عَنْ
عَبْدِ اللَّهِ بْنِ عَمْرٍو أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
"أَرْبَعٌ مَنْ كُنَّ فِيهِ كَانَ مُنَافِقًا خَالِصًا، وَمَنْ كَانَتْ فِيهِ
خَصْلَةٌ مِنْهُنَّ كَانَتْ فِيهِ خَصْلَةٌ مِنَ النِّفَاقِ حَتَّى يَدَعَهَا: إِذَا
اؤْتُمِنَ خَانَ، وَإِذَا حَدَّثَ كَذَبَ، وَإِذَا عَاهَدَ غَدَرَ، وَإِذَا خَاصَمَ
فَجَرَ "- متفق عليه
അബ്ദുല്ലാഹി ബ്നു അംറു ബ്നുല്‍ ആസ്വ് رضي الله عنه നിവേദനം, നബി صلى الله عليه وسلم പറഞ്ഞു: (താഴെ പറയുന്ന) നാല് കാര്യങ്ങള്‍ ആരിലെങ്കിലും ഉണ്ടായാല്‍ അവന്‍ യഥാര്‍ത്ഥ കപടവിശ്വാസിയാണ്, അവയില്‍ പെട്ട ഏതെങ്കിലും കാര്യം ആരിലെങ്കിലുമുണ്ടായാല്‍ അവന്‍ അത് ഉപേക്ഷിക്കുന്നത് വരെ കാപട്യത്തില്‍ നിന്നുള്ള ഒരു ലക്ഷണം അവനിലുണ്ടാകും.
(അവ):
വിശ്വസിച്ചാല്‍ അവന്‍ ചതിക്കും,
സംസാരിച്ചാല്‍ കളവ് പറയും,
വാഗ്ദത്തം ചെയ്താല്‍ ലംഘിക്കും,
തര്‍ക്കിച്ചാല്‍ തെറി പറയും.
പാഠങ്ങള്‍:
@ കാപട്യം മനസ്സിനെ ബാധിക്കുന്ന വളരെ മാരകമായ രോഗമാണ്. അതിന്‍റെ വിവിധ ലക്ഷണങ്ങള്‍ അല്ലാഹുവും റസൂല്‍ صلى الله عليه وسلم യും അറിയിച്ചിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ട നാല് ലക്ഷണങ്ങളാണ് ഈ ഹദീസിലൂടെ നമ്മള്‍ മനസ്സിലാക്കിയത്.
@ കപട വിശ്വാസികളെ സംബന്ധിച്ച് വിശുദ്ധ ക്വുര്‍ആനില്‍ അറിയിച്ച ചില കാര്യങ്ങള്‍:
(ഒന്ന്)- അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്: (നിസാഅ്: 138)
(രണ്ട്) -അവര്‍ ജഹന്നമില്‍ സത്യ നിഷേധികളോടോപ്പമായിരിക്കും: (നിസാഅ്: 140)
(മൂന്ന്)- അവര്‍ നരകത്തിന്‍റെ അടിത്തട്ടിലായിരിക്കും: (നിസാഅ്: 145)
(നാല്)- അവര്‍ക്ക് അല്ലാഹുവിന്‍റെ ശാപമുണ്ട്: (നിസാഅ്: 68)
(അഞ്ച്) പരലോകത്ത് അവര്‍ ഇരുട്ടിലായിരിക്കും: (ഹദീദ്: 13)
കപടവിശ്വാസികളുടെ ചില ലക്ഷണങ്ങളും വിശേഷണങ്ങളും
* തിന്‍മ കല്‍പിക്കുന്നവരും, നന്‍മ വിലക്കുന്നവരുമായിരിക്കും: (തൗബ:61)
* അവര്‍ കളവ് പറയുന്നവരായിരിക്കും: (മുനാഫിക്വൂന്‍:1)
* സത്യത്തില്‍ നിന്ന് പിന്തിരിഞ്ഞ് പോവുന്നവരായിരിക്കും: (നിസാഅ്: 61)
* നമസ്കരിക്കാന്‍ മടിയുള്ളവരും ആളെ കാണിക്കാന്‍ കര്‍മങ്ങള്‍ ചെയ്യുന്നവരുമായിരിക്കും: (നിസാഅ്: 142)
.jpg)
No comments:
Post a Comment