عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ഖിബ്‌ല മാറ്റം
73 - عَنْ عَبْدِ اللَّهِ بْنِ عُمَرَ رضي الله عنهما قَالَ: ((بَيْنَمَا النَّاسُ بِقُبَاءَ فِي صَلاةِ الصُّبْحِ إذْ جَاءَهُمْ آتٍ ، فَقَالَ: إنَّ النَّبِيَّ - صلى الله عليه وسلم - قَدْ أُنْزِلَ عَلَيْهِ اللَّيْلَةَ قُرْآنٌ ، وَقَدْ أُمِرَ أَنْ يَسْتَقْبِلَ الْقِبْلَةَ ، فَاسْتَقْبِلُوهَا. وَكَانَتْ وُجُوهُهُمْ إلَى الشَّامِ ، فَاسْتَدَارُوا إلَى الْكَعْبَةِ)) .
قباء: مسجدٌ بالمدينةِ قريبٌ منَ المسجدِ النَّبويِّ.
മസ്ജിദുന്നബവിക്ക് അടുത്തുള്ള ഒരു പള്ളിയാണ് മസ്ജിദു ക്വുബാഅ'.
അബ്ദുല്ലാഹി ബ്നു ഉമര്‍ رضي الله عنهما പറഞ്ഞു: ജനങ്ങള്‍ ക്വുബാഇല്‍ സ്വുബ്ഹി നമസ്കാരത്തിലായിരിക്കേ അവരുടെ അടുക്കല്‍ ഒരാള്‍ വന്നു, എന്നിട്ട് പറഞ്ഞു: നിശ്ചയം ഈ രാത്രിയില്‍ നബി صلى الله عليه وسلم യുടെ മേല്‍ ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെടുകയും ഖിബ്‌ലക്ക് നേരെ മുന്നിടാന്‍ കല്‍പിക്കപ്പെട്ടിട്ടുമുണ്ട്. ആയതിനാല്‍ നിങ്ങള്‍ അതിലേക്ക് മുന്നിടുക. അവരുടെ മുഖങ്ങള്‍ ശാമിലേക്ക് (തിരിഞ്ഞത്) ആയിരുന്നു. അങ്ങനെ അവര്‍ കഅ'ബയിലേക്ക് തിരിഞ്ഞു.
വിവരണം
മസ്ജിദുല്‍ അഖ്സ്വാ മുസ്‌ലീംകളുടെ ആദ്യത്തെ ഖിബ്‌ല ആയിരുന്നു. പിന്നീട് മസ്ജിദുല്‍ ഹറാമിലേക്ക് തിരിഞ്ഞ് നമസ്കരിക്കാന്‍ അല്ലാഹുവിന്‍റെ കല്‍പന ഉണ്ടായി. ഹിജ്റക്ക് ശേഷം മുസ്‌ലീംകള്‍ 16 മാസം മസ്ജിദുല്‍ അഖ്സ്വായിലേക്ക് തിരിഞ്ഞ് നമസ്കരിക്കുകയുണ്ടായിട്ടുണ്ട്.
ഒരിക്കല്‍ ആളുകള്‍ സ്വുബ്ഹി നമസ്കരിച്ചു കൊണ്ടിരിക്കേ അബ്ബാദ് ബ്നു ബിശ്ര്‍ رضي الله عنه എന്ന സ്വഹാബി മസ്ജിദു ക്വുബാഇല്‍ എത്തുകയുണ്ടായി. രാത്രിയില്‍ നബി صلى الله عليه وسلم ക്ക് ഖിബ്‌ല മാറ്റവുമായി ബന്ധപ്പെട്ട വചനം ഇറങ്ങിയിട്ടുണ്ട് എന്ന് അദ്ദേഹം അവരെ അറിയിച്ചു. മസ്ജിദുല്‍ അഖ്സ്വായില്‍ നിന്ന് മസ്ജിദുല്‍ ഹറാമിലേക്ക് തിരിയാനാണ് കല്‍പനയുണ്ടായത്. ആയതിനാല്‍ നിങ്ങള്‍ മസ്ജിദുല്‍ ഹറാമിലേക്ക് തിരിയുക എന്നതായിരുന്നു അദ്ദേഹം അവരെ അറിയിച്ചത്. നബി صلى الله عليه وسلم ക്ക് ഈ വിഷയത്തില്‍ അവതരിക്കപ്പെട്ട ആയത്ത് ഇതാണ്:
﴿ قَدْ نَرَىٰ تَقَلُّبَ وَجْهِكَ فِي السَّمَاءِ ۖ فَلَنُوَلِّيَنَّكَ قِبْلَةً تَرْضَاهَا ۚ فَوَلِّ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِ ۚ وَحَيْثُ مَا كُنتُمْ فَوَلُّوا وُجُوهَكُمْ شَطْرَهُ ۗ وَإِنَّ الَّذِينَ أُوتُوا الْكِتَابَ لَيَعْلَمُونَ أَنَّهُ الْحَقُّ مِن رَّبِّهِمْ ۗ وَمَا اللَّهُ بِغَافِلٍ عَمَّا يَعْمَلُونَ﴾
((നബിയേ,) നിന്‍റെ മുഖം ആകാശത്തേക്ക് തിരിഞ്ഞു കൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാൽ നിനക്ക് ഇഷ്ടമാകുന്ന ഒരു ഖിബ്ലയിലേക്ക് നിന്നെ നാം തിരിക്കുകയാണ്. ഇനി മേൽ നീ നിന്‍റെ മുഖം മസ്ജിദുൽ ഹറാമിന്‍റെ നേർക്ക് തിരിക്കുക. നിങ്ങൾ എവിടെയായിരുന്നാലും അതിന്‍റെ നേർക്കാണ് നിങ്ങൾ മുഖം തിരിക്കേണ്ടത്. വേദം നൽകപ്പെട്ടവർക്ക് ഇത് തങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള സത്യമാണെന്ന് നന്നായി അറിയാം. അവർ പ്രവർത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.) അല്‍ബഖറ 144
ഇത് വിളിച്ചു പറയുന്ന സമയത്ത് അവര്‍ റുകൂഇലായിരുന്നു. അങ്ങനെ അവര്‍ ബൈത്തുല്‍ മുഖദ്ദസില്‍ നിന്ന് അവരുടെ മുഖങ്ങളെ കഅ'ബയിലേക്ക് തിരിക്കുകയുണ്ടായി.
അബ്ബാദ് ബ്നു ബിശ്ര്‍ رضي الله عنه എന്ന സ്വഹാബി അവിടെ നമസ്കരിച്ച് കൊണ്ടിരിക്കുന്നവരെ ഖിബ്‌ല മാറ്റം അറിയിച്ചപ്പോള്‍ അവര്‍ ഉടനെ കഅ'ബയിലേക്ക് തിരിയുകയുണ്ടായി. ആ കാലത്ത് മതത്തിന്‍റെ പേരില്‍ കളവുകള്‍ പ്രച്ചരിച്ചിട്ടുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ വിശുദ്ധ ക്വൂര്‍ആനിന്‍റെ വചനം കേട്ടപ്പോള്‍ അവര്‍ ഉടന്‍ തന്നെ അതിനു മറുപടി കൊടുക്കുകയുണ്ടായി. മതവിഷയങ്ങളില്‍ അവരുടെ രീതി അപ്രകാരമായിരുന്നു.
ഖിബ്‌ല തെറ്റി നമസ്കരിക്കുന്നവരെ അവര്‍ നമസ്കരിച്ചു കൊണ്ടിരിക്കേ തന്നെ ഉണര്‍ത്താവുന്നതാണ് എന്ന് ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാം.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- മുസ്‌ലീംകളുടെ ആദ്യത്തെ ഖിബ്‌ല ബൈത്തുല്‍ മുക്വദ്ദസ് ആയിരുന്നു. പിന്നീട് അത് മക്കയിലെ മസ്ജിദുല്‍ ഹറാമിലേക്ക് മാറ്റുകയുണ്ടായി.
2- ഖിബ്‌ലക്ക് നേരെ തിരിഞ്ഞ് നമസ്കരിക്കല്‍ മുസ്‌ലീംകള്‍ക്ക് നിര്‍ബന്ധമാണ്.
3- ഖിബ്‌ല തെറ്റി നമസ്കരിക്കുന്നവനെ അവന്‍ നമസ്കാരത്തില്‍ ആയിരിക്കെ തന്നെ ഉണര്‍ത്താവുന്നതാണ്. അപ്പോള്‍ അവന്‍ ശരിയായ ദിശയിലേക്ക് തിരിയണം. നമസ്കാരം മടക്കി നിര്‍വ്വഹിക്കേണ്ടതില്ല.
4- നമസ്കരിച്ച് കൊണ്ടിരിക്കുന്നവരെ ഉണര്‍ത്താനും നമസ്കരിക്കുന്നവര്‍ക്ക് അത് ശ്രദ്ധിക്കാനും അനുവാദമുണ്ട്.
5- ഖബറുല്‍ വാഹിദ് ഇസ്‌ലാമില്‍ തെളിവാണ്. അതുനുള്ള ഉദാഹരണമാണ് ഈ ഹദീസ്.

No comments:
Post a Comment