത്. നമസ്കാരത്തിൽ ഇമാമുമാർ തങ്ങൾക്ക് പിന്നിൽ നമസ്കരിക്കുന്നവരുടെ അവസ്ഥ പരിഗണിക്കണമെന്ന് റസൂല്‍ صلى الله عليه وسلم ഉപദേശിക്കുന്നു. റസൂല്‍ صلى الله عليه وسلم പറഞ്ഞു: "നിങ്ങളിലൊരാൾ ജനങ്ങൾക്ക് ഇമാമായി നമസ്കരിക്കുകയാണെങ്കിൽ, അവൻ നമസ്കാരം ലഘൂകരിക്കട്ടെ." അതായത്, ഖുർആൻ പാരായണത്തിലും റുകൂഇലും സുജൂദിലുമെല്ലാം ഇത് പാലിക്കണം. ഇങ്ങനെ ലഘൂകരിക്കാൻ പറയുന്നതിന്‍റെ കാരണം, നമസ്കരിക്കുന്നവരിൽ ശാരീരികമായി ദുർബലരായവരും രോഗികളും പ്രായമായവരും മറ്റ് പ്രയാസങ്ങൾ അനുഭവിക്കുന്നവരും വേഗം പോകാന്‍ അത്യാവശ്യം ഉള്ളവരും ഉണ്ടാവാം. അവർക്ക് നമസ്കാരം ദീർഘിപ്പിക്കുന്നത് പ്രയാസകരമാകും.
തുടർന്ന് റസൂല്‍ صلى الله عليه وسلم പറയുന്നു: "നിങ്ങളിലൊരാൾ ഒറ്റയ്ക്ക് നമസ്കരിക്കുകയാണെങ്കിൽ, അവൻ ഉദ്ദേശിക്കുന്നത്ര ദീർഘിപ്പിച്ചുകൊള്ളട്ടെ." കാരണം, അവന് അവന്‍റെ കഴിവിനെക്കുറിച്ച് വ്യക്തമായി അറിയാം. ക്ഷീണമോ മറ്റോ ഉണ്ടായാൽ ലഘൂകരിക്കാനും അവന് സാധിക്കും. എന്നാൽ, ഇമാമിനെ തുടരുന്നവരുടെ കാര്യം അങ്ങനെയല്ല. ഇമാം നമസ്കാരത്തിൽനിന്ന് വിരമിക്കുന്നതുവരെ അവർക്ക് കാത്തിരിക്കേണ്ടിവരും.
ആരാധനാ കാര്യങ്ങളിൽ ശരീഅത്ത് ജനങ്ങളുടെ അവസ്ഥകളും കഴിവുകളും പരിഗണിക്കുന്നുവെന്നും ഇസ്‌ലാം ഒരു എളുപ്പമുള്ള മതമാണെന്നും ഈ ഹദീസ് വ്യക്തമാക്കുന്നു.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment