عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو محمد، تقي الدين (المتوفى: 600هـ)
എല്ലാ തരം പട്ടു വസ്ത്രങ്ങളും നിഷിദ്ധമാണ്
404 - عَنْ الْبَرَاءِ بْنِ عَازِبٍ رضي الله عنه قَالَ: (أَمَرْنَا رَسُولُ اللَّهِ صلى الله عليه وسلم بِسَبْعٍ، وَنَهَانَا عَنْ سَبْعٍ: أَمَرْنَا بِعِيَادَةِ الْمَرِيضِ، وَاتِّبَاعِ الْجِنَازَةِ، وَتَشْمِيتِ الْعَاطِسِ، وَإِبْرَارِ الْقَسَمِ (أَوْ الْمُقْسِمِ)، وَنَصْرِ الْمَظْلُومِ، وَإِجَابَةِ الدَّاعِي، وَإِفْشَاءِ السَّلامِ. وَنَهَانَا عَنْ خَوَاتِيمَ - أَوْ عَنْ تَخَتُّمٍ - بِالذَّهَبِ، وَعَنْ الشُّرْبِ بِالْفِضَّةِ، وَعَنْ الْمَيَاثِرِ، وَعَنْ الْقَسِّيِّ، وَعَنْ لُبْسِ الْحَرِيرِ، وَالإِسْتَبْرَقِ، وَالدِّيبَاجِ).
അല്‍ബറാഉ ബ്നു ആസിബ് رضي الله عنه വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: "അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم ഏഴ് കാര്യങ്ങൾ ചെയ്യുവാൻ നമ്മോട് കൽപ്പിക്കുകയും, ഏഴ് കാര്യങ്ങളിൽ നിന്ന് നമ്മെ വിലക്കുകയും ചെയ്തു: രോഗിയെ സന്ദർശിക്കുക, ജനാസയെ (മയ്യത്ത്) പിൻതുടരുക, തുമ്മിയവന് പ്രാർത്ഥിക്കുക, സത്യം ചെയ്തവന്‍റെ സത്യം പാലിക്കാൻ സഹായിക്കുക, മർദ്ദിതനെ (അക്രമിക്കപ്പെട്ടവനെ) സഹായിക്കുക, ക്ഷണിച്ചാൽ ഉത്തരം നൽകുക, സലാം പ്രചരിപ്പിക്കുക എന്നിവയാണ് കൽപ്പിച്ചത്
- تَشْمِيت الْعَاطِسِ : തുമ്മിയവന് കാരുണ്യത്തിനായി പ്രാർത്ഥിക്കൽ
. - الْمَيَاثِر : കുതിരയുടെയോ ഒട്ടകത്തിന്‍റെയോ പുറത്ത് വെക്കുന്ന പട്ടു കൊണ്ടുണ്ടാക്കിയ വിരിപ്പ്
. - الْقَسِّي : ചണവും പട്ടൂനൂലും കൂട്ടിക്കലർത്തി നെയ്തെടുത്ത വസ്ത്രങ്ങൾ
. - الإِسْتَبْرَق : കട്ടിയുള്ള പട്ടുനൂൽ വസ്ത്രം
. - الدِّيبَاج : പട്ടു കൊണ്ട് തുന്നല്‍ പണി ചെയ്ത ഒരു തരം പട്ടുനൂൽ വസ്ത്രം
. (ദീബാജ്' എന്നാൽ ഗുണമേന്മയുള്ള, ഭംഗിയായി നെയ്തെടുത്ത പട്ടുനൂൽ വസ്ത്രം തന്നെയാണ് . ചില സന്ദർഭങ്ങളിൽ കട്ടിയുള്ള പട്ടിനും, മറ്റു ചില സന്ദർഭങ്ങളിൽ 'ഇസ്തബ്‌റഖ്' അല്ലാത്ത നേർത്ത പട്ടിനും ഈ വാക്ക് ഉപയോഗിക്കുന്നു .)

No comments:
Post a Comment