عَنْ عُثْمَانَ رَضِيَ اللَّهُ عَنْهُ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «خَيْرُكُمْ مَنْ تَعَلَّمَ القُرْآنَ وَعَلَّمَهُ»-صحيح البخاري
ഉഥ്മാന്‍ رضي الله عنه നിവേദനം. നബി صلى الله عليه وسلم പറഞ്ഞു: ക്വുര്‍ആന്‍ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നവനാണ് നിങ്ങളില്‍ ഉത്തമന്‍.
പാഠങ്ങള്‍:
1-വിശുദ്ധ ക്വുര്‍ആന്‍ പഠിക്കുന്നതും, പഠിപ്പിക്കുന്നതും ശ്രേഷ്ഠമായ കാര്യമാണ്.
2-വിശുദ്ധ ക്വുര്‍ആന്‍ പാരായണം ചെയ്താല്‍ ഒരു അക്ഷരത്തിന് തന്നെ പത്ത് വീതം പ്രതിഫലം ലഭിക്കുമെന്ന് റസൂല്‍ صلى الله عليه وسلم പഠിപ്പിച്ചിട്ടുണ്ട്.
3-ജീവിതത്തിലെ എല്ലാ സന്ദര്‍ഭങ്ങളിലും വിശുദ്ധ ക്വുര്‍ആനുമായുള്ള ബന്ധം സുദൃഢമാക്കുക.
ക്വുര്‍ആനുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട മര്യാദകള്‍
1- ക്വുര്‍ആന്‍ പഠിക്കുമ്പോഴും അത് പാരായണം ചെയ്യുമ്പോഴും ഇഖ്ലാസ്വ് ഉള്ളവനാകല്‍. കാരണം ക്വുര്‍ആന്‍ പാരായണം ഇബാദത്ത് ആണ്. ഇബാദത്തുകള്‍ സ്വീകരിക്കുന്നതിന്‍റെ നിബന്ധനകളില്‍ പെട്ടതാണ് ഇഖ്ലാസ്വ്.
2- ക്വുര്‍ആന്‍ കൊണ്ട് കര്‍മം ചെയ്യല്‍. ജീവിതം ക്വുര്‍ആന്‍ കൊണ്ട് പ്രകാശപൂരിതമാക്കല്‍. അതിലെ വിധിവിലക്കുകളെ യഥാവിധി നടപ്പില്‍ വരുത്തലാണ് ഇത് കൊണ്ടര്‍ത്ഥമാക്കുന്നത്.
3- ക്വുര്‍ആന്‍ പാരായണത്തിലും അതിനെ പരിഗണിക്കുന്നതിലും ശ്രദ്ധ കൊടുക്കല്‍. പ്രത്യേകിച്ചും മനഃപ്പാഠം ഉള്ളവര്‍ അത് നിലനിര്‍ത്താന്‍ ഈ കാര്യം കൃത്യമായി ശ്രദ്ധിക്കേണ്ടതുണ്ട്.
4- ക്വുര്‍ആന്‍ മനഃപ്പാഠമുള്ളത് മറക്കാതിരിക്കാന്‍ ശ്രദ്ധ കൊടുക്കല്‍. അഥവാ മറന്ന് പോയാല്‍ തന്നെ ഞാന്‍ മറന്നു എന്ന് പറയരുത്. ഞാന്‍ നഷ്ടപ്പെടുത്തി, ഞാന്‍ മറപ്പിച്ചു കളഞ്ഞു എന്നാണ് പറയേണ്ടത്.
5- ക്വുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ അതില്‍ ഉറ്റാലോചിക്കല്‍.
6- ക്വുര്‍ആന്‍ നിന്നോ, ഇരുന്നോ, നടന്നോ പാരായണം ചെയ്യാം. എന്നാല്‍ ഏറ്റവും നല്ല രൂപത്തില്‍ ആയിക്കൊണ്ട് പാരായണം ചെയ്യാന്‍ നാം ശ്രദ്ധിക്കണം.
7- ശുദ്ധിയോട് കൂടി (അഥവാ വുദ്വൂഓടെ) ക്വുര്‍ആന്‍ സ്പര്‍ശിക്കല്‍.
8- ആര്‍ത്തവം, പ്രസവരക്തം എന്നിവയുള്ളവര്‍ക്ക് مصحف തൊടാതെ അത് പാരായണം ചെയ്യാവുന്നതാണ്.
9- ക്വുര്‍ആന്‍ പാരായണത്തിന് മുമ്പായി വായ ശുദ്ധീകരിക്കല്‍.
10- ക്വുര്‍ആന്‍ പാരായണത്തിന് മുമ്പായി ഇസ്തിആദത്തും, ബസ്മലയും (الاستعاذة والبسملة) ചൊല്ലല്‍.
11- അര്‍ത്ഥങ്ങള്‍ തെറ്റിച്ച് കൊണ്ട് ധൃതിയില്‍ പാരായണം ചെയ്യാതിരിക്കല്‍. സാവകാശം അര്‍ത്ഥം മനസ്സിലാക്കി പാരായണം ചെയ്യലാണ് ഏറ്റവും ഉത്തമം.
12- നീട്ടേണ്ട സ്ഥലങ്ങളില്‍ നീട്ടി ഓതല്‍.
13- സ്വരം നന്നാക്കി ഓതല്‍.
14- ക്വുര്‍ആന്‍ പാരായണം ചെയ്യുമ്പോഴും, കേള്‍ക്കുമ്പോഴും കരയല്‍.
15- മറ്റുള്ളവര്‍ക്ക് ശല്യമില്ലാത്ത വിധം അത്യാവശ്യ ശബ്ദത്തില്‍ ഓതല്‍.
16- മടുപ്പുള്ള സമയങ്ങളില്‍ പാരായണം ചെയ്യാതിരിക്കല്‍.
17- അനാവശ്യമായി ക്വുര്‍ആന്‍ പാരായണം മുറിക്കാതിരിക്കല്‍.
18- റഹ്മത്തിന്‍റെ ആയത്തുകള്‍ പാരായണം ചെയ്യുമ്പോള്‍ റഹ്മത്ത് ചോദിക്കലും, തസ്ബീഹിന്‍റെ ആയത്ത് പാരായണം ചെയ്യുമ്പോള്‍ തസ്ബീഹ് ചൊല്ലലും, അഭയം തേടുന്നതിനെ അറിയിക്കുന്ന ആയത്തുകള്‍ പാരായണം ചെയ്യുമ്പോള്‍ അഭയം തേടേണ്ടവയില്‍ നിന്ന് അഭയം തേടുകയും ചെയ്യല്‍.
19- സുജൂദുത്തിലാവത്തിന്‍റെ ആയത്തുകള്‍ പാരായണം ചെയ്യുമ്പോള്‍ സുജൂദ് ചെയ്യല്‍.
20- ക്വുര്‍ആന്‍ പാരായണം കഴിഞ്ഞാല്‍ مصحف ചുംബിക്കാതിരിക്കല്‍.
21- ആയത്തുകളും സൂറത്തുകളും ചുമരുകളിലും മറ്റും തൂക്കിയിടാതിരിക്കല്‍.
.jpg)
No comments:
Post a Comment