عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ
وَسَلَّمَ: «لَلَّهُ أَشَدُّ فَرَحًا بِتَوْبَةِ أَحَدِكُمْ، مِنْ أَحَدِكُمْ بِضَالَّتِهِ،
إِذَا وَجَدَهَا»-صحيح مسلم
അബൂഹുറൈറ رضي الله عنه പറഞ്ഞു. റസൂല്‍ صلى الله عليه وسلم പറഞ്ഞിരിക്കുന്നു: നിങ്ങളില്‍ ഒരാളുടെ കളഞ്ഞ് പോയ ഒരു സാധനം തിരികെ കാണുമ്പോള്‍ (അവനുണ്ടാകുന്ന) സന്തോഷത്തേക്കാള്‍, നിങ്ങളില്‍ ഒരാളുടെ തൗബ കൊണ്ട് അല്ലാഹുവിന് ഭയങ്കര സന്തോഷമാണ്.
عن عَبْد اللَّهِ بْن بُسْرٍ، قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «طُوبَى لِمَنْ وَجَدَ فِي صَحِيفَتِهِ اسْتِغْفَارًا كَثِيرًا»-رواه ابن ماجه -صحيح
പാഠങ്ങള്‍:
തൗബയും ഇസ്തിഅ്ഫാറും ധാരാളമായി വര്‍ധിപ്പിക്കണം.
അടിമ തൗബ ചെയ്യുന്നത് അല്ലാഹുവിന് വളരെ ഇഷ്ടമുള്ള കാര്യ മാണ്.
നാം തൗബ ചെയ്യുന്നതിലൂടെ അല്ലാഹു വളരെയധികം സന്തോഷിക്കും.
തൗബ ചെയ്യുമ്പോള്‍ അതിന്‍റെ നിബന്ധനകള്‍ പാലിച്ച് കൊണ്ട് അത് ചെയ്യണം. ഇല്ലെങ്കില്‍ തൗബ സ്വീകരിക്കപ്പെടില്ല.
തൗബയുടെ നിബന്ധനകള്‍:
അടിമ അല്ലാഹുവുമായി ബന്ധപ്പെട്ട പാപമാണ് ചെയ്തതെങ്കില്‍ അതില്‍ നിന്ന് തൗബ ചെയ്യാനുള്ള നിബന്ധനകള്‍ മൂന്നെണ്ണമാണ്:-
1- ആ പാപം ജീവിതത്തില്‍ നിന്ന് പാടെ ഒഴിവാക്കുക,
2- അത് ചെയ്തതില്‍ അതിയായി ഖേദിക്കുക,
3- അതിലേക്ക് മടങ്ങുകയില്ലെന്ന് ദൃഢനിശ്ചയം ചെയ്യുക.
ഇനി പാപം മനുഷ്യരുമായി ബന്ധപ്പെട്ടുള്ളതാണെങ്കില്‍ അതില്‍ നിന്ന് തൗബ ചെയ്യാനുള്ള നിബന്ധനകള്‍ നാലെണ്ണമാണ്. മുകളില്‍ പറഞ്ഞ മൂന്നെണ്ണവും, നാലമത്തേതായി മനുഷ്യരുമായി ബന്ധപ്പെട്ട ഇടപാടുകള്‍ പൂര്‍ത്തീകരിക്കുക കൂടി വേണം. സാമ്പത്തികമായ വല്ല ഇടപാടുകളുമാണെങ്കില്‍ അവ വീട്ടണം, ഏഷണിയോ പരദൂഷണം പോലുള്ളതോ ആണെങ്കില്‍ അവരോട് മാപ്പ് ചോദിക്കണം. ഈ നിലക്ക് മനുഷ്യരുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളില്‍ നിന്നും അവന്‍ മുക്തനായി വേണം തൗബ ചെയ്യാന്‍.
ഇസ്തിഅ്ഫാര്‍ എന്നാല്‍ പാപം പൊറുക്കാന്‍ ചോദിക്കുക എന്നാണ്.
ഇത് വളരെ എളുപ്പമുള്ളതും മഹത്വമേറിയതുമായ കാര്യമാണ്.
ഇരു ലോകത്തിലുമുള്ള വിജയങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും ഇത് അത്യാവശ്യമാണെന്ന് പ്രമാണങ്ങള്‍ പഠിപ്പിക്കുന്നു.
'അസ്തഅ്ഫിറുല്ലാഹ്' എന്ന് പറയാന്‍ എളുപ്പമാണ്. നാം എല്ലായ്പ്പോഴും ഇത് പറയുന്നവരാവുക. ഇത് കൂടുതലായി കര്‍മങ്ങളുടെ രേഖ യില്‍ കാണുന്നവര്‍ക്ക് വിജയമുണ്ട്.

No comments:
Post a Comment