عَنْ
عَبْدِ اللهِ بْنِ مَسْعُودٍ، قَالَ: قَالَ رَسُولُ اللهِ g: اسْتَحْيُوا مِنَ اللهِ حَقَّ الحَيَاءِ. قَالَ:
قُلْنَا: يَا رَسُولَ اللهِ إِنَّا نَسْتَحْيِي وَالحَمْدُ لِلَّهِ، قَالَ: لَيْسَ
ذَاكَ، وَلَكِنَّ الاِسْتِحْيَاءَ مِنَ اللهِ حَقَّ الحَيَاءِ أَنْ تَحْفَظَ الرَّأْسَ
وَمَا وَعَى، وَالبَطْنَ وَمَا حَوَى، وَلْتَذْكُرِ الْمَوْتَ وَالبِلَى، وَمَنْ أَرَادَ
الآخِرَةَ تَرَكَ زِينَةَ الدُّنْيَا، فَمَنْ فَعَلَ ذَلِكَ فَقَدْ اسْتَحْيَا مِنَ
اللهِ حَقَّ الحَيَاءِ.- رواه الترمذي، قال الألباني: حسن
അബ്ദുല്ലാഹിബ്നു മസ്ഊദ് رضي الله عنه പറഞ്ഞു: റസൂല്‍ صلى الله عليه وسلم പറഞ്ഞു: നിങ്ങള്‍ അല്ലാഹുവിനെ തൊട്ട് യഥാര്‍ത്ഥ ലജ്ജയുള്ളവരാകുക. (അബ്ദുല്ലാഹിബ്നു മസ്ഊദ് رضي الله عنه) പറഞ്ഞു: ഞങ്ങള്‍ പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ.. അല്ലാഹുവിനാകുന്നു സര്‍വ്വ സ്തുതിയും.. ഞങ്ങള്‍ ലജ്ജ കാണിക്കുന്നുണ്ട്. റസൂല്‍ صلى الله عليه وسلم പറഞ്ഞു: അതല്ല, എന്നാല്‍ അല്ലാഹുവില്‍ നിന്നുള്ള ലജ്ജയാണ് യഥാര്‍ത്ഥ ത്തിലുള്ള ലജ്ജ, (അഥവാ): നീ തലയെയും അതില്‍ സംഗമിച്ചവയേയും സൂക്ഷിക്കലും (അതിനെ അല്ലാഹുവിന്‍റെ അനുസരണയില്‍ മാത്രം ഉപയോഗിക്കലും, അല്ലാഹുവിന്‍റെ മുമ്പില്‍ മാത്രം കീഴ്വണക്കം കാണിക്കലും അഹങ്കാരിയാകാതിരിക്കലും, കണ്ണ്, നാവ്, ചെവി എന്നിവ ഇപയോഗിക്കാന്‍ പാടില്ലാത്തവയില്‍ നിന്ന് സൂക്ഷിക്കലും), വയറിനെയും അതുമായി ഉള്‍ക്കൊള്ളുന്നവയെയും സൂക്ഷിക്കലും (അഥവാ ഹറാം തിന്നുന്നതില്‍ നിന്ന് വയറിനേയും, വയറുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഹൃദയം, ഗുഹ്യസ്ഥാനം, കൈകാലുകള്‍ എന്നിവയെ തിന്‍മകളില്‍ ഉപയോഗിക്കാതെ സൂക്ഷിക്കലും), നീ മരണത്തേയും നാശത്തേയും (നുരുമ്പിപ്പോകുന്ന അവസ്ഥയേയും) ഓര്‍മിക്കലും എന്നിവയാണത്. ആരെങ്കിലും പരലോകം ആഗ്രഹിച്ചാല്‍ അവന്‍ ദുന്‍യാവിന്‍റെ അലങ്കാരം ഒഴിവാക്കും. അവ ആരെങ്കിലും ചെയ്താല്‍ അവന്‍ അല്ലാഹുവില്‍ യഥാര്‍ത്ഥത്തിലുള്ള ലജ്ജ കാണിച്ചിരിക്കുന്നു.
പാഠങ്ങള്‍:
*ലജ്ജ എന്ന മഹത്തരമായ നന്‍മയെ കുറിച്ചാണ് ഈ ഹദീസ് വിശദീകരിക്കുന്നത്.
*ലജ്ജയില്ലാത്ത സമൂഹമായി ഇന്നത്തെ തലമുറ മാറിയിരിക്കുന്നു എന്ന് നമുക്ക് സംശയമില്ലാത്ത കാര്യമാണ്.
*ലജ്ജയില്ലാത്തവനാണ് എന്തും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക.
*ലജ്ജ മുഴുവനും നന്‍മയാണെന്ന് റസൂല്‍ صلى الله عليه وسلم അറിയിച്ചിട്ടുണ്ട്.
*റസൂല്‍ صلى الله عليه وسلم അങ്ങേയറ്റം ലജ്ജയുള്ളവരായിരുന്നു.
*അല്ലാഹുവിനെ തൊട്ട് നിങ്ങള്‍ ലജ്ജയുള്ളവരാവണം എന്ന് റസൂല്‍ صلى الله عليه وسلم ഈ ഹദീസിലൂടെ കല്‍പിക്കുന്നു. അതിനുള്ള വഴികളും ഇതില്‍ അറിയിക്കുന്നു.

No comments:
Post a Comment