ഫോളോ ചെയ്യാം

Saturday, 26 October 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 1 دروس الحديث - سُبْحَانَ اللَّهِ العَظِيمِ، سُبْحَانَ اللَّهِ وَبِحَمْدِهِ

 


عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: " كَلِمَتَانِ خَفِيفَتَانِ عَلَى اللِّسَانِ، ثَقِيلَتَانِ فِي المِيزَانِ، حَبِيبَتَانِ إِلَى الرَّحْمَنِ: سُبْحَانَ اللَّهِ العَظِيمِ، سُبْحَانَ اللَّهِ وَبِحَمْدِهِ "- متفق عليه

അബൂ ഹുറൈറ رضي الله عنه നിവേദനം. നബി صلى الله عليه وسلم പറഞ്ഞു  سُبْحَانَ اللَّهِ العَظِيمِ، سُبْحَانَ اللَّهِ وَبِحَمْدِهِ എന്നത് നാവിന് എളുപ്പത്തില്‍ പറയാന്‍ കഴിയുന്നതും, തുലാസില്‍ ഭാരം കൂടുന്നതും അല്ലാഹുവിന് പ്രിയങ്കരവുമായിട്ടുള്ളതുമാണ്.


പാഠങ്ങള്‍:

ഒരു മുസ്‌ലിം അല്ലാഹുവിനെ എപ്പോഴും സ്മരിച്ച് കൊണ്ടരിക്കണം. ധാരാളം ദിക്റുകള്‍ ഇസ്‌ലാം നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്. അവ ഓരോന്നും ഉരുവിടുന്നതിലൂടെ ധാരാളം മഹത്വങ്ങള്‍ വിശ്വാസിക്കുണ്ടാവുന്നു. ചില ഉദാഹരണങ്ങള്‍:

  •   لا إله إلا الله ، والله أكبر، والحمد لله، وسبحان الله، ولا حول ولا قوة إلا بالله  എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവന്‍റെ പാപങ്ങള്‍ കടലിലെ നുരയോളം ഉണ്ടെങ്കിലും പരിഹരിക്കപ്പെടും.
  •  سبحان الله وبحمده എന്ന് ഒരു ദിനം ആരെങ്കിലും 100 തവണ പറഞ്ഞാല്‍ അവന്‍റെ പാപങ്ങള്‍ കടലിലെ നുരയോളം ഉണ്ടെങ്കിലും നശിപ്പിക്കപ്പെടും.
  •  لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ  എന്ന് ആരെങ്കിലും ഒരു ദിനം 100 തവണ പറഞ്ഞാല്‍ അത് പത്ത് അടിമകളെ മോചിപ്പിച്ചതിന് തുല്യമാണ്. പിന്നെ അവന് 100 നന്‍മകള്‍ എഴുതപ്പെടുകയും, 100 തിന്‍മകള്‍ അവനില്‍ നിന്ന് മായ്ക്കപ്പെടുകയും ചെയ്യുന്നതാണ്.
  • ആരെങ്കിലും ഒരു ദിവസം  سُبْحَانَ اللهِ  എന്ന് 100 തവണ പറഞ്ഞാല്‍ അവന് 1000 നന്‍മകള്‍ രേഖപ്പെടുത്തപ്പെടും. അല്ലെങ്കില്‍ അവനില്‍ നിന്ന് 1000 തിന്‍മകള്‍ നശിപ്പിക്കപ്പെടും.
  • سُبْحَانَ اللهِ وَبِحَمْدِهِ  അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള വചനമാണ്.
  • لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِالله  എന്നത് സ്വര്‍ഗ്ഗത്തിലെ നിധികളില്‍ പെട്ട ഒരു നിധിയാണ്.
  • رَضِيتُ بِاللَّهِ رَبًّا وَبِالإِسْلاَمِ دِينًا وَبِمُحَمَّدٍ رَسُولا എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവന് സ്വര്‍ഗ്ഗം നിര്‍ബന്ധമായി.
  • سُبْحَانَ اللَّهِ العَظِيمِ وَبِحَمْدِهِ എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവന് സ്വര്‍ഗ്ഗത്തില്‍ ഒരു ഈത്തപ്പന നടപ്പെടും.

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...