ഫോളോ ചെയ്യാം

Sunday, 27 October 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 7 دروس الحديث - അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള സ്ഥലങ്ങളാണ് മസ്ജിദുകള്‍

 


عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: «أَحَبُّ الْبِلَادِ إِلَى اللهِ مَسَاجِدُهَا، وَأَبْغَضُ الْبِلَادِ إِلَى اللهِ أَسْوَاقُهَا»-مسلم (671)

അബൂഹുറൈറ رضي الله عنه നിവേദനം ചെയ്തു. റസൂല്‍ صلى الله عليه وسلم പറഞ്ഞു: നാടുകളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടം അതിലെ പള്ളികളാണ്, നാടുകളില്‍ അല്ലാഹുവിന് ഏറ്റവും ദേഷ്യം അതിലെ അങ്ങാടികളാണ്.


പാഠങ്ങള്‍:

@ അല്ലാഹുവിനെ മാത്രം ആരാധിക്കാനുള്ള സുന്ദര ഭവനങ്ങളാണ് പള്ളികള്‍. 

@ അവയാണ് സ്ഥലങ്ങളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടം. 

ധാരാളം തിന്‍മകള്‍ നിറഞ്ഞ് നില്‍ക്കുന്ന സ്ഥലങ്ങളാണ് അങ്ങാടികള്‍. അതിനാല്‍ അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ള സ്ഥലങ്ങളാണ് അങ്ങാടികള്‍.

അങ്ങാടികളില്‍ പാലിക്കപ്പെടേണ്ട കാര്യങ്ങള്‍

1- നല്ല നിയ്യത്ത് ഉണ്ടാവല്‍, നല്ല ഉദ്ധേശങ്ങള്‍ക്ക് വേണ്ടിയാവണം അങ്ങാടികളില്‍ പോകേണ്ടത്.      

2-  അല്ലാഹുവിനെ സ്മരിക്കല്‍. ഉമര്‍ رضي الله عنه നിവേദനം. റസൂല്‍ صلى الله عليه وسلم പറഞ്ഞു: ആരെങ്കിലും അങ്ങാടിയില്‍ പ്രവേശിക്കുകയും

(لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الحَمْدُ يُحْيِي وَيُمِيتُ، وَهُوَ حَيٌّ لاَ يَمُوتُ، بِيَدِهِ الخَيْرُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ

-അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല, അവന്‍ ഏകനാണ്, അവന് പങ്കുകാരില്ല. അവനാണ് സര്‍വ്വാധിപത്യവും, അവനാണ് സര്‍വ്വ സ്തുതിയും, അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അവന്‍ എന്നെന്നും ജീവിക്കുന്നവനും മരിക്കാത്തവനുമാകുന്നു. അവന്‍റെ കയ്യാല്‍ ആണ് നന്‍മകള്‍ ഉണ്ടാവുക. അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു- എന്ന് പറയുകയും ചെയ്താല്‍ അല്ലാഹു അവന് 1000000 (പത്ത് ലക്ഷം) നന്‍മകള്‍ എഴുതുകയും, 1000000 തിന്‍മകള്‍ അവനില്‍ നിന്ന് മായ്ക്കുകയും, അവന് 1000000 പദവികള്‍ ഉയര്‍ത്തുകയും ചെയ്യും. 

(ഈ ഹദീസിനെ കുറിച്ച് حسن بمجموع طرقه എന്ന് ശൈഖ് അല്‍ബാനി പറഞ്ഞിട്ടുണ്ട്)

3-  സലാം വ്യാപിപ്പിക്കല്‍,    

4-  വഴിയിലെ കടമകള്‍ നിറവേറ്റല്‍,        

5-  ദൃഷ്ടിയെ താഴ്ത്തല്‍, 

6-  നല്ല സ്വഭാവവും, നല്ല പെരുമാറ്റവും 

7 -സംസാരത്തില്‍ സത്യസന്ധതയുണ്ടാവല്‍, 

8 -ഗുണകാംക്ഷയുണ്ടാവല്‍,       

9- അനാവശ്യമായ ശബ്ദകോലാഹങ്ങള്‍ ഉണ്ടാക്കാതിരിക്കല്‍.      

10 -നന്‍മ കല്‍പിക്കലും തിന്‍മ വിരോധിക്കലും.

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...