ഫോളോ ചെയ്യാം

Sunday, 27 October 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 6 دروس الحديث - اغتنم خمسا قبل خمس

 


عَنِ ابْنِ عَبَّاسٍ قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِرَجُلٍ وَهُوَ يَعِظُهُ: "اغْتَنِمْ خَمْسًا قَبْلَ خَمْسٍ، شَبَابَكَ قَبْلَ هَرَمِكَ، وَصِحَّتَكَ قَبْلَ سَقَمِكَ، وَغِنَاكَ قَبْلَ فَقْرِكَ، وَفَرَاغَكَ قَبْلَ شُغُلِكَ، وَحَيَاتَكَ قَبْلَ مَوْتِكَ "- شعب الإيمان للبيهقي -صحيح

അബ്ദുല്ലാഹിബ്നു അബ്ബാസ് رضي الله عنه പറഞ്ഞു: റസൂല്‍ صلى الله عليه وسلم പറഞ്ഞു: അഞ്ച് കാര്യങ്ങള്‍ക്ക് മുമ്പായി അഞ്ച് കാര്യങ്ങളെ നീ ഉപകാരപ്പെടുത്തുക, നിനക്ക് വാര്‍ധക്യം വരുന്നതിന് മുമ്പ് നിന്‍റെ യുവത്വത്തേയും, നിനക്ക് രോഗം വരുന്നതിന് മുമ്പായി നിന്‍റെ ആരോഗ്യത്തേയും, നിനക്ക് ദാരിദ്ര്യം വരുന്നതിന് മുമ്പായി നിന്‍റെ ഐശ്വര്യത്തേയും, നിനക്ക് തിരക്കുകള്‍ വരുന്നതിന് മുമ്പായി നിന്‍റെ ഒഴിവ് സമയത്തേയും, മരണം വരുന്നതിന് മുമ്പായി നിന്‍റെ ജീവിതത്തേയും നീ (മുതലാക്കുക) 


പാഠങ്ങള്‍:


* റസൂല്‍  صلى الله عليه وسلم യുടെ സാരവത്തായ ഒരു ഉപദേശമാണ് ഇത്. 

* റസൂല്‍ صلى الله عليه وسلم യുടെ ഉപദേശങ്ങള്‍ ജീവിതം മുഴുവന്‍ ഉള്‍ക്കൊള്ളുന്നവയാണ്. 

* മനുഷ്യന്‍റെ ജീവിതത്തില്‍ വന്ന് പോകുന്ന പത്ത് കാര്യ ങ്ങളെ റസൂല്‍ صلى الله عليه وسلم ഇതിലൂടെ അറിയിക്കുന്നു. 

* അവ: 

1-- - യുവത്വം, 

2-  വാര്‍ധക്യം, 

3-  ആരോഗ്യം, 

4-  രോഗം, 

5-  ഐശ്വര്യം, 

6-  ദാരിദ്ര്യം, 

7-  ഒഴിവ് സമയം, 

8-  തിരക്ക്, 

9-  ജീവിതം, 

10- മരണം 


* ഇതില്‍ അഞ്ചെണ്ണം മനുഷ്യന്‍ ഇഷ്ടപ്പെടുന്നവയാണ്. ബാക്കി അഞ്ചെണ്ണം അവനിഷ്ടമില്ലെങ്കിലും അവന്‍റെ ജീവിതത്തില്‍ വരുന്നവയാണ്. 

*ആയതിനാല്‍ യുവത്വവും, ആരോഗ്യവും, ഐശ്വര്യവും, ഒഴിവ് സമയവും, ജീവിതവും നല്ല കാര്യങ്ങള്‍ക്ക് വേണ്ടി മുതലാക്കണം.  

* കാരണം ദുര്‍ബലാവസ്ഥകള്‍ സമ്മാനിക്കുന്ന വാര്‍ധക്യം, രോഗം, ദാരിദ്ര്യം, തിരക്കുകള്‍, മരണം എന്നിവ കടന്ന് വരാനുണ്ട്. 

*ഈ ബോധം എപ്പോഴും മനസ്സില്‍ കാത്തു സൂക്ഷിച്ച് കിട്ടിയ അനുഗ്രഹങ്ങള്‍ ഉപയോഗപ്പെടുത്തി നന്‍മകളില്‍ മുന്നേറാന്‍ സാധിക്കണം. 

*അതാണ് ഈ ഹദീസില്‍ നിന്ന് നമുക്ക് മനസ്സിലാക്കാനുള്ള പാഠം 

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...