ഫോളോ ചെയ്യാം

Saturday, 26 October 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 5 - സല്‍സ്വഭാവം

 


عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: أَكْمَلُ الْمُؤْمِنِينَ إِيمَانًا أَحْسَنُهُمْ خُلُقًا، وَخَيْرُكُمْ خَيْرُكُمْ لِنِسَائِهِمْ.- (رواه الترمذي برقم: 1162- قال الألباني: حسن صحيح)

അബൂഹുറൈറ رضي الله عنه നിവേദനം. റസൂല്‍ صلى الله عليه وسلم പറഞ്ഞു: വിശ്വാസികളില്‍ ഏറ്റവും പൂര്‍ണമായ വിശ്വാസമുള്ളത് അവരില്‍ ഏറ്റവും നല്ല സ്വഭാവം ഉള്ളവര്‍ക്കാണ്. നിങ്ങളില്‍ ഉത്തമര്‍ ഭാര്യമാരോട് നല്ല നിലക്ക് പെരുമാറുന്നവരാണ്.

عَنْ أَبِى أُمَامَةَ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم « أَنَا زَعِيمٌ بِبَيْتٍ فِى رَبَضِ الْجَنَّةِ لِمَنْ تَرَكَ الْمِرَاءَ وَإِنْ كَانَ مُحِقًّا وَبِبَيْتٍ فِى وَسَطِ الْجَنَّةِ لِمَنْ تَرَكَ الْكَذِبَ وَإِنْ كَانَ مَازِحًا وَبِبَيْتٍ فِى أَعْلَى الْجَنَّةِ لِمَنْ حَسَّنَ خُلُقَهُ »- رواه أبو داود، حديث: 4802- قال الألباني: حسن

അബൂഉമാമ رضي الله عنه പറഞ്ഞു: റസൂല്‍  صلى الله عليه وسلم പറഞ്ഞു: പറയാന്‍ അര്‍ഹനാണെങ്കിലും (പറയുന്നത് ശരിയാണെങ്കിലും)  തര്‍ക്കം ഒഴിവാക്കിയവന് സ്വര്‍ഗത്തിന്‍റെ അരികില്‍ ഒരു വീട് ലഭിക്കുമെന്ന് ഞാന്‍ ജാമ്യം നില്‍ക്കുന്നു (ഉറപ്പ് നല്‍കുന്നു), തമാശക്കാണെങ്കിലും കളവിനെ ഒഴിവാക്കിയവന് സ്വര്‍ഗത്തിന്‍റെ മധ്യത്തില്‍ ഒരു വീട് ലഭിക്കുമെന്ന് ഞാന്‍ ജാമ്യം നില്‍ക്കുന്നു (ഉറപ്പ് നല്‍കുന്നു), സ്വഭാവം നന്നാക്കിയവന് സ്വര്‍ഗത്തിന്‍റെ ഏറ്റവും ഉന്നതിയില്‍ ഒരു വീട് ലഭിക്കുമെന്ന് ഞാന്‍ ജാമ്യം നില്‍ക്കുന്നു (ഉറപ്പ് നല്‍കുന്നു).

പാഠങ്ങള്‍:

നാല് അടിസ്ഥാന ഘടകങ്ങള്‍ സല്‍സ്വഭാവത്തിന് ആവശ്യമാണ്. 

1-ക്ഷമ, 

2- ചാരിത്ര്യം (ജീവിത വിശുദ്ധി), 

3- ധീരത, 

4-നീതിബോധം.


സല്‍സ്വഭാവത്തിന്‍റെ ശ്രേഷ്ടതകള്‍

* അല്ലാഹുവിന്‍റെ കല്‍പന നടപ്പിലാക്കലാണത്. 

* റസൂല്‍ صلى الله عليه وسلم യോടുള്ള അനുസരണമാണത്. 

* റസൂല്‍ صلى الله عليه وسلم യെ മാതൃകയാക്കല്‍ അതിലൂടെ യാഥാര്‍ത്ഥ്യമാകും. 

* ശ്രേഷ്ടമായ ആരാധനയാണത്. 

*അല്ലാഹുവിന്‍റെ അടുക്കല്‍ പദവികള്‍ ഉയരും. 

* സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്ന കാര്യങ്ങളില്‍ ഏറ്റവും മഹത്വമേറിയവയില്‍ പെട്ടതാണത്. 

*സല്‍സ്വഭാവമുള്ളവരോട് ഹൃദയങ്ങള്‍ അടുപ്പമുള്ളതാകും, അവരെ കുറിച്ച് ആളുകള്‍ നല്ലത് പറയും. 

* കാര്യങ്ങള്‍ എളുപ്പമുള്ളതാകും. 

* മറ്റുള്ളവരുടെ ദ്രോഹങ്ങളില്‍ നിന്ന് മുക്തി ലഭിക്കാന്‍ കാരണമാകും. 

* അന്ത്യദിനത്തില്‍ റസൂല്‍ صلى الله عليه وسلم യോടുള്ള സഹവാസത്തിന് കാരണമാകും. 

*തുലാസിന് ഭാരം കൂട്ടുന്ന കാര്യമാണ് ഇത്. 

* ആയുസ്സ് കൂടുന്നതിന് കാരണമാണിത്. 

*വിജ്ഞാനമുള്ളവനാകും.


 സല്‍സ്വഭാവിയാകാന്‍ ഏതാനും നിര്‍ദേശങ്ങള്‍:

1) പ്രാര്‍ത്ഥന

وَاهْدِنِي لِأَحْسَنِ الْأَخْلَاقِ لَا يَهْدِي لِأَحْسَنِهَا إِلَّا أَنْتَ، وَاصْرِفْ عَنِّي سَيِّئَهَا لَا يَصْرِفُ عَنِّي سَيِّئَهَا إِلَّا أَنْتَ

2) കണ്ടുമുട്ടുമ്പോള്‍ പുഞ്ചിരിക്കുക, സലാം പറയുക, ഹസ്ത ദാനം ചെയ്യുക. 

3) മറ്റുള്ളവര്‍ക്ക് സന്തോഷമുണ്ടാക്കുന്ന അനുവദനീയമായ സംസാരം നടത്തുക. 

4) മറ്റുള്ളവരെ സഹായിക്കുക.  

5) മറ്റുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. 

6) കോപിക്കാതിരിക്കുക. 

7) ഇടപടലുകളില്‍ സത്യസന്ധത പുലര്‍ത്തുക. 

8) കരാറുകള്‍ പൂര്‍ത്തീകരിക്കുക. 

9) ഊഹിക്കാതിരിക്കുക. 

10)മറ്റുള്ളവരുടെ അഭിമാനത്തിന് ക്ഷതം വരുത്താതിരിക്കുക.

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...