عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو محمد، تقي الدين (المتوفى: 600هـ)
ചുവന്ന വസ്ത്രം ധരിക്കാമോ ?!
403 - عَنْ الْبَرَاءِ بْنِ عَازِبٍ رضي
الله عنه قَالَ: (مَا رَأَيْتُ مِنْ ذِي لِمَّةٍ فِي حُلَّةٍ حَمْرَاءَ
أَحْسَنَ مِنْ رَسُولِ اللَّهِ صلى الله عليه وسلم، لَهُ شَعَرٌ يَضْرِبُ
مَنْكِبَيْهِ، بَعِيدُ مَا بَيْنَ الْمَنْكِبَيْنِ، لَيْسَ بِالْقَصِيرِ وَلا
بِالطَّوِيلِ).
അല്‍ബറാഉ ബ്നു ആസിബ് رضي الله عنه വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: "ചുവന്ന വസ്ത്രത്തിൽ കാതുകളുടെ കീഴ്ഭാഗം വരെ മുടിയുള്ള ആരെയും അല്ലാഹുവിന്‍റെ റസൂല്‍ صلى الله عليه وسلم യേക്കാള്‍ ഭംഗിയുള്ളവരായി ഞാൻ കണ്ടിട്ടില്ല. റസൂല്‍ صلى الله عليه وسلم യുടെ തിരുമുടി ചുമലുകൾ വരെ എത്തുമായിരുന്നു, ഇരുചുമലുകൾക്കുമിടയിൽ വിശാലതയുണ്ടായിരുന്നു; അവിടുന്ന് അമിതമായി പൊക്കമുള്ളതോ ഉയരം കുറഞ്ഞതോ ആയിരുന്നില്ല."
- ذِي لِمَّةٍ : കാതുകളുടെ കീഴ്ഭാഗം വരെ നീളമുള്ള മുടിയുള്ള
حُلَّة : രണ്ടു വസ്ത്രങ്ങൾ അടങ്ങിയ വസ്ത്രധാരണം.

No comments:
Post a Comment