ഫോളോ ചെയ്യാം

Wednesday, 30 October 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 15 دروس الحديث - വലിയവരെ ബഹുമാനിക്കുക , ചെറിയവരോട് നന്ദി കാണിക്കുക


 

عَنْ زَرْبِيٍّ، قَالَ: سَمِعْتُ أَنَسَ بْنَ مَالِكٍ يَقُولُ: جَاءَ شَيْخٌ يُرِيدُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأَبْطَأَ القَوْمُ عَنْهُ أَنْ يُوَسِّعُوا لَهُ، فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «لَيْسَ مِنَّا مَنْ لَمْ يَرْحَمْ صَغِيرَنَا وَيُوَقِّرْ كَبِيرَنَا»- رواه الترمذي- قال الألباني: صحيح

അനസ് رضي الله عنه പറഞ്ഞു: നബി صلى الله عليه وسلم യെ ഉദ്ദേശിച്ച് കൊണ്ട് ഒരു പ്രായമായ ആള്‍ വന്നു, അപ്പോള്‍ സ്വഹാബികള്‍ അദ്ദേഹത്തിന് (വഴി) വിശാലമാക്കാന്‍ സാവകാശം കാണിച്ചു. അപ്പോള്‍ നബി صلى الله عليه وسلم പറഞ്ഞു: നമ്മിലെ ചെറിയവനോട് കരുണ കാണിക്കാത്തവനും വലിയവനെ ബഹുമാനിക്കാത്തവനും നമ്മില്‍ പെട്ടവനല്ല.

പാഠങ്ങള്‍:

ഒരു മുസ്ലിം ജീവിതത്തില്‍ പല കാര്യങ്ങളും ശ്രദ്ധിക്കേ ണ്ടതുണ്ട്. 

സഹജീവികളുമായി ബന്ധപ്പെട്ട് ധാരാളം കാര്യങ്ങള്‍ അ വന്‍ പാലിക്കണം. 

അതില്‍ പെട്ടതാണ്: വലിയവരെ ബഹുമാനിക്കലും ചെറിയവരോട് കരുണ കാണിക്കലും.

തന്നേക്കാള്‍ പ്രായം കൊണ്ടും, പദവി കൊണ്ടും മുകളിലുള്ളവരെ ബഹുമാനിക്കാന്‍ സാധിക്കണം. 

വലിയവരെ ബഹുമാനിക്കുന്ന കാര്യത്തില്‍ വന്‍വീഴ്ച കാണുന്ന കാലത്താണ് നാമുള്ളത്. 

കുടുംബത്തിലെ  കാരണവന്‍മാരെ പോലും വേണ്ടവിധം ബഹുമാനിക്കാത്ത തലമുറയാണ് ഇന്ന് വളര്‍ന്ന് കൊണ്ടിരിക്കുന്നത്. 

വലിയവരെ ബഹുമാനിക്കാത്തവര്‍ നമ്മില്‍ പെട്ടവനല്ല എന്നാല്‍ ഈ മതത്തില്‍ പെട്ടവനല്ല എന്നാണ് അര്‍ത്ഥമാക്കുന്നത്. 

അപ്പോള്‍ ഈ മതത്തിന്‍റെ പ്രധാന കാര്യങ്ങളില്‍ പെട്ടതാണ് വലിയവരെ ബഹുമാനിക്കല്‍ എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. 

അതിന് അതിന്‍റേതായ പ്രാധാന്യം നല്‍കാന്‍ ചെറുപ്പക്കാര്‍ക്ക് സാധിക്കണം എന്ന് ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നു.

    മറ്റൊരു ഹദീസില്‍ റസൂല്‍ صلى الله عليه وسلم  പറഞ്ഞു: നരയുള്ള (പ്രായമുള്ള) മുസ്ലിമിനേയും, വിശുദ്ധ ക്വുര്‍ആനിനെ അതിരുവിടാതെയും അതില്‍ കുറവ് വരുത്താതെയും വഹിക്കുന്നവനേയും (മനഃപ്പാഠമാക്കിയവനേയും), നീതിമാനായ ഭരണാധികാരിയെയും ആദരിക്കല്‍ നിശ്ചയം അല്ലാഹുവിനെ മഹത്വപ്പെടുത്തുന്നതില്‍ പെട്ടതാണ്. (സുനനു അബീദാവൂദ്)

അതോടൊപ്പം, തന്നേക്കാള്‍ ചെറിയവരോട് കാരുണ്യം ഉള്ള മനസ്സോട് കൂടി പെരുമാറാനും മുസ്ലിമിന് സാധിക്കണം. 

ചെറിയവനോ, ദുര്‍ബലനോ ആയ ആളെ കാണുമ്പോള്‍ മനസ്സില്‍ കാരുണ്യം ഉണ്ടാവുകയും അവരോട് നല്ല നിലക്ക് പെരുമാറുന്ന അവസ്ഥ ഉണ്ടാക്കുകയും വേണം. 

ഈ രണ്ട് കാര്യങ്ങളും ഒരു പോലെ പാലിക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ..

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...