ഫോളോ ചെയ്യാം

Wednesday, 30 October 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 16 دروس الحديث - ഹജ്ജിന്‍റേയും ഉംറയുടെയും പ്രതിഫലം


عَنْ أَنَسٍ، قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: مَنْ صَلَّى الغَدَاةَ فِي جَمَاعَةٍ ثُمَّ قَعَدَ يَذْكُرُ اللَّهَ حَتَّى تَطْلُعَ الشَّمْسُ، ثُمَّ صَلَّى رَكْعَتَيْنِ كَانَتْ لَهُ كَأَجْرِ حَجَّةٍ وَعُمْرَةٍ، قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: تَامَّةٍ تَامَّةٍ تَامَّةٍ- رواه الترمذي- حسن

അനസ് رضي الله عنه പറഞ്ഞു: അല്ലാഹുവിന്‍റെ റസൂല്‍ صلى الله عليه وسلم പറഞ്ഞു: ആരെങ്കിലും ജമാഅത്തായി ഫജ്ര്‍ നമസ്കാരം നിര്‍വ്വഹിക്കുകയും പിന്നെ അല്ലാഹുവിനെ ഓര്‍ത്തു കൊണ്ട് സൂര്യന്‍ ഉദിക്കുന്നത് വരെ (അവിടെ) ഇരിക്കുകയും, ശേഷം രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്താല്‍ അവന് ഹജ്ജിന്‍റേയും ഉംറയുടെയും പ്രതിഫലം ഉണ്ടായിരിക്കുന്നതാണ്. അനസ് رضي الله عنه പറഞ്ഞു: റസൂല്‍ صلى الله عليه وسلم പറഞ്ഞിട്ടുണ്ട്: പൂര്‍ണ്ണമായി, പൂര്‍ണ്ണമായി, പൂര്‍ണ്ണമായി.

*ഫജ്ര്‍ നമസ്കാര ശേഷം നമസ്കാര സ്ഥലത്ത് തന്നെ ഇരിക്കല്‍ പുണ്യമുള്ള കാര്യമാണ്. 

*അങ്ങനെ ഇരുന്ന് സൂര്യന്‍ ഉദിച്ച് അല്‍പം കഴിഞ്ഞാല്‍ രണ്ട് റക്അത്ത് നമസ്കരിക്കുന്നത് ഹജ്ജിന്‍റേയും ഉംറയുടേയും പ്രതിഫലത്തിന് തുല്യമായ കാര്യമാണ്. 

*ഈ നമസ്കാരം ദ്വുഹാ നമസ്കാരമാണ്. അത് അതിന്‍റെ ആദ്യ സമയത്ത് തന്നെ നിര്‍വ്വഹിക്കലാണ് ഇങ്ങനെ ചെയ്യുമ്പോള്‍ സംഭവിക്കുന്നത് എന്ന് പണ്ഡിതന്‍മാര്‍ വിശദീകരിച്ചിട്ടുണ്ട്.

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...