ഫോളോ ചെയ്യാം

Friday, 4 September 2026

689 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 429 دروس الحديث - യജമാനന്‍റെ മരണശേഷം മോചനം നിശ്ചയിക്കപ്പെട്ട അടിമയെ വിൽക്കൽ

  



 

    

عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ) 


യജമാനന്‍റെ മരണശേഷം മോചനം നിശ്ചയിക്കപ്പെട്ട അടിമയെ  വിൽക്കൽ

بابُ بيعِ المُدَبَّرِ

മുദബ്ബറായ അടിമയെ വിൽക്കൽ


429 - عَنْ جَابِرِ بْنِ عَبْدِ اللَّهِ رضي الله عنهما قَالَ: (دَبَّرَ رَجُلٌ مِنْ الأَنْصَارِ غُلاماً لَهُ)

    ജാബിറു ബ്നു അബ്ദില്ലാഹ് رضي الله عنهما യില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: "അൻസ്വാരികളിൽപെട്ട ഒരാൾ തന്‍റെ അടിമയെ 'തദ്ബീർ' ചെയ്തു (തന്‍റെ മരണശേഷം അടിമ സ്വതന്ത്രനാകുമെന്ന് പ്രഖ്യാപിച്ചു)."

  • المُدَبَّر: യജമാനൻ തന്‍റെ ജീവിതകാലത്ത് "എന്‍റെ മരണശേഷം നീ സ്വതന്ത്രനാണ്" എന്ന് പ്രഖ്യാപിച്ച അടിമക്കാണ് 'മുദബ്ബർ' എന്ന് പറയുന്നത്. 

  • മറ്റൊരു നിവേദനത്തിൽ വ്യക്തമാക്കുന്നത് പോലെ, ആ വ്യക്തിക്ക് ഈ അടിമയല്ലാതെ മറ്റു സ്വത്തുക്കളൊന്നും ഉണ്ടായിരുന്നില്ല. അതിനാൽ നബി صلى الله عليه وسلم ആ അടിമയെ വിൽക്കുകയും അതിന്‍റെ തുക (എണ്ണൂറ് ദിർഹം) അദ്ദേഹത്തിന് നൽകുകയും ചെയ്തു. യജമാനന് ജീവിച്ചിരിക്കുമ്പോൾ തന്നെ സാമ്പത്തിക ഞെരുക്കമോ കടബാധ്യതയോ ഉണ്ടായാൽ ഇത്തരം അടിമയെ വിൽക്കാമെന്നതാണ് ഇതിലെ നിയമം.

വിവരണം

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍



 

No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...