عن أَبي هُرَيْرَةَ، قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ
وَسَلَّمَ: " صَلاَةُ الرَّجُلِ فِي الجَمَاعَةِ تُضَعَّفُ عَلَى صَلاَتِهِ فِي
بَيْتِهِ، وَفِي سُوقِهِ، خَمْسًا وَعِشْرِينَ ضِعْفًا، وَذَلِكَ أَنَّهُ: إِذَا تَوَضَّأَ،
فَأَحْسَنَ الوُضُوءَ، ثُمَّ خَرَجَ إِلَى المَسْجِدِ، لاَ يُخْرِجُهُ إِلَّا الصَّلاَةُ،
لَمْ يَخْطُ خَطْوَةً، إِلَّا رُفِعَتْ لَهُ بِهَا دَرَجَةٌ، وَحُطَّ عَنْهُ بِهَا
خَطِيئَةٌ، فَإِذَا صَلَّى، لَمْ تَزَلِ المَلاَئِكَةُ تُصَلِّي عَلَيْهِ مَا دَامَ
فِي مُصَلَّاهُ: اللَّهُمَّ صَلِّ عَلَيْهِ، اللَّهُمَّ ارْحَمْهُ، وَلاَ يَزَالُ أَحَدُكُمْ
فِي صَلاَةٍ مَا انْتَظَرَ الصَّلاَةَ "-صحيح البخاري
അബൂ ഹുറൈറ رضي الله عنه നിവേദനം. റസൂല്‍ صلى الله عليه وسلم പറഞ്ഞു: ജമാഅത്തായുള്ള ഒരാളുടെ നമസ്കാരം അവന്‍റെ വീട്ടില്‍ വെച്ചോ, അങ്ങാടിയില്‍ വെച്ചോ ഉള്ള നമസ്കാരത്തേക്കാള്‍ 25 ഇരട്ടിയാക്കപ്പെടും. നിശ്ചയം അവന്‍ നന്നായി വുദ്വൂഅ് ചെയ്യുകയും, പിന്നെ പള്ളിയിലേക്ക് പുറപ്പെടുകയും ചെയ്യുന്നു. നമസ്കാരമല്ലാതെ അവനെ പുറപ്പെടുവിക്കുന്നില്ല. (അഥവാ നമസ്കാരം എന്ന ഉദ്ദേശത്താല്‍ മാത്രമാണ് അവന്‍ പുറപ്പെട്ടത്), എങ്കില്‍ അവന്‍ ഓരോ കാലടി വെക്കുമ്പോഴും അവന് ഓരോ പദവികള്‍ ഉയര്‍ത്തപ്പെടുകയും, അവനില്‍ നിന്ന് ഓരോ പാപങ്ങള്‍ മായ്ക്കപ്പെടുകയും ചെയ്യും. അങ്ങനെ അവന്‍ നമസ്കരിച്ചാല്‍.. അവന്‍ അവന്‍റെ നമസ്കാര സ്ഥലത്ത് ആകുന്നിടത്തോളം അല്ലാഹുവേ ഇവന് നീ നന്‍മകള്‍ ചെയ്യണേ, അല്ലാഹുവേ ഇവന് നീ കരുണ ചെയ്യണേ എന്നിങ്ങനെ മലക്കുകള്‍ അവന് വേണ്ടി പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കും. നിങ്ങളില്‍ ഏതൊരുവന്‍ നമസ്കാരം പ്രതീക്ഷിച്ചിരിക്കുന്നിടത്തോളം അവന്‍ നമസ്കാരത്തിലെന്ന പോലെ ആയിരിക്കും.
പാഠങ്ങള്‍
*ജമാഅത്ത് നമസ്കാരത്തിന്‍റെ പ്രാധാന്യമാണ് ഈ ഹദീസുകള്‍ വിശദീകരിക്കുന്നത്.
*വീട്ടില്‍ നിന്ന് വുദ്വൂഅ് ചെയ്ത് പള്ളിയിലേക്ക് നടക്കുന്നതാണ് കൂടുതല്‍ ഉത്തമം.
*അങ്ങനെയാവുമ്പോള്‍ പള്ളിയിലേക്ക് നടക്കുന്ന ഓരോ കാലടിയും പുണ്യമുള്ളതാവുന്നു.
* നമസ്കാരം കഴിഞ്ഞ് ഒരാള്‍ ശുദ്ധിയോടെ അവന്‍റെ നമസ്കാര സ്ഥലത്ത് ഇരിക്കുമ്പോള്‍ മലക്കുകള്‍ അവന് വേണ്ടി നന്‍മ ലഭിക്കാന്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കും.
*നമസ്കാരം പ്രതീക്ഷിച്ചിരിക്കുന്ന അത്രയും സമയം നമസ്കാരത്തിലെന്ന പോലെയാണ് രേഖപ്പെടുത്തപ്പെടുക.

No comments:
Post a Comment