ഫോളോ ചെയ്യാം

Friday, 12 September 2025

328 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 68- دروس الحديث - ബാങ്കും ഇക്വാമത്തും

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

ബാങ്കും ഇക്വാമത്തും

بابُ الأَذانِ والإِقامةِ

68 - عَنْ أَنَسِ بْنِ مَالِكٍ رضي الله عنه قَالَ: ((أُمِرَ بِلالٌ أَنْ يَشْفَعَ الأَذَانَ ، وَيُوتِرَ الإِقَامَةَ)) . 

അനസു ബ്നു മാലിക് رضي الله عنه പറഞ്ഞു: ബാങ്ക് (ബാങ്കിന്‍റെ പദങ്ങള്‍) രണ്ട് തവണയും, ഇക്വാമത്ത്  (ഇക്വാമത്തിന്‍റെ പദങ്ങള്‍) ഒറ്റയാക്കാനും ബിലാല്‍ കല്‍പിക്കപ്പെട്ടു. 

الأَذان لغة: الإِعلام.

 എന്നാല്‍ അറിയിക്കല്‍ എന്നാണ് ഭാഷാര്‍ത്ഥം.

الأَذان شرعاً: الإِعلام بدخول وقت الصلاة بأَلفاظٍ مخصوصةٍ.

മതപരമായി, നമസ്കാരത്തിന്‍റെ സമയം ആയെന്ന് പ്രത്യേകമായ പദങ്ങള്‍ കൊണ്ട് അറിയിക്കലാണ് അത്.

يشفع الأَذان: يأْتي بأَلفاظِهِ شفعاً.

പദങ്ങള്‍ ഇരട്ടിയായി പറയുക

يوتر الإِقامة: يأْتي بأَلفاظِها وتراً.

പദങ്ങള്‍ ഒറ്റയായി പറയുക


വിവരണം

    മിഅ'റാജ് യാത്രയില്‍ നമസ്കാരം നിര്‍ബന്ധമാക്കപ്പെടുന്നത് വരെ മുസ്‌ലീംകള്‍ ബാങ്ക് ഇല്ലാതെയായിരുന്നു നമസ്കരിച്ചിരുന്നത്. അവര്‍ നമസ്കാര സമയം അറിയിക്കുന്നതിന് ഒരു സംവിധാനം വേണം എന്ന് ചര്‍ച്ച ചെയ്തിരുന്നു. തീ കത്തിച്ചോ, ബെല്‍ അടിച്ചോ, വിസില്‍ വിളിച്ചോ നമസ്കാര സമയം അറിയിക്കാം എന്നിങ്ങനെയുള്ള ചര്‍ച്ചകള്‍ ഉണ്ടായി. പക്ഷേ അവ ഓരോന്നും മറ്റുള്ളവര്‍ അവരുടെ ആരാധനകള്‍ക്ക് ഉപയോഗിക്കുന്ന കാര്യങ്ങളായിരുന്നു.  അങ്ങനെ ബാങ്ക് വിളിക്കല്‍ നമസ്കാര സമയം അറിയിക്കാനുള്ള മാര്‍ഗ്ഗമായി നിയമമാക്കപ്പെട്ടു. ബാങ്കിന്‍റെ പദങ്ങള്‍ ഈരണ്ട്  ഈരണ്ട് തവണയും ഇക്വാമാത്തിന്‍റെ പദങ്ങള്‍ ഒറ്റതവണയും ചൊല്ലാന്‍ നബി صلى الله عليه وسلم കല്‍പിച്ചു. 

    ബാങ്ക് ദൂരെയുള്ള ആളുകളെ നമസ്കാര സമയം അറിയിക്കാനുള്ളതും ഇക്വാമത്ത് പള്ളിയില്‍ ഹാജറായവരെ നമസ്കാരം തുടങ്ങുകയാണ് എന്ന് അറിയിക്കാനും വേണ്ടിയായത് കൊണ്ടാണ് ബാങ്കിന്‍റെ പദങ്ങള്‍  ഈരണ്ട് തവണ ആക്കിയത്.   


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- ബാങ്കും ഇക്വാമാത്തും സാമൂഹ്യ ബാധ്യതയാണ്. 

2- ബാങ്കിന്‍റെ പദങ്ങള്‍ ഈരണ്ട് തവണയും ഇക്വാമാത്തിന്‍റെ പദങ്ങള്‍ ഒറ്റത്തവണയുമാണ്‌ ചൊല്ലേണ്ടത്. 

3- ബാങ്ക് വിളി ഉച്ചത്തില്‍ ആയിരിക്കണം. അത് ദൂരെയുള്ള ആളുകളെ നമസ്കാര സമയം ആയിരിക്കുന്നു എന്ന് അറിയിക്കാനുള്ളതാണ്. 

4- ബാങ്കിന്‍റെ എല്ലാ പദങ്ങളും രണ്ട് തവണ ചോല്ലേണ്ടതില്ല. തക്ബീര്‍ നാല് തവണയും, അവസാനത്തെ തഹ്ലീല്‍ ഒരു തവണയും ചൊല്ലിയാല്‍ മതി. 

5- ഇക്വാമാത്തിലും എല്ലാ പദങ്ങളും ഒറ്റയായല്ല ചൊല്ലേണ്ടത്. തക്ബീര്‍ (الله أكبر) രണ്ട് തവണ വീതവും,  (قد قامت الصلاة) രണ്ട് തവണയും ചൊല്ലണം. 


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...