ഫോളോ ചെയ്യാം

Wednesday, 30 October 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 13 دروس الحديث - ഹദീസ് നിഷേധത്തിന്‍റെ അപകടം

 



عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: «كُلُّ أُمَّتِي يَدْخُلُونَ الجَنَّةَ إِلَّا مَنْ أَبَى»، قَالُوا:   يَا رَسُولَ اللَّهِ، وَمَنْ يَأْبَى؟   قَالَ: «مَنْ أَطَاعَنِي دَخَلَ الجَنَّةَ، وَمَنْ عَصَانِي فَقَدْ أَبَى»-صحيح البخاري

അബൂഹുറൈറ رضي الله عنه നിവേദനം, റസൂല്‍ صلى الله عليه وسلم പറഞ്ഞു: എന്‍റെ ഉമ്മത്തിലെ എല്ലാവരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും, വിസമ്മതിച്ചവരൊഴികെ. (സ്വഹാബികള്‍) ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലേ.. ആരാണ് വിസമ്മതിക്കുന്നത്? റസൂല്‍ صلى الله عليه وسلم പറഞ്ഞു: എന്നെ അനു സരിക്കുന്നവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും, എന്നെ ധിക്കരിക്കുന്നവര്‍ വിസമ്മതം കാണിച്ചിരിക്കുന്നു.

عَنِ الْمِقْدَامِ بْنِ مَعْدِيكَرِبَ عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ أَلَا إِنِّى أُوتِيتُ الْكِتَابَ وَمِثْلَهُ مَعَهُ أَلَا يُوشِكُ رَجُلٌ شَبْعَانُ عَلَى أَرِيكَتِهِ يَقُولُ عَلَيْكُمْ بِهَذَا الْقُرْآنِ فَمَا وَجَدْتُمْ فِيهِ مِنْ حَلَالٍ فَأَحِلُّوهُ وَمَا وَجَدْتُمْ فِيهِ مِنْ حَرَامٍ فَحَرِّمُوهُ - رواه أبو  داود - قال الألباني رحمه الله : صحيح

അല്‍മിക്വ്ദാമു ബ്നു മഅ്ദീകരിബ് رضي الله عنه നിവേദനം. റസൂല്‍ صلى الله عليه وسلم പറഞ്ഞു: നിശ്ചയം എനിക്ക് ക്വുര്‍ആനും അതോടൊപ്പം അത് പോലെയുള്ളതും നല്‍കപ്പെടുകയുണ്ടായി, അറിയുക! വയര്‍ നിറഞ്ഞവനായ ഒരാള്‍ തന്‍റെ സോഫയില്‍ ഇരിക്കുന്നവനായി അടുത്ത് തന്നെ വരും, അവന്‍ പറയും: നിങ്ങള്‍ക്ക് ഈ ക്വുര്‍ആന്‍ മതി, അതില്‍ ഹലാലില്‍ പെട്ടതായി നിങ്ങള്‍ കണ്ടത് നിങ്ങള്‍ ഹലാലായി സ്വീകരിക്കുക, അതില്‍ ഹറാമില്‍ പെട്ടതായി നിങ്ങള്‍ കണ്ടത് ഹറാമായും നിങ്ങള്‍ സ്വീകരിക്കുക. 

പാഠങ്ങള്‍:

*റസൂല്‍ صلى الله عليه وسلم യെ അനുസരിക്കല്‍ ഓരോ മുസ്ലിമിനും ബാധ്യതയാണ്. 

* റസൂല്‍ صلى الله عليه وسلم യെ ശരിക്ക് അനുസരിക്കുന്നവര്‍ മാത്രമാണ് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നത്. 

*റസൂല്‍ صلى الله عليه وسلم യോട് അനുസരണക്കേട് കാണിക്കുന്നവര്‍ സ്വര്‍ഗ്ഗത്തിലേക്കില്ല എന്ന് വിസമ്മതം കാണിക്കുന്നവരാണ്. 

*ഹദീസുകള്‍ അല്ലെങ്കില്‍ സുന്നത്ത് അനുസരിച്ച് ജീവിതം നയിക്കലാണ് നബി صلى الله عليه وسلم യോടുള്ള അനുസരണം. 

*ഹദീസുകള്‍ വേണ്ട ക്വുര്‍ആന്‍ മാത്രം മതി എന്ന് പറഞ്ഞ് ഹദീസുകളെ നിഷേധിക്കുന്നവര്‍ വലിയ തിന്‍മയാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. 

* അത്തരക്കാര്‍ യഥാര്‍ത്ഥത്തില്‍ ക്വുര്‍ആന്‍ നിഷേധികളാണെന്ന് ക്വുര്‍ആനിലെ വചനങ്ങള്‍ അറിയിക്കുന്നുണ്ട്.


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...