عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو محمد، تقي الدين (المتوفى: 600هـ)
അറുക്കാന്‍ ഉപയോഗിക്കാവുന്നവ
396 - عَنْ رَافِعِ بْنِ خَدِيجٍ رضي الله عنه قَالَ: (كُنَّا مَعَ رَسُولِ اللَّهِ صلى الله عليه وسلم بِذِي الْحُلَيْفَةِ مِنْ تِهَامَةَ، فَأَصَابَ النَّاسَ جُوعٌ فَأَصَابُوا إبِلاً وَغَنَماً، وَكَانَ النَّبِيُّ صلى الله عليه وسلم فِي أُخْرَيَاتِ الْقَوْمِ، فَعَجِلُوا وَذَبَحُوا وَنَصَبُوا الْقُدُورَ فَأَمَرَ النَّبِيُّ صلى الله عليه وسلم بِالْقُدُورِ فَأُكْفِئَتْ، ثُمَّ قَسَمَ فَعَدَلَ عَشَرَةً مِنْ الْغَنَمِ بِبَعِيرٍ، فَنَدَّ مِنْهَا بَعِيرٌ فَطَلَبُوهُ فَأَعْيَاهُمْ، وَكَانَ فِي الْقَوْمِ خَيْلٌ يَسِيرَةٌ فَأَهْوَى رَجُلٌ مِنْهُمْ بِسَهْمٍ، فَحَبَسَهُ اللَّهُ. فَقَالَ: إنَّ لِهَذِهِ الْبَهَائِمِ أَوَابِدَ كَأَوَابِدِ الْوَحْشِ، فَمَا نَدَّ عَلَيْكُمْ مِنْهَا فَاصْنَعُوا بِهِ هَكَذَا، قُلْتُ: يَا رَسُولُ اللَّهِ، إنَّا لاقُو الْعَدُوِّ غَداً، وَلَيْسَ مَعَنَا مُدىً. أَفَنَذْبَحُ بِالْقَصَبِ؟ قَالَ: مَا أَنْهَرَ الدَّمَ، وَذُكِرَ اسْمُ اللَّهِ عَلَيْهِ، فَكُلُوهُ، لَيْسَ السِّنَّ وَالظُّفْرَ، وَسَأُحَدِّثُكُمْ عَنْ ذَلِكَ، أَمَّا السِّنُّ: فَعَظْمٌ، وَأَمَّا الظُّفْرُ: فَمُدَى الْحَبَشَةِ).
റാഫിഅ് ഇബ്നു ഖദീജ് رضي الله عنه വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞങ്ങൾ തിഹാമയിലെ ദില്‍ഹുലൈഫയിൽ അല്ലാഹുവിന്‍റെ റസൂല്‍ صلى الله عليه وسلم യോടൊപ്പം ഉണ്ടായിരുന്നു. ആളുകൾക്ക് കടുത്ത വിശപ്പ് അനുഭവപ്പെടുകയും, അവർ ചില ഒട്ടകങ്ങളെയും ആടുകളെയും (യുദ്ധമുതലായി) നേടുകയും ചെയ്തു. നബി صلى الله عليه وسلم സംഘത്തിന്‍റെ പിൻഭാഗത്തായിരുന്നു. അതുകൊണ്ട് ആളുകൾ തിടുക്കം കൂട്ടി, അവയെ അറുക്കുകയും പാത്രങ്ങൾ അടുപ്പത്തുവെക്കുകയും ചെയ്തു. എന്നാൽ നബി صلى الله عليه وسلم ഉത്തരവിട്ടതനുസരിച്ച് പാത്രങ്ങൾ മറിച്ചിടപ്പെട്ടു. പിന്നീട് അവിടുന്ന് അത് വീതിക്കുകയും, ഒരു ഒട്ടകത്തിന് പത്ത് ആടുകൾ എന്ന തോതിൽ സമമാക്കുകയും ചെയ്തു. അതിനിടയിൽ ഒരു ഒട്ടകം ഓടിപ്പോയി. ആളുകൾ അതിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും അത് അവരെ തളർത്തിക്കളഞ്ഞു. ആ സംഘത്തിൽ കുറച്ച് കുതിരകളേ ഉണ്ടായിരുന്നുള്ളൂ. അതിലൊരാൾ ആ ഒട്ടകത്തിന് നേരെ ഒരു അമ്പെയ്തു, അല്ലാഹു അതിനെ തടഞ്ഞുനിർത്തി. അപ്പോൾ അവിടുന്ന് പറഞ്ഞു: "തീർച്ചയായും ഈ മൃഗങ്ങൾക്ക് കാട്ടുമൃഗങ്ങളെപ്പോലെ വന്യസ്വഭാവമുണ്ട്. അതിനാൽ അവയിൽ ഏതെങ്കിലും ഒന്ന് നിങ്ങൾക്ക് കീഴടങ്ങാതെ ഓടിപ്പോയാൽ നിങ്ങളതിനോട് ഇതുപോലെ ചെയ്യുക." ഞാൻ ചോദിച്ചു: "അല്ലാഹുവിന്‍റെ റസൂലേ, നാളെ ഞങ്ങൾ ശത്രുവിനെ നേരിടാൻ പോവുകയാണ്, ഞങ്ങളുടെ പക്കൽ കത്തികളൊന്നുമില്ല. ഞങ്ങൾക്ക് മുളങ്കഷ്ണങ്ങൾ കൊണ്ട് അറുക്കാമോ?" അവിടുന്ന് പറഞ്ഞു: "രക്തം ഒഴുക്കുകയും, അല്ലാഹുവിന്‍റെ നാമം സ്മരിക്കപ്പെടുകയും ചെയ്തത് ഏതോ അത് നിങ്ങൾ തിന്നുകൊള്ളുക; പല്ലും നഖവും ഒഴികെ. അതിനെക്കുറിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞുതരാം: പല്ല് എന്നത് എല്ലാണ്, നഖമാകട്ടെ അബിസീനിയക്കാരുടെ (ഹബ്ശികളുടെ) കത്തിയാണ്."
نَدَّ: ഓടിപ്പോയി.
أَعياهمْ: അവരെ തളർത്തി / അശക്തരാക്കി.
أَوَابِد: കാട്ടുസ്വഭാവമുള്ളത്
أَنْهَرَ الدَّمَ: രക്തം ഒഴുക്കി.
فَمُدَى الْحَبَشَةِ: കത്തികൾ (അബിസീനിയക്കാരുടെ ആയുധം).

No comments:
Post a Comment