عَنِ ابْنِ عَبَّاسٍ، قَالَ:
كُنْتُ خَلْفَ رَسُولِ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمًا، فَقَالَ:
يَا غُلاَمُ إِنِّي أُعَلِّمُكَ كَلِمَاتٍ، احْفَظِ اللَّهَ يَحْفَظْكَ، احْفَظِ اللَّهَ
تَجِدْهُ تُجَاهَكَ، إِذَا سَأَلْتَ فَاسْأَلِ اللَّهَ، وَإِذَا اسْتَعَنْتَ فَاسْتَعِنْ
بِاللَّهِ، وَاعْلَمْ أَنَّ الأُمَّةَ لَوْ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ
لَمْ يَنْفَعُوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ لَكَ، وَلَوْ اجْتَمَعُوا
عَلَى أَنْ يَضُرُّوكَ بِشَيْءٍ لَمْ يَضُرُّوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ
عَلَيْكَ، رُفِعَتِ الأَقْلاَمُ وَجَفَّتْ الصُّحُفُ- رواه الترمذي: حديث: 2516،
قال الشيخ الألباني:صحيح
അബ്ദുല്ലാഹിബ്നു അബ്ബാസ് رضي الله عنه പറഞ്ഞു: ഞാന്‍ ഒരിക്കല്‍ റസൂല്‍ صلى الله عليه وسلم യുടെ പിന്നിലായിരിക്കുകയായിരുന്നു. അപ്പോള്‍ റസൂല്‍ صلى الله عليه وسلم പറഞ്ഞു: ഏ കുട്ടീ.. ഞാന്‍ നിനക്ക് ചില വാചകങ്ങള്‍ പഠിപ്പിച്ച് തരാം. നീ അല്ലാഹുവിനെ സൂക്ഷിക്കണം, എങ്കില്‍ അല്ലാഹു നിന്നെ സംരക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കണം, എങ്കില്‍ നിനക്കവനെ നിന്‍റെ മുമ്പില്‍ കാണാന്‍ സാധിക്കും. നീ (കാര്യങ്ങള്‍) ചോദിക്കുകയാണെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക, നീ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട് സഹായം തേടുക. നീ അറിയണം; നിശ്ചയം ഒരു സമൂഹം, അവര്‍ നിനക്ക് ഒരു ഉപകാരം ചെയ്യാന്‍ വേണ്ടി ഒരുമിച്ച് കൂടി എങ്കില്‍, അല്ലാഹു നിനക്ക് എഴുതി വെച്ചതായ കാര്യമല്ലാത്ത ഒന്നും ഉപകാരമായി അവര്‍ ചെയ്യില്ല. (അത് പോലെ) അവര്‍ നിനക്ക് ഒരു ഉപദ്രവമുണ്ടാക്കാന്‍ ഒരുമിച്ച് കൂടി എങ്കില്‍, അല്ലാഹു നിനക്ക് എഴുതി വെച്ചതായ കാര്യമല്ലാത്ത ഒരു ഉപദവവും അവര്‍ ചെയ്യില്ല. പേനകള്‍ ഉയര്‍ത്തപ്പെട്ടിരിക്കുന്നു, ഏടുകള്‍ ഉണങ്ങുകയും ചെയ്തിരിക്കുന്നു. (അഥവാ മനുഷ്യന്‍റെ ഓരോ കാര്യങ്ങളും എഴുതി വെക്കപ്പെട്ടിക്കുന്നു).
പാഠങ്ങള്‍:
1-മറ്റുള്ളവരെ ഉപദേശിക്കല്‍ റസൂല്‍ صلى الله عليه وسلم യുടെ മാതൃകയാണ്. ചെറിയവരെ നല്ല രീതിയില്‍ ഉപദേശിച്ചതിന് ഉദാഹരണമാണ് ഈ ഹദീസ്.
2-വിശ്വാസപരമായ മനസ്സുറപ്പ് ലഭിക്കുന്ന ഉപദേശങ്ങള്‍ ചെറിയ മക്കള്‍ക്ക് പോലും റസൂല്‍ ഴ നല്‍കിയിരുന്നു.
3-അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നതിന്‍റെ പ്രാധാന്യം ഈ ഹദീസ് വ്യക്തമാക്കുന്നു.
4-അല്ലാഹുവിനെ സൂക്ഷിച്ചാല്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ അല്ലാഹുവിന്‍റെ സഹായങ്ങളെ നമുക്ക് മുമ്പില്‍ കാണാനാവും.
5-നാം എന്ത് ആവശ്യങ്ങളും ലഭിക്കാന്‍ അല്ലാഹുവിനോട് മാത്രം ചോദിക്കണം. സഹായം ചോദിക്കുകയാണെങ്കിലും അല്ലാഹുവിനോട് മാത്രം ചോദിക്കണം.
6-ആളുകള്‍ മുഴുവന്‍ നമുക്കൊരു ഉപകാരം നല്‍കാന്‍ വിചാരിച്ചാല്‍ അല്ലാഹു ഉദ്ദേശിച്ചെങ്കില്‍ മാത്രമേ അത് നടപ്പിലാകൂ.. ഇല്ലെങ്കില്‍ അത് നടപ്പിലാക്കാന്‍ അവരൊന്നിച്ച് കൂടിയാലും സാധിക്കില്ല.
7-അവര്‍ മുഴുവന്‍ ഒരു ഉപദ്രവം ഉണ്ടാക്കാന്‍ തീരുമാനിച്ചാലും അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ അത് സംഭവിക്കുകയില്ല.
8-എല്ലാ കാര്യങ്ങളും അല്ലാഹുവിന്‍റെ ഉദ്ദേശമനുസരിച്ച് മാത്രമാണ് നടപ്പിലാവുക.
9-അതിനാല്‍ അല്ലാഹുവിലേക്ക് കൈ ഉയര്‍ത്താന്‍ അടിമക്കാവണം.
.jpg)
No comments:
Post a Comment